2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതു മാത്രമേ ഇപ്പോള്‍ ഉള്ളൂ. അല്ലാത്ത അഭിപ്രായഭിന്നത ഞങ്ങള്‍ക്ക് അവരെ സംബന്ധിച്ച് ഇല്ല.

മതസംഘടനകളിലെ തര്‍ക്കങ്ങളൊന്നും ലീഗ് ചര്‍ച്ച ചെയ്യാറില്ല. മതസംഘടനകള്‍ അവരുടെ നിലപാടുമായി പോകുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനമായ ലീഗ് മതപരമായ ഭിന്നതകളില്‍ അഭിപ്രായം പറയാറില്ല, പറയേണ്ടതുമില്ല.

മതസംഘടനകള്‍ക്ക് അവരുടേതായ വീക്ഷണം ഉണ്ടാവും. ലീഗിന് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അതിന്റെതായ നയവും കാര്യപരിപാടിയുമുണ്ട്.

മതസംഘടനകളുടെ നിലപാടില്‍ ഞങ്ങള്‍ ഇടപെടാന്‍ പോകാറില്ല. അവരുടെ സമ്മര്‍ദം ഞങ്ങള്‍ക്കുമേല്‍ വരാറുമില്ല. (KPA MAJEED
)

അഭിപ്രായങ്ങളൊന്നുമില്ല: