2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

        മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി

...'പത്തോ പതിനാലോ പ്രാവശ്യം മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയിട്ടുണ്ടായിരുന്നു.. ആ സംഭാഷണങ്ങളുടെ അവസാനംവളരെ പ്രധാനപ്പെട്ട ഒരു മര്‍മ്മം ചര്‍ച്ചക്ക് വരികയുണ്ടായി. ആദ്യം മുതലേ വന്നുഅവസാനം കുറേകൂടി തീക്ഷണമായി വന്നു.

അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത്;
'നിങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം അവസാനിപ്പിക്കണം,കേരളത്തിലെ എല്ലാ മതസംഘടനകളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നു വെച്ചിട്ടുള്ളവരാണ്. അവരെപ്പോലെ നിങ്ങളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നുവെക്കണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്നിങ്ങള്‍ കടന്നുവരരുത്.

അതിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് മാത്രമല്ല അതിന്‍റെ അര്‍ഥം. ആ രാഷ്ട്രീയ പാര്‍ട്ടികളോസഖ്യകക്ഷികളോ,എന്ത് ചെയ്യുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ പാടില്ല. ഭഗല്‍പൂരില്‍ കലാപമുണ്ടായപ്പോള്‍ നിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് പോലെ ബാബരി മസ്ജിദ്‌ തകര്‍ന്ന് പോയപ്പോള്‍ കോണ്ഗ്രസ്സിനെ വിമര്‍ശിച്ചത് പോലെശിലാന്യാസംസംഭവിച്ചപ്പോള്‍ കോണ്ഗ്രസ്സിനെതിരായി ആഞ്ഞടിച്ചതു പോലെഭാവിയില്‍ ഇനി നിങ്ങള്‍ ചെയ്യരുത്. ഞങ്ങളെയും സഖ്യകക്ഷികളെയും ഭരിക്കുവാനും പ്രവര്‍ത്തിക്കുവാനും വിടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവരുത്.

പക്ഷെ നമുക്കവരോട് പറയാനുണ്ടായിരുന്ന കാര്യവും വളരെ വ്യക്തമാണ്. നമ്മളവരോട് പറഞ്ഞു:
ചെരുതായിരിക്കാം ഈ പ്രസ്ഥാനം. പക്ഷെ ഈ പ്രസ്ഥാനം രാഷ്ട്രീയമായ ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനമാണ്. ഈ ഉള്ളടക്കത്തെ നിരാകരിച്ചുകൊണ്ട്കേരളത്തിലെ മറ്റു മതസംഘടനകളെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.. ഞങ്ങള്‍ക്കത് സാധ്യമല്ലകാരണം അത് ഞങ്ങളുടെ ഉണ്മയുടെയും സ്വത്ത്വത്തിന്റെയും നിരാകരണമാണ്. അതുകൊണ്ട്ഇതില്‍ രാഷ്ട്രീയമായ ഉള്ളടക്കമുണ്ട്തുടക്കം മുതലേ ഉണ്ട്ഇതിന്‍റെ ആദര്‍ത്തിലുണ്ട്ദര്‍ശനത്തിലുണ്ട്,സംസ്കാരത്തിലുണ്ട്ചരിത്രത്തിലുണ്ട്കാലാകാലങ്ങളില്‍ അത് വികസിച്ചു വന്നുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടാണ് അതാരംഭിച്ചതെങ്കില്‍, മൂല്യാതിഷ്ടിത രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് പുരോഗമിച്ചിട്ടുണ്ട്,ഫാസിസത്തിനെതിരായിട്ടുള്ള സമരത്തെ ആ രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുണ്ട്ആഗോള സാമ്രാജ്യത്വത്തിനെതിരായിട്ടുള്ള സമരത്തെ ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം പ്രായോഗികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളെ തിരഞ്ഞ്പിടിച്ച് സഹായിച്ചിട്ടുണ്ട്ചില വ്യക്തികളെ തിരഞ്ഞ്പിടിച്ച് തോല്‍പ്പിച്ചിട്ടുണ്ട്പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ട്മുന്നണികളെ സഹായിച്ചിട്ടുണ്ട്... ഈ രാഷ്ട്രീയ ഉള്ളടക്കത്തിന് വികാസങ്ങളുണ്ടായിട്ടുണ്ട്കാലാനുസ്രിതമായി. ആ രാഷ്ട്രീയ ഉള്ളടക്കം,ഇനിയും വികസിച്ചുകൊണ്ടിരിക്കുംവളര്‍ന്നു കൊണ്ടിരിക്കുംഅതിനെ നിരാകരിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തിന് ജീവിക്കുക സാധ്യമല്ല.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും സമീപനം വളരെ തുറന്നതായിരുന്നു.അവര്‍ പറഞ്ഞു;
അങ്ങനെയാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍തീവ്രവാദികളാണ് എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രചാരണം അഴിച്ചു വിടെണ്ടാതായി വരും. വളരെ തുറന്ന സമീപനം.. മാത്രമല്ലഇതേ രീതിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങളുടെ കുടക്കീഴില്‍പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ മതസംഘടനകളെയും ഞങ്ങള്‍ രംഗത്തിറക്കുംഅവരുടെ സഹായം തേടും. അതിനുള്ള വേദി ഇപ്പോള്‍ തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് വേദിയെ ഞങ്ങള്‍ തല്‍ക്കാലം തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്ആ വേദി പ്രവര്‍ത്തനക്ഷമമാകും,” എന്നവര്‍ പറഞ്ഞു.

ആയിക്കോട്ടെ.. പക്ഷെ ഇതുകൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ മൌലികതയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുമോഅതിന്‍റെ സ്വത്ത്വത്തില്‍തന്നെ അതിന് വിട്ടു വീഴ്ച ചെയ്യുവാന്‍ കഴിയുമോ?

"സാധ്യമല്ലെന്ന് "പറഞ്ഞുകൊണ്ടാണ് ആ സംസാരം അവസാനിപ്പിച്ചത്.

മുസ്ലിം ലീഗ് ഞങ്ങളോട് പറഞ്ഞ വാക്ക്‌ പാലിച്ചു,അവരെ സഹായിക്കുമെങ്കില്‍ നവോത്ഥാനപ്രസ്ഥാനമായി മാറുകയുംഅവരോട് ഇടയുന്നുവെങ്കില്‍ മതതീവ്രവാദ പ്രസ്ഥാനമായി മാറുകയും ചെയ്യുന്നചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുള്ള ഒരു പ്രക്രിയയെയാണ്മുസ്ലിം ലീഗുമായുള്ള ഇടപാടില്‍ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്.
പക്ഷെ ഇങ്ങനെയുള്ള ആഞ്ഞടികള്‍ നടത്തിയാല്‍, ഈ പ്രസ്ഥാനത്തെ ഈ ഭൂമിയില്‍ നിന്ന് പിഴുതെടുക്കാന്‍ കഴിയും എന്നാണ് അവര്‍ വിചാരിച്ചത്. പക്ഷെ അങ്ങനെ പിഴുതെടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനമാണോ ജമാഅത്തെ ഇസ്ലാമി?

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍,ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നുഒരു മുസ്ലിം സംഘടനയും ചോദിച്ചില്ലല്ലോ എന്തിനാണ് ഞങ്ങളുടെ ഒരു സഹജീവിയെ നിരോധിച്ചത് എന്ന്! ചോദിച്ചില്ലെന്നു മാത്രമല്ലചില പണ്ഡിതന്മാര്‍ കഅബയുടെ കില്ല പിടിച്ച് പ്രാര്‍ഥിക്കുകയാണ് ചെയ്തത്, 'ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിയേകേണമേ എന്ന്.
പക്ഷെ പത്തൊന്‍പത് മാസമേ വേണ്ടി വന്നുള്ളൂ,ജമാഅത്തെ ഇസ്ലാമി കൂടുതല്‍ കരുത്തോട് കൂടിപുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കോണ്ഗ്രസ്സ് തന്നെയും ആ തിരഞ്ഞെടുപ്പില്‍ തുടച്ച് നീക്കപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍,ബാബരി മസ്ജിദിന്‍റെ പതനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വീണ്ടും നിരോധിക്കപ്പെട്ടു.
എന്തിന്‍റെ പേരിലാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്?
ജമാഅത്തെ ഇസ്ലാമി പള്ളി പൊളിച്ചോ?
പള്ളി പൊളിച്ചാല്‍ ക്ഷേത്രവും പൊളിക്കണം എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിഉണ്ടായിരുന്നോ?
ഇന്ത്യയില്‍ ആ സന്ദര്‍ഭത്തില്‍ നടന്നിട്ടുള്ള ഏതെന്കിലും ഒരു വര്‍ഗീയ കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏതെന്കിലും ഒരു പ്രവര്‍ത്തകന് പങ്കുണ്ടായിരുന്നോ?
പക്ഷെമുസ്ലിം സമുദായത്തിലെ ഇത്രയും ഗൌരവമാര്‍ന്ന ഒരു സംഘടനയെ നിരോധിച്ചപ്പോള്‍ ഒരാളും ചോദിച്ചില്ല എന്തിനാണ് നിരോധിച്ചത് എന്ന്. ഈ നിരോധനത്തിനു ശേഷമെങ്കിലും ഈ പ്രസ്ഥാനം ഇനി ഭൂമിയിലേക്ക് മുളച്ചുപൊന്തുകയില്ല എന്ന്സമാധാനിക്കുകയാണ് മുസ്ലിം സംഘടനകള്‍ അടക്കം ചെയ്തത്.
രണ്ട് കൊല്ലം പൂര്‍ത്തിയാവുന്നതിന് മുന്‍പ്‌,ജമാഅത്തെ ഇസ്ലാമി വീണും പൂര്‍വ്വാധികം ശക്തിയോടു കൂടി പുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുന്നതിനുവേണ്ടി മുന്‍കൈയെടുത്ത രാഷ്ട്രീയനേതാക്കന്‍മാര്‍ ഇന്ന് എവിടെയാണ് ജീവിച്ചിരിക്കുന്നത് എന്നതിനെക്കുരിച്ച് ഒരു വിവരവുമില്ല.
അതുകൊണ്ട് ശക്തമായ ഒരു പ്രതിരോധനിരസൃഷ്ടിച്ചുകൊണ്ട്മാഅത്തെ ഇസ്ലാമിയെപ്പോലെ ഈ ഭൂമിയില്‍ വേരുറപ്പുള്ള ഒരു സംഘടനയെപിഴുതെടുക്കാമെന്നോജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരെ വനവാസത്തിനയക്കാമെന്നോ ആരും കരുതേണ്ടതില്ല എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുസ്ലിം സമൂഹവുമായി കലഹിക്കാന്‍ വന്ന പ്രസ്ഥാനമല്ലമുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടുമില്ല. കാരണം ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലുടനീളം വേരുകളും ശാഖകളും ഉള്ള ഒരു പ്രസ്ഥാനമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍, ജമാഅത്തെ ഇസ്ലാമി കലഹിക്കേണ്ട ഒരു പരുവത്തിലല്ല ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്ശേഷം ഏറ്റവും പിറകോട്ടു തള്ളപ്പെട്ടിട്ടുള്ള ഒരു സമുദായമാണ് മുസ്ലിം സമുദായം എന്ന് നിങ്ങള്‍ അറിയണംപത്തു പതിനൊന്നു ശതമാനം മാത്രമാണ് ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന്റെസാക്ഷരത. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഈ സമൂഹത്തോട് കലഹിക്കുകയല്ല വേണ്ടത് എന്ന് മനസ്സിലാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

അവരുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി,അവരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടിഅവരുടെ സാംസ്കാരികമായ ഔന്നത്യത്തിനു വേണ്ടി ഫലപ്രദമായ സംഭാവനകലര്‍പ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍വിശേഷിച്ച് നോര്‍ത്ത്‌-ഈസ്റ്റ്‌ ബെല്‍റ്റില്‍ ഇപ്പോള്‍ ബഹുമാന്യനായ സിദ്ധീക്‌ഹസ്സന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയുള്ള'വിഷന്‍-രണ്ടായിരത്തി പതിനാറ്' എന്നാ പ്രോഗ്രാം ഭാരത ചരിത്രത്തില്‍ തുല്യതയില്ലാത്ത മുസ്ലിം സേവനത്തിന്റെ ഒരു പദ്ധതിയാണ്. മുസ്ലിം സമുദായവുമായി കലഹിക്കുകയല്ല വേണ്ടത്മുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടില്ലമൊത്തം ഇന്ത്യയിലും തീരുമാനിച്ചിട്ടില്,കേരളത്തിലും തീരുമാനിച്ചിട്ടില്ലതീരുമാനിക്കുകയുമില്ല.മാത്രമല്ല മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വമാണ് ഇന്ത്യയില്‍ ഏറ്റവും വലിയ പ്രശ്നംഎന്ന് ജമാഅത്തെ ഇസ്ലാമി നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല: