2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നോമ്പി നെ കുറിച്ച് പ്രവാചക വചനം :സല്‍മാനുല്‍ ഫാരിസി (റ) യില്‍ നിന്ന് നിവേദനം: ഒരു ശാബാന്‍ മാസത്തിന്റെ അവസാനത്തില്‍ നബി (സ) പ്രസംഗിച്ചു. അല്ലയോ ജനങ്ങളെ നിശ്ചയം മഹത്തായ ഒരു മാസം നിങ്ങള്‍ക്ക് തണല്‍ വിരിച്ചിരിക്കുന്നു . അനുഗ്രഹീതമായ മാസം . അതിലൊരു രവുണ്ട് ആയിരം മാസത്തേക്കാള്‍ പുണ്ണ്യം ഉള്ളതാനത് . ആ മാസത്തിലേ പകലുകളില്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിരിക്കുന്നു . രാത്രി നമസ്കാരത്തെ സുന്നത്താക്കിരിക്കുന്നു . ആ മാസത്തില്‍ അല്ലഹുവിന്റെയ് പ്രീതി ആഗ്രഹിച്ചു സുന്നത്തായ ഒരു കാര്യം ചെയ്തവന്‍ മറ്റു കാലങ്ങളില്‍ ഒരു നിര്‍ബന്ധ കാര്യം ചെയ്തവനെ പോലെയാകുന്നു . ആ മാസത്തില്‍ ഒരു നിര്ബന്ധ കാര്യം ചെയ്തവന്‍ അല്ലാത്ത കാലങ്ങളില്‍ എഴുപതു നിര്ബന്ധ കാര്യങ്ങള്‍ ചെയ്തവനെ പോലെയാകുന്നു . അത് ക്ഷമയുടെ മാസമാകുന്നു . ക്ഷമയോ അതിന്റെ പ്രതിഫലം സ്വര്‍ഗ്ഗവും .അത് സമത്വത്തിന്റെയും സഹാനുഭാവത്തിന്റെയും മാസമാകുന്നു . വിശ്വാസിയുടെ വിഭവം വര്‍ധിക്കുന്ന മാസമാകുന്നു . ആ മാസത്ത്തിന്റെയ് തുടക്കം അനുഗ്രഹവും മധ്യം പാപമോചനവും അവസാനം നരകമുക്തിയുമാകുന്നു . അനുഗ്രഹീത മാസത്തില്‍ ഒരുത്തനേ നോമ്പ് തുരപ്പിച്ചാല്‍ അതവെന്റെയ് പാപങ്ങള്‍ക്ക്‌ മാപും നരക മോചനവുമായി തീരുന്നു ആ മാസത്തില്‍ ഒരുവം നോമ്പുകാരന് കുടിക്കാന്‍ കൊടുത്താല്‍ അവനെ അല്ലാഹു തെന്റെയ് തടാകത്തില്‍ നിന്ന് കുടിപ്പിക്കുന്നു . അവന്‍ സ്വര്‍ഗസ്ത്തനാവുന്നതുവരേ അവനു ദാഹിക്കുന്നതല്ല . ആ മാസത്തില്‍ ഒരുവന്‍ തെന്റെയ് കീഴിലുല്ലവരോട് സൌമ്യമായി വര്‍ത്തിച്ചാല്‍ അല്ലാഹു ല്വേന്റെയ് പാപങ്ങള്‍ പോരുത്തുകൊടുക്കുകയും അവനെ നരകാഗ്നിയില്‍ നിന്ന് മുക്ത്തനാക്കുകയും ചെയ്യുന്നു .

അഭിപ്രായങ്ങളൊന്നുമില്ല: