2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സംഘടനയുടെ ആദര്‍ശവും ലക്ഷ്യവുമാണ് സുസ്ഥിരം..

നയം കാലോചിതമായി മാറാനുള്ളതാണ്‌ എല്ലാ സംഘടനകളും അത് ചെയ്തിട്ടുണ്ട് (ഉദാഹരണം സര്‍വത്ര  ഉണ്ട്) ഇനിയും ചെയ്യും, സംഘടനയുടെ ആദര്‍ശവും ലക്ഷ്യവുമാണ് സുസ്ഥിരം.. 

അത് കൊണ്ടായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് മുന്നണിക്ക്‌ വോട്ട് ചെയ്യല്‍ ഹറാമായ മുജാഹിദ്കള്‍ക്ക് പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ അത് അനുവദനീയമായത്, ലീഗിന് വോട്ട് ചെയ്യല്‍ ഫര്‍ദ് ആയതും അത്പോലെ തന്നെ.. ഷിയാ ആയിരുന്ന ലീഗ് സ്ഥാപക നേതാവിന് തൌഫീക്കിനും ദീര്ഘായുസ്സിനും വേണ്ടി പ്രാര്‍ത്തിക്കാനും (മുഴുകുടിയനായ, ചേലാകര്‍മ്മം പോലും നടത്തിയിടില്ലത്ത കക്ഷി) മരിച്ചപ്പോള്‍ 'മറഞ്ഞ' മയ്യിത്തിന് നമസ്ക്കരിക്കാനും ഈ 'നയ' മാറ്റമാണ് കാരണം. (മറഞ്ഞ മയ്യിത്തിന് നമസ്കരിക്കെണ്ടാതില്ലെന്ന നിലപാടുകാരനായ - ജമാത്ത് സ്ഥാപക നേതാവായ - പള്ളി ഇമാമിനെ അതിന്‍റെ പേരില്‍ പിരിച്ചു വിടാനും കാരണം ഈ  'നയം' മാറ്റം തന്നെ!) 

ഇന്ന് നയം പോയി പണ്ടത്തെ ശിര്‍ക്കും ബിദ്അത്തും (ജിന്ന്-മന്ത്രം-സിഹ്ര്‍-പൂത്ത-പിശാച്) അനുവദനീയമാകുന്നേടത്തോളം 'അടിസ്ഥാനവും' മാറുന്ന കാഴ്ചയാണ് മുജാഹിദ് പാളയത്തില്‍ നാം കാണുന്നത്.. അതിന്‍റെ പേരില്‍ മുജകള്‍ പരസ്പരം ചെളി വാരി എറിയുന്നതും! പക്ഷെ അപ്പോഴും ഒരു കാല്‍ ജമാഅത്തിന്റെ പുറത്ത് വെക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം! 

ആരാന്‍റെ അടുക്കള നന്നാക്കും മുന്‍പ് സ്വന്തം അടുക്കള നന്നാക്കാന്‍ ശ്രമിക്കുക.. 
ഇന്ത്യായിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് പണി ധാരാളം വേറെ ചെയ്യാനുണ്ട്, അതിന്‍റെ വളര്‍ച്ചയിലും, കരുത്തിലും കുതിപ്പിലും കുണ്ടിതപ്പെട്ടിട്ടു കാര്യമില്ല.. 
മനസ്സ് തുറന്നു കാര്യങ്ങള്‍ ഗ്രഹിച്ചു നേരെയായി, അതിനോടൊപ്പം അണി ചേര്‍ന്ന് നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാന്‍ പിശാച് താങ്കളെപ്പോലെയുള്ളവര്‍ക്ക് ഒരു തടസ്സമാകാതിരിക്കട്ടെ എന്ന് നിര്‍വ്യാജം പ്രാര്‍ഥിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല: