2012, ജനുവരി 12, വ്യാഴാഴ്‌ച

  ഇപ്പോള്‍ പറയുന്നു, 'മുസ്ലിംകളെ' നാണം കെടുത്തി എന്ന്! 


നാട്ടില്‍ ഒരു പേപ്പട്ടി ഇറങ്ങിയാല്‍ തല്ലിക്കൊല്ലാന്‍ ഓടിക്കൂടുന്നവരില്‍ ലീഗുകാരനും,ബീജെപ്പിക്കാരനും, നിരീശ്വര വാദിയും, കള്ള് കുടിയനും, ശീട്ട് കളിക്കാരനും ഒക്കെ ഉണ്ടാവും. ഇന്നാലിന്നവര്‍ ഉള്ളതിനാല്‍ 
ഞാന്‍ കൂടില്ല എന്ന് ബോധമുള്ളവര്‍ പറയില്ല. അത് പോലെ അതിനേക്കാള്‍ വലിയ ഒരു കൊടും വിപത്തില്‍ നിന്നും നാട്ടിനെ രക്ഷിക്കാന്‍ ഉണ്ടായ കൂട്ടായ്മയില്‍ ജമാ'അതും ഉണ്ടായത് സ്വാഭാവികം. (ബീ ജെ പി അന്നില്ല, അന്നുള്ളത് ജനതാ പാര്‍ടി ആണ്). വിപത്ത് അറിയുമോ? ഇന്ദിരാ ഗാന്ധിയുടെ മനുഷ്യത്വ വിരുദ്ധ, മുസ്‌ലിം വിരുദ്ധ, കിരാത ഭരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അന്ന് ഒത്തു കൂടിയവരില്‍ ഇന്ത്യയിലെ ഓക്സിജന്‍ ശ്വസിക്കുന്ന മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു - വിശേഷിച്ചും മുസല്‍മാന്മാര്‍. എംകെ ഹാജി, ഉമര്‍ ബാഫക്കി തങ്ങള്‍, മമ്മുക്കേയി, ഏവി അബ്ദുറഹിമാന്‍ ഹാജി,പീ എം അബൂ ബക്കര്‍, ഈ ടി മുഹമ്മദ്‌ ബഷീര്‍, തുടങ്ങി എണ്ണം പറഞ്ഞ മുജാഹിദ് -സുന്നികളും അന്ന് ഞങ്ങളുടെ കൂടെ 'പൂമാല കമ്മിറ്റിയില്‍' ഉണ്ടായിരുന്നു!

അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കുന്നതിന്റെ സുഖം ആസ്വദിച്ച് രസം പിടിച്ച മുജാഹിദ് - ലീഗുകാര്‍ അന്ന് ഏതു വിധേനയും അധികാരം നിലനിര്‍ത്താന്‍ ഇന്ദിരയുടെയും സില്‍ബന്ധികളുടെയും തുപ്പക്കോളാമ്പി ചുമക്കുന്ന റോളിലായിരുന്നു!! സമുദായത്തെ മുഴുവന്‍ ഒറ്റിക്കൊടുത്തു സുഖിച്ചു കഴിഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു, 'മുസ്ലിംകളെ' നാണം കെടുത്തി എന്ന്! 

അഭിപ്രായങ്ങളൊന്നുമില്ല: