2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

യുക്തി വാദികളുടെ പൊള്ളത്തരങ്ങള്‍

"ജീനുകളും ചുറ്റുപാടുകളും തമ്മിലുള്ള പ്രതി പ്രവര്‍ത്തനമാണ് നമ്മുടെ ആശകളും സദാചാരബോധവും സഹതാപ ഗുണവും ഇസ്ചാബലവും ധിഷണാശക്തിയും മറ്റുമൊക്കെ നിര്‍ണയിക്കുന്നത്.ഇക്കര്യങ​്ങളാണ് നമ്മുടെ പ്രവര്‍ത്തികളെ നിയന്ദ്രിക്കുന്നത്‌.പ്രവര്​‍ത്തികള്‍ തിരിച്ചു മേല്പരന്ഹ ഘടഗങ്ങളെ സ്വാധീനിക്കുന്നു.അതിനാല്‍ നല്ല കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് പൊതുവില്‍ പ്രയോജനകരമായ കാര്യമാണ്".(barabarasmoker​ ).ഇതാണ് ഭൌതിക വാതികളുടെ വീക്ഷണം.മനുഷ്യന്‍റെ ആത്മീയ ഗുണങ്ങളെല്ലാം ചുറ്റുപാടുകളും ജീനുകളും തമ്മിലുള്ള പ്രതി പ്രവര്‍ത്തനമാണ് എന്ന് പറയുന്നവര്‍,മനുഷ്യന്‍റെ അതെ ചുറ്റുപാടില്‍ ജീവിക്കുന്ന മറ്റു ജീവികള്‍ക്ക് എന്ത് കൊണ്ട് ഈ ഗുനങ്ങലോന്നുമുണ്ടായില്ലെന്​നു വ്യക്തമാക്കുന്നില്ല.പദാര്‍​ത്ഥത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു അസ്ഥിത്വം മനുഷ്യന് കല്പിക്കാന്‍ തയ്യരില്ലാത്തവര്‍ അവസാനം ചെന്ന് വീഴുക മൂല്യ നിഷേധത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ തന്നെയാണ്."വിവാഹേതര ലൈങ്ങിഗ ബന്ധങ്ങളെ അപ്പാടെ ഹുമാനിസ്ടുകള്‍ പഴിക്കുന്നില്ല","ആരെയും ദ്രോഹിക്കതെയും സ്വന്തം ഇശ്ച്ച ആരുടെ മേലും അടിചെല്പിക്കതെയുള്ള ലൈങ്ങിഗ ബന്ധങ്ങള്‍ അനുവടിക്കപ്പെടാം"."എന്നാല്​‍ ആവശ്യമിലാതെ ഒരു ശിശുവിന് ജന്മം കൊടുക്കുന്നത് സദാചാര വിരുദ്ധമാണെന്ന് മാനവിക പക്ഷക്കാര്‍ കരുതുന്നു".ഇതൊക്കെയാണ് ഭൗതികവാതികളുടെ വാദം.
ധാര്‍മിക നിയമങ്ങള്‍ ആരായിരക്കണം ആവിഷ്കരിക്കേണ്ടത് എന്നതാണ് കാതലായ ചോദ്യം?ഓരോരുത്തര്‍ക്കും തങ്ങളുടെ ഇശ്ട്ടതിഅനനുസരിചു സദാചാര നിയമങ്ങള്‍ ആവിഷ്കരിക്കാന്‍ അനുവതം നല്‍കിയാല്‍ എങ്ങിനെയിരിക്കുമെന്നതിന്റെ​ ഉദാഹരണമാണ് സ്മോകരുടെ പുസ്തകത്തില്‍ നാം കാണുന്നത്,അപ്പോള്‍ മനുഷ്യനല്ലാത്ത മനുഷ്യന്‍റെ സ്വഭാവങ്ങളെ കുറിച്ച് ശരിക്കും അറിയുന്ന ഒരാളായിരിക്കണം അവന്നവശ്യമായ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത്.ഇവിടെയാണ​്‌ ദൈവിക മാര്‍ഗ നിര്‍ദേശത്തിന്റെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നത്.
ഇംഗ്ലണ്ടിലെ യുക്തിവാടിക്കു വിവാഹേതര ലൈങ്ങിഗ ബന്തങ്ങളും സ്വവര്‍ഗ രതിയും എതിര്‍ക്കപ്പെടേണ്ട തെറ്റല്ല.എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പുരോഗമന പരമായ യുക്തിവാദിക്ക് ഈ മൂല്യം അങ്ങീകരിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.നന്മയേയും തിനമയെയും വേര്‍തിരിക്കാനായി യുക്തിവാദിയെ ഏല്പിച്ചാല്‍ ഇംഗ്ലണ്ടിലെ നന്മ ഇന്ത്യയിലെ തിന്മയാകുമെന്നര്‍ത്ഥം.
ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നന്മയും തിന്മയും വിവേചിക്കാന്‍ പുറപ്പെട്ടാല്‍ ദിവസങ്ങള്‍ കഴിയും തോറും മാറിമാറി നിര്‍വചിക്കേണ്ടി വരും.മുസ്ലിംകളുടെ ചെയ്തികള്‍ക്ക് അവര്‍ പ്രതിഫലം കംക്ഷിച്ചത് പരലോകത്ത് നിന്ന് കൂടി ആയപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതയും അര്‍പ്പനസന്നധതയും വളരുകയും ലോകമാന്യം തീരെ ഇല്ലാതാവുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: