2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

                               സംവാദം  


ഇസ്‌ലാമിക പ്രബോധനത്തിന്റെ സുപ്രധാനമായൊരു മാധ്യമമാണ് സംവാദം. പ്രബോധനം ചെയ്യുന്നവരോട് യുക്തിസഹമായും, സദുപദേശത്തോടെയും അത് നിര്‍വഹിക്കുവാനാണ് ദൈവ കല്പനയുള്ളത്. സംവാദങ്ങളില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ഗുണകാംക്ഷ മറക്കുകയോ, മറയ്ക്കുകയോ ചെയ്യപ്പെടുന്ന ഒരു സ്ഥിതിവിശേഷം മതസംവാദ വേദികളില്‍ ഇന്ന് നിലനില്‍ക്കുന്നു. വിചാരം വികാരത്തിനു വഴിമാറികൊടുക്കുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ വിജ്ഞാന ശേഖരണത്തിനു പകരം, ആവശ്യത്തില്‍ കൂടുതല്‍ ആവേശമാണ് ലഭിക്കുന്നത്. ഉറക്കെപ്പറയുന്നവനും, ഒടുക്കം പറയുന്നവനും, ഒന്നും തിരിയാത്തവനുമാണല്ലോ മലയാളത്തിലെ 'സംവാദങ്ങളില്‍' എപ്പോഴും വിജയിക്കാറു . അവിടെ വാദങ്ങള്‍ സംവാദങ്ങള്‍ ആവുന്നതിനു പകരം വിവാദങ്ങള്‍ ആവുകയാണ് ചെയ്യുന്നത്. ആശയ സംവേദനത്തിന്റെ അന്തകനാണ് അര്‍ഥരഹിതമായ വിവാദങ്ങള്‍. 

അഭിപ്രായങ്ങളൊന്നുമില്ല: