2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച


നബി (സ) മക്കയില്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നു
അലി അബ്ദുര്‍റസ്സാഖ് മദനി
'മുഹമ്മദ് നബി അനുപമ വ്യക്തിത്വം'
[പ്രസാധനംകേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്]

നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നുവെന്നും ഈ വശത്ത് മതൃക കാണികാന്‍ നബിക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാതൃക ആകുമായിരുന്നില്ല എന്നും പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനി 'മുഹമ്മദ് നബി അനുപമ വ്യക്തിത്വംഎന്ന മലയള കൃതിയില്‍ (പ്രസാധനം: കേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്) എഴുതുന്നത് കണുക..
അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത്‌ നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. ബഹുദൈവ വിശ്വാസികളെ അവഗണിക്കുക. താങ്കള്‍ക്കു ലഭിച്ച കല്പ്പനയനുസരിച്ച്ചു പ്രവര്‍ത്തിക്കുക (വി.ഖുര്‍ആന്‍ 15:94) എന്ന ദൈവശാസന ലഭിച്ചത് മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്.

രണ്ടു തവണ എത്യോപ്യയിലേക്കും പിന്നീട് മദീനയിലെക്കും അഭയംതേടിപ്പോയ മക്കയിലെ പ്രവാചക ശിഷ്യന്‍മാരുടെയും മക്കയിലെ അഖബയില്‍വെച്ചുണ്ടായ ഒന്നും രണ്ടും ഉടമ്പടികളില്‍ പങ്കെടുത്ത അന്‍സാറുകളുടെയും കൈകളിലൂടെയാണ് മദീനയിലെ ഭരണകൂടമുണ്ടായിട്ടുള്ളത്. അവരാണ് മദീനയില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത മാതൃകാ സമുദായത്തിന്റെ വിത്ത്‌. അതാണ്‌ മുഹമ്മദീയ ഭരണകൂടവും പിന്നീട് ഇസ്ലാമിക സാമ്രാജ്യവുമായി വികസിച്ചത്.

ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം.

അഭിപ്രായങ്ങളൊന്നുമില്ല: