2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

                    ഇസ്ലാം വിരുദ്ധരെപ്പോലെ...!

മതരാഷ്ട്രമെന്നോദൈവരാജ്യമെന്നോ, ഫണ്ടമെന്റലിസ്റ്റ്സ്റ്റേറ്റ്‌ തുടങ്ങി  ഇസ്ലാം വിരുദ്ധരെപ്പോലെ - എന്ത് വിളിക്കുന്നു എന്നത് പ്രശ്നമല്ലപക്ഷെ ആട്ടിനെ പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ഏതായാലും നിങ്ങളും (നമ്മുടെ ഇസ്ലാഹീ സുഹൃത്തുക്കള്‍) - കുറ്റകരമായിആത്മവഞ്ചനയോടെ –കൂട്ട് കൂടരുത് (നിങ്ങള്‍ തന്നെ കേരള മുസ്ലിംകളോട് ഒരിക്കല്‍ പറഞ്ഞതേ മൌദൂദിയും, ജമാഅത്തെ ഇസ്ലാമിയും പറഞ്ഞിട്ടുള്ളൂ). ജമാഅത്തെ ഇസ്ലാമിയോട് ഇങ്ങള്‍ക്ക് വിയോചിപ്പാകാം, പക്ഷെ അത് ഇസ്ലാമിലെ ഒരു സംഗതിയെ നിഷേധിക്കാനും, നിങ്ങളുടെ താല്‍ക്കാലിക രാഷ്ട്രീയ നിലപാടിനനുസരിച്ച് ഒപ്പിക്കാനും ശ്രമിക്കുന്നത് ഗുരുതരമായ തെറ്റാണ്.
  
ഇസ്ലാം സ്വന്തം നിലക്ക് തന്നെ രാഷ്ട്രീയം ഉള്‍കൊള്ളുന്നപ്രവാചകന്‍ (സ) അത് സ്ഥാപിച്ചു കാണിച്ചു തരികയും ചെയ്ത ഒരു കാര്യമാണ്. ഭരണത്തെ നമസ്കാരം പോലെ ഇസ്ലാമിന്‍റെ പാശമായിട്ടാണ് (മൌദൂദിയല്ല) പ്രവാചകന്‍ (സ) തന്നെ ഉദാഹരിച്ഛത്: ഇസ്ലാമിന്‍റെ പാശങ്ങള്‍ ഒന്നൊന്നായി തകരും. ഓരോ പാശം തകരുമ്പോഴും ജനങ്ങള്‍ അതിനടുത്തത് മുറുകെ പിടിക്കും. ആദ്യം തകരുന്നത് ഭരണമായിരിക്കും, അവസാനം തകരുന്നത് നമസ്കാരവും [ഹദീസ്‌] ഇസ്ലാമിന്‍റെ ആരംഭകാലത്ത് മക്കയില്‍ പ്രവാചകന്‍ സ്വന്തം കുടുംബക്കാരോട് (ഖുറൈഷികളോട്) പറഞ്ഞു: നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് പറയുക; അറബികളും അനറബികളും നിങ്ങള്‍ക്ക്‌ കീഴ്പ്പെടും [ഹദീസ്‌]

അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്‍റെ വിത്ത്‌ നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്‍റെ അനന്തരഫലം മാത്രമായിരുന്നു അത്. [പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനിയുടെ 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' കാണുക].
ഭരണം മാറ്റി നിര്‍ത്തിയുള്ള ഇസ്ലാം ഭാഗികമാണ്, സമ്പൂര്‍ണ്ണമല്ല  പ്രാവാചക ദൌത്യം പോലും അപ്പോള്‍ ഭാഗികമാവുമായിരുന്നു. ജീവിതത്തിന്‍റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം. [അതേ പുസ്തകം].

ഇസ്ലാമിന്‍റെ ആദ്യകാലത്ത് മക്കയില്‍ നവമുസ്ലിംകള്‍ക്ക് ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നപ്പോള്‍ പ്രവാചകന്‍ അവരോട് അല്ലാഹുവിന്‍റെ സഹായം ലഭിക്കും അത് വരെ തല്‍ക്കാലത്തേക്ക് ക്ഷമ കൈകൊള്ളാന്‍ കല്‍പ്പിച്ചു. പക്ഷെ പീഡനം വീണ്ടും കഠിനമായപ്പോള്‍ മുസ്ലിംകള്‍ അല്ലാഹുവിന്‍റെ സഹായം എപ്പോഴാനുണ്ടാവുക പ്രവാചകരെ എന്ന് ചോദിച്ചതിന് പ്രവാചകന്‍റെ മറുപടി മുന്‍കഴിഞ്ഞ പ്രവാചകരും ഇതിനേക്കാള്‍ ക്രൂരമായ പീഡന-മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.. പക്ഷെ നിങ്ങള്‍ ധൃതി കാണിക്കുകയാണ്, സനആ മുതല്‍ ഹദറമൌത്ത് വരെ ഒരു സ്ത്രീക്ക്, തന്‍റെ ആട്ടിന്‍കുട്ടിയെ ചെന്നായ പിടിക്കുമോ എന്ന പേടിയല്ലാത്തെ മറ്റ് യാതൊന്നും പേടിക്കാനില്ലത്ത (രാജ്യവും, ക്രമസമാധാനവും) ഇവിടെ വരാന്‍ പോവുന്നു എന്നാണ് പ്രതീക്ഷ കൊടുത്തത്.

വിടവാങ്ങും മുന്‍പ്‌ പ്രവാചകന്‍ (സ) ഉപദേശിച്ചത്; എന്‍റെയും, സച്ചരിതരായ (പ്രവാചകന്‍ സ്ഥപിച്ച ഖിലാഫത്ത് നിലനിര്‍ത്തിയ) നാല് ഖലീഫമാരുടെയും (റ) ചര്യ നിങ്ങള്‍ പിന്‍തുടരുവോളം നിങ്ങള്‍ വഴി പിഴക്കില്ല എന്നാണ്.

പ്രവാചക പൌത്രന്‍ ഹുസൈന്‍ (റ), ഖിലാഫത്തിനെതിരെ രൂപംകൊണ്ട ഇസ്ലാം വിരുദ്ധ ഏകാധിപത്യ/രാജാധിപത്യ വ്യവസ്ഥക്കെതിരെയാണ് (വധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടു പോലും) ഇറാഖിലോളം പോയി ജിഹാദ്‌ ചെയ്ത് തന്‍റെ തല എകാധിപതികള്‍ക്ക് തട്ടിക്കളിക്കാന്‍ കൊടുത്തത്, ഖര്‍ബല ഖിലാഫത്തിന്‍റെ മരണമണിയുടെ (ആദ്യ പാശം തകരുന്നതിന്‍റെ) ചരിത്രം കൂടിയാണ്, ഇബ്നു സുബൈര്‍ (റ) പോലെയുള്ള നിരവധി പേര്‍ തങ്ങളുടെ തലയും, രക്തവും കൊടുത്തത്‌ ഇസ്ലാമിന്‍റെ ഈ പാഷത്തെ സംരക്ഷിക്കാനായിരുന്നു.

അതിനാല്‍ ഭൌതികവും ആത്മീയവും ഒത്ത് ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം [അല്‍മുര്‍ഷിദ്], ഭരണം എന്ന നഷ്ടപ്പെട്ട പാശത്തെ ഇസ്ലാമിലില്ല എന്ന് പറഞ്ഞ്, അതുണ്ട് എന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും പറയുന്നവരെ ഒറ്റു കൊടുക്കുകയും അങ്ങനെ ശത്രുവിന് കഞ്ഞിവെച്ചു കൊടുക്കുകയും ചെയ്യരുത്‌. ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു. അതിന്‍റെ മിമ്പര്‍ അതിന്‍റെ സിംഹാസനവും, അതിന്‍റെ പള്ളി അതിന്‍റെ കോടതിയും, അതിന്‍റെ തൌഹീദ് നമ്രൂദ്‌, ഫിര്‍ഔന്‍, ഖൈസര്‍, ഖിസ്രാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും[അല്‍മുര്‍ഷിദ്]  എന്നാല്‍ ഇത്രയും കനത്തില്‍ നിങ്ങള്‍ മതരാഷ്ട്രവാദി എന്ന് കുറ്റപ്പെടുത്തുന്ന മഹാനായ മൌലാനാ മൌദൂദി(റ) പോലും പറഞ്ഞില്ല!

ആയതിനാല്‍ നാം പരസ്പരം കൊമ്പ് കൊര്‍ക്കാതെ, (പൂര്‍വ്വ സൂരികള്‍ പറഞ്ഞപോലെ) പരസ്പരം  കൈകോര്‍ത്ത്‌അല്ലാഹുവിന്‍റെ പ്രാധിനിത്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്‍റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈ വരുത്തണം. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിന് ഇസ്ലാം അനുവദിക്കുന്നില്ല[അല്‍മുര്‍ഷിദ്]..
ജനങ്ങളെ, ആരാധ്യന്‍ അല്ലാഹു അല്ലാതെ മറ്റാരും തന്നെയില്ല എന്ന് നിങ്ങള്‍ പറയുവിന്‍, നിങ്ങള്‍ വിജയശ്രീലാളിതരായിത്തീരും. അതുകൊണ്ട് നിങ്ങള്‍ക്ക്‌ അറബ് അധീനപ്പെടുത്തുവാനും കഴിയും. അജമ് (അനറബ്‌) കീഴ്പ്പെടുകയും ചെയ്യും.. ലോകത്തെ അങ്ങനെത്തന്നെ കീഴ്പ്പെടുത്തി അതില്‍ ദൈവരാജ്യം സ്ഥാപിക്കുവാനുള്ള ഏറ്റവും വമ്പിച്ച ഒരു അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില്‍നിന്ന് ഗ്രഹിക്കാവുന്നത്? [അത്തൌഹീദ്]

പിന്നെ ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക്‌ മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് -1977)
മാത്രമല്ല, വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം നമ്മുടെ പൂര്‍വ്വസൂരികള്‍ തന്നെ ഇങ്ങനെ നമ്മോട് പറഞ്ഞ് തരുന്നു: നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്‍റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ് (അല്‍മുര്‍ഷിദ്).

ചുരുക്കത്തില്‍ നമ്മുടെ നിയ്യത്ത്, ലക്‌ഷ്യം ഇപ്രകാരമായിരിക്കണം; അല്ലാഹു അവതരിപ്പിച്ചത്കൊണ്ടല്ലാതെ വിധികല്‍പ്പിക്കുന്ന ഒരു ഭരണകൂടത്തിന്‍റെ നടത്തിപ്പുകാരനാകാനും ഇസ്ലാമിക ശരീഅത്തനുസരിച്ഛല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്തിയാവല്‍ മുസ്ലിമിന് അനുവദനീയമല്ല. അത്തരക്കാരെയോ, ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ട്ചെയ്യലും അനുവദനീയമല്ല  ഭരണകൂടത്തെ ഇസ്ലാമിക ശരീയത്തനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമായി ആ വോട്ടിങ്ങിനെയും പങ്കാളിത്തത്തെയും ഉപയോഗപ്പെടുത്തുന്നുന്ടെങ്കിലല്ലാതെ [ഇബ്നു ബാസ്], അതിന് കാരണം മത നിഷ്ഠയുള്ള ഒരു മുസ്ലിമിന് ഇസ്ലാമികെതര രാഷ്ട്രത്തില്‍ ഉദ്യോഗം വഹിക്കുകയും ഭരണത്തില്‍ പങ്കാളിയാവുകയും ചെയ്യുക അനുവദനീയമാല്ലെന്നു തന്നെയാണ് അടിസ്ഥാന നിയമം, ഈ വിഷയത്തില്‍ അടിസ്ഥാന നിയമം ഒരു മുസ്ലിം അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നതല്ലാത്ത ഭരണകൂടത്തില്‍ പങ്കുചെരാതിരിക്കുക എന്നതുതന്നെയാണ് [ഫിക്ഹുദ്ദൌല  ഡോ.ഖറദാവി].

ആയതിനാല്‍ സത്യം സത്യമായി മനസ്സിലാക്കാന്‍, മനസ്സിലാക്കിയ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. നമ്മുടെ ചര്‍ച്ചകള്‍, സംവാദങ്ങള്‍ നാളെ അല്ലാഹു നമുക്കൊരു മുതല്‍ക്കൂട്ടാക്കി പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.. വസ്സലാം..

അഭിപ്രായങ്ങളൊന്നുമില്ല: