2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച


ഓര്‍ക്കുന്നുണ്ടാകണം ലീഗുകാര്‍..

മുന്‍ ബി.ജെ.പി. പ്രസിഡണ്ട്‌ കെ.ജി.മാരാരുടെ ആത്മകഥയില്‍ നിന്ന്

കോണ്‍ഗ്രസ്‌ മാത്രമല്ല മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്.
ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ചിലര്‍ക്ക്.
എന്നാല്‍,
ലീഗ് നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റുകഷികളെക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി...
തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശ്ശൂരും കോഴിക്കോട്ടും കൂടിയാലോചനകള്‍ക്ക് വേദിയായി.
ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വക്കേറ്റ് രത്നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.  
(പാഴായ പരീക്ഷണംഅധ്യായം 18പുറം 156).

കോണ്‍ഗ്രസ്‌ കാല് വാരിയതുകൊണ്ടാണ് തോറ്റുപോയത് എന്നും പുസ്തകത്തിലുണ്ട്. കൂടെ അടിയുറച്ച്‌ നിന്നത് ലീഗാണ് എന്നര്‍ത്ഥം. അതാണ് ആത്മീയ നേതാവ്‌ ശിഹാബ്‌ തങ്ങള്‍മാധവന്‍കുട്ടിയല്ലപാണക്കാട്ടെകുട്ടിയാണ് മത്സരിക്കുന്നത് എന്ന് പ്രസംഗിച്ച സന്ദര്‍ഭം.

അഭിപ്രായങ്ങളൊന്നുമില്ല: