2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച


സത്യത്തിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കാൻ തുനിഞ്ഞതിനാലല്ലേ താഴെ പറയുന്ന സംഭവങ്ങൾ നടന്നത്:
1)     ആദ്യം മുജാഹിദുകൾ പറഞ്ഞു ‘ഇബാദത്ത്’ എന്ന വാക്കിന് ഭാഷയിൽ അനുസരണം/അടിമ വേല എന്ന അർഥമേ ഇല്ല
2)     പിന്നെ പറഞ്ഞു ഭാഷയിൽ ഉണ്ട് എന്നാൽ ദീനിൽ അങ്ങനെ ഇല്ല
3)     പിന്നെ പറഞ്ഞു ദീനിൽ ഉണ്ട് പക്ഷേ ആ അനുസരണത്തിന്/അടിമ വേലക്ക് അഭൌതികമായ ശിക്ഷയെക്കുറിച്ച ഭയമോ പ്രാർഥനാഭാവമോ വേണം.
4)     അടിമവേല ഇസ്‌ലാം നിരോധിച്ചിട്ടില്ല, അതിനാൽ അടിമത്തം അല്ലാഹുവിന് മാത്രം എന്ന വാദം അനിസ്‌ലാമികമാണ് എന്നു പറയും ഒരിക്കൽ
5)     ഗുലാം മുഹമ്മദ് എന്ന പേരുതന്നെ അനിസ്‌ലാമികമാണ്, കാരണം മുഹമ്മദിന്റെ അടിമ എന്നാണാ പേരിന്റെ അർത്ഥം എന്നു പറയും പിന്നീടൊരിക്കൽ. (മാത്രമല്ല അബ്ദുൽ മുഹമ്മദ്, അബ്ദുൽ ഉസ്സ, അബ്ദുല്ലാത്ത എന്നീ പേരുകൾ പാടുണ്ടോ എന്നു ചോദിച്ചാൽ ഇപ്പോഴും മുജാഹിദുകൾ അവ അനുവദിക്കില്ല.)

അഭിപ്രായങ്ങളൊന്നുമില്ല: