2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച


ഒരേ തൂവല്‍ പക്ഷികള്‍... 
സകല മുസ്ലിം വിരോധികളും ഒരേ സ്റ്റേജില്‍.. യു.കലാനാഥന്‍ , ഹമീദ്‌ ചേന്ദമങ്ങല്ലൂര്‍, ആര്യാടന്‍ ഷൌക്കത്ത്, എം.കെ.മുനീര്‍..
മറ്റുള്ളവരൊക്കെ,  ഷാജിയും സനല്‍ ഇടമുറുകും എവിടെ?
Muneer_HameedChendamanglloor_UKalanaadan_AryaadanShoukath.jpg

'ജമാഅത്തെ ഇസ്ലാമി'ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുനീര്‍..
(മലയാളം ന്യൂസ്, ചൊവ്വ 15-03-2011)
 
കോഴിക്കോട്‌: ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചതിന് വോട്ട് നഷ്ടമാകുമെങ്കില്‍ ആകട്ടെയെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍ ഹമീദ്‌ ചേന്ദമങ്ങല്ലൂരിന്‍റെ "ദൈവത്തിന്‍റെ രാഷ്ട്രീയം" എന്നാ കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പേര് തന്നെ നിന്ദാപരമായ പുസ്തകത്തില്‍ നിന്നും ഇസ്ലാമിനെയും മുസ്ലിംകളെയും ലീഗിനെയും പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കാണുക. ഇസ്ലാം വിരുദ്ധനായ ഹമീദിന്‍റെ ഇസ്ലാം വിരുദ്ധ പുസ്തക പ്രകാഷണത്തില്‍ സംബന്ധിച്ഛവരെല്ലാം ഇസ്ലാം-മുസ്ലിം വിരുദ്ധരായിരുന്നു. നിരീശ്വരവാദി യു.കലാനാഥന്‍, ഹമീദ്‌ ചേന്ദമങ്ങല്ലൂര്‍, ആര്യാടന്‍ ഷൌകത്ത്, എന്‍.പി.രാജേന്ദ്രന്‍, കെ.പ്രേംനാഥ് പിന്നെ എം.കെ. മുനീറും..

'പ്രവാചക നിന്ദ'പരമായ ഒരു പുസ്തക വിവാദത്തില്‍ മുനീര്‍ ഇപ്പോഴും തിളങ്ങി വിളങ്ങി നില്‍ക്കുന്നു.. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ഗുരുതരമായ വിവാദത്തിലേക്ക് നയിക്കുന്നതില്‍ മുനീര്‍-ഷാജി സഖ്യത്തിന്‍റെ പങ്ക് ഏതാണ്ടെല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. അത്തരം വിവാദപരമായ ഇസ്ലാം-മുസ്ലിം നിന്ദ പ്രചരിപ്പിക്കുന്ന ഹമീദിന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്നത്തിലൂടെ എന്താണ് മുനീര്‍ ലക്ഷ്യമിടുന്നത്? എങ്ങോട്ടാണ് മുനീര്‍ ലീഗിനെയും അനുയായികളെയും നയിക്കാനാഗ്രഹിക്കുന്നത്? 
 

അഭിപ്രായങ്ങളൊന്നുമില്ല: