2012, ജനുവരി 18, ബുധനാഴ്‌ച

അക്രമിയായ  ഭരണാധികാരിയുടെ മുഖത്ത് നോകി സത്യം വിളിച്ചു പറയലാണ് ഏറ്റവും  വലിയ ജിഹാദ് (നബിവജനം )

പണ്ട് മൊല്ലാക്ക‌ സ്വന്തം ഭാര്യയെ എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ വേണ്ടി പല കാരണങ്ങളും തേടി. ഒടുവില്‍ ആരുമില്ലാത്ത നേരത്ത് കിണറ്റില്‍ 

തള്ളിയിട്ടു വേഗം അങ്ങാടിയില്‍ പോയിരുന്നു പത്രം വായിച്ചു കൊണ്ടിരുന്നു. ഭാര്യയുടെ കഥ കഴിഞ്ഞിരിക്കും എന്നാ മട്
ടില്‍. പക്ഷെ മൊല്ലാക്ക കേട്ടത് 

മറ്റൊരു കഥ. കിണറ്റില്‍ വീണ ഭാര്യയെ അയല്‍വാസി വാസു രക്ഷപെടുത്തി. ആളുകലോടപ്പം വീടിലെതിയ മൊല്ലാക്ക വാസുവിന് നേരെ തിരിഞ്ഞിട്ടു 

പറഞ്ഞു. " ഇജ്ജ് എന്റെ ബീടരെ തൊട്ടു ..അല്ലെ..? അവളുടെ "വുദു " നീ മുറിചില്ലെടാ...കാഫരെ..."

'ഉമ്മന്‍ ചാണ്ടി മൊല്ലാക്ക ' പറയുന്നത് "
മാധ്യമം 168 പേരില്‍ അമുസ്ലീങ്ങളായ 10 പേരെ ഒഴിവാക്കി ....പറയടാ ....മാപ്പ്"

മാധ്യമം പത്രം കൊണ്ടുവന്ന വാര്‍ത്ത അസത്യമാണെന്ന് വിശ്വസിക്കാന്‍ ഒരുപറ്റം മുസ്‌ലിംലീഗുകാര്‍ മാത്രമേയുള്ളൂ. സമുദായമെന്നത് ലീഗാണെന്ന് ധരിച്ചുവശായി മുന്നേറുന്ന യു.ഡി.എഫ് സര്‍ക്കാര്‍, വലിയൊരു സംശയത്തിന്റെ വിത്താണ് മുസ്‌ലിംകള്‍ക്കു മേലിട്ടതെന്ന് മനസ്സിലാക്കാന്‍ മാധ്യമം വേണ്ടിവന്നു. ലൗജിഹാദ് വാര്‍ത്തയില്‍ മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ വാര്‍ത്താമാധ്യമങ്ങളെ വിശ്വസിച്ച മുസ്‌ലിംസമൂഹം പോലും വലതുസര്‍ക്കാറിന്റെ സംഘപരിവാര ചായ്‌വ് തിരിച്ചറിഞ്ഞത് ലൗജിഹാദെന്ന കള്ളം അതുപ്രചരിപ്പിച്ച യു.ഡി.എഫ് പത്രം മനോരമയിലൂടെ പുറത്തുവന്നതോടെയാണ്. ഇതു നിഷേധിക്കാന്‍ മുഖ്യമന്ത്രിയോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായില്ല. കള്ളവാര്‍ത്ത ചമച്ച കെ.സി.ബി.സിക്കു വേണ്ടി പ്രമുഖന്‍ തെറ്റുസമ്മതിച്ച് മാപ്പ് പറഞ്ഞിട്ടുപോലും ഭരണകൂടം മിണ്ടിയില്ല. ചെയ്യാത്ത തെറ്റിന് പഴികേട്ട ഒരു സമൂഹത്തിനു വേണ്ടി ഇനിയും മനോരമയും മാതൃഭൂമിയും സംസാരിക്കുമെന്ന് കരുതണോ. ആ റോള്‍ മാധ്യമത്തിന്റേതാണ്- ലൗജിഹാദെന്ന കാളകൂട വിഷത്തെപ്പോലെ ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത എന്തു തകര്‍ച്ചയാണു മതേതര സമൂഹത്തിനു മേലുണ്ടാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എല്ലാവരും ലീഗുകാരെപ്പോലെ ചിന്തിക്കണമെന്ന് ശഠിക്കരുത് കുഞ്ഞൂഞ്ഞേ.

പ്രിയപ്പെട്ട മുക്കിയ മന്ത്രിജി, ഇത്രയും ഗുരുതതരമായ് പ്രത്യാഗാതം ഉണ്ക്കാവുന്ന ഒരു വാര്‍ത്ത മാധ്യമം പോലുള്ള പത്രം പ്രസിദ്ധീകരിക്കണമെങ്കില്‍ വ്യക്തമായ തെളിവുള്ളത്‌ കൊണ്ടാണ്. മാത്രമല്ല തെറ്റായ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ പത്രം പൂട്ടിക്കാന്‍ നോമ്പ് നോറ്റിരിക്കുന്ന പാര്‍ടി ഭരണത്തിലുള്ള സമയത്ത് ഒരു ആത്മഹത്യക്ക് തയ്യാറാവുമെന്ന് വിഡ്ഢികലല്ലാതെ വിചാരിക്കയില്ല.ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് പറയുന്ന സീയെം ആര് എപ്പോള്‍ എന്ന് വ്യക്തമാക്കുന്നില്ല . കേരളത്തില്‍ ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ രൂപപ്പെട്ട പൊതു ധരാ  മനസ്സ് താങ്കള്‍  വളരെ ആസൂത്രിതമായ് ഉപയോകിക്കുകയാണ് . മുസ്ലിങ്ങള്‍ അല്ലെ എന്തായാലും അവര്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നുണ്ടാവും എന്ന പൊതു ബോധത്തെ സമര്‍ത്ഥമായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. താങ്കള്‍ കേരളത്തിലെ എല്ലാവരുടെയും മുഖ്യ മന്ത്രി ആണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളെക്കുറിച്ച് സൂചന നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയെങ്കില്‍ മുസ്ലിങ്ങള്‍ക്ക്‌ പോലീസിലും താങ്കളിലും ഉള്ള വിശ്വാസം വര്‍ധിക്കും.പക്ഷെ അവിടെയും പത്ര വാര്‍ത്ത യെ ശരിവെക്കുന്ന സമീപനമാണ് ഫലത്തില്‍ താങ്കള്‍ എടുത്തിരിക്കുന്നത്. ഇപ്പോളും മേല്പരയപ്പെട്ട ഇമെയില്‍ ഐഡിക്കാര്‍ സംശയത്തിന്റെ കീഴില്‍ വരുകയാണ്. ഇതുവരെ കേരളത്തിലെ പോലീസുകാര്‍ മുസ്ലിങ്ങള്‍ക്കെതിരെ എടുത്ത നിലപാടുകള്‍  - ലവ് ജിഹാദ് , മദനി, തപാല്‍ ബോംബ്‌, ഇമെയില്‍ ഭീഷണി, ഈരാടുപെട്ട സംഭവം , തീവ്രവാദ ക്യാമ്പ്‌ സംബന്ധിച്ച വാര്‍ത്തകള്‍ , മുതലായവയെല്ലാം മുസ്ലിങ്ങള്‍ക്ക്‌ ഒരു തരം അപകര്‍ഷത ബോധം ഉണ്ടാക്കിയിട്ടുണ്ട്. സമുധായത്തെ ഒറ്റുകൊടുക്കുന്ന മുസ്ലിം പാര്‍ടി കൂടെയുണ്ടെന്ന് വച്ച് മുസ്ലിങ്ങളിലുണ്ടായിട്ടുള്ള അന്യത ബോധം ഇല്ലാതാവുന്നില്ല. മുസ്ലിങ്ങള്‍ക്ക്‌ എന്ത് സംഭവിച്ചാലും അവര്‍ക്ക് സംഗ പരിവാറിന്റെയും മുസ്ലിം വിരുദ്ദരുടെയും കൈയ്യടി മാത്രം മതി. പക്ഷെ പൊതു ധാര മുസ്ലിങ്ങല്‍ക്കത്  പോരാ. പത്രം അതിന്റെ ഭാഗം നിര്‍വഹിച്ചു. മത സ്ഫാര്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പത്രത്തിനെതിരെ കേസെടുക്കാന്‍ താങ്കള്‍ക്കു ആര്‍ജവം പോലും ഇല്ല. കഷ്ടം. മുസ്ലിങ്ങളെ കൂടുതല്‍ കോന്ഗ്രെസ്സ് വിരുദ്ദരാക്കിയതിന്റെ ക്രെഡിറ്റ്‌ ചരിത്രം താങ്കള്‍ക്കു നല്ഗിക്കോളും.
സമുദായത്തെ ഒറ്റു കൊടുക്കുന്ന...... ഭരണം മാത്രം ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടി ഇനി നമുക്ക് വേണ്ട...!!!ഇപ്പോഴുള്ള ഈ നിലപാട് മാറ്റത്തിന് പിന്നില്‍1. ഇതില്‍ കഴമ്പുണ്ടെന്ന് പറഞ്ഞാല്‍ പ്രക്ഷോഭം നയിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും....!!!2. സര്‍ക്കാരിനെ തള്ളിപ്പറയേണ്ടി വരും...!!!3. പ്രതിപക്ഷ കക്ഷികളുടെയും മറ്റു മത സംഘടനകളുടെയും പ്രതിഷേധത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവും...!!!4. രാഷ്ട്രീയമായി ഒറ്റപ്പെടും.....!!!5. ശാശ്വതമായ രാഷ്ട്രീയ പ്രതിസന്ധി അവര്‍ക്കുണ്ടാകും....!!!6. കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ്‌ തിരിഞ്ഞുകൊത്തും....!!!7. സമുദായത്തിന്റെ കുത്തകാവകാശം നഷ്ടപ്പെടും....!!!8. "മാധ്യമം" പുറത്തു കൊണ്ട് വന്ന വാര്‍ത്ത‍ സത്യമാണെന്ന് അന്ഗീകരിക്കേണ്ടി വരും....!!!!ഇനി പറയൂ സുഹൃത്തുക്കളെ..... വേണോ ഇനിയീ കേരള ഭൂവിനു ഇത് പോലൊരു പാര്‍ട്ടി.....????
ഡി ജി പി പറയുന്നു സിമി ബന്ധമുള്ളവരെ നിരീക്ഷിക്കാനാണു ഉത്തരവിട്ടിരുന്നത്‌!! മുഖ്യന്‍ പറയുന്നു സിമി ബന്ധമല്ല അത്‌ ഉത്തരവിട്ടയാള്‍ക്ക്‌ അബന്ധം പറ്റിയതാണെന്ന്. പാസ്‌വേറ്‍ഡ്‌ ചോര്‍ത്തിയില്ല പകരം 'ലോഗ്‌ ഇന്‍' വിവരങ്ങളാണു അന്വേഷിച്ചത്‌!! പാസ്‌വേറ്‍ഡ്‌ ഇല്ലാതെ എങ്ങിനെയാണു ഇ-മെയില്‍ ലോഗ്‌ ഇന്‍ ചെയ്യുന്നത്‌ എന്നൊന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു. ഇവരുടെയൊക്കെ ഇ-മെയിലില്‍ നിന്നും ബിന്‍ലാദനു മെയില്‍ അയച്ചശേഷം 'തെളിവ്‌' ഞങ്ങളൂടെ കൈയ്യിലുണ്ടെന്ന് പറയലായിരുന്നില്ലേ ലക്ഷ്യം? ഉരുളല്ലേ മുഖ്യാ...... മാപ്പു പറയൂ ജനങ്ങളോട്‌....മുസ്ളീങ്ങളോട്‌..... ലീഗിനോടല്ല.
പത്രധര്‍മം മാധ്യമധര്‍മം എന്നൊക്കെ പറഞ്ഞാല്‍ കാലു തിരുമ്മലും രാഷ്ട്രീയക്കാരുടെയും കോര്‍പറേറ്റുകളുടെയും  അടിവസ്ത്രം കഴുകലും എന്ന് ധരിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഒടിച്ചതിനെ വീണ്ടും വളച്ചു തങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെടാത്തത് കൊണ്ടാണോ  മാധ്യമവും അവര്‍ കൊടുത്ത  വാര്‍ത്തയും "ദൌര്‍ ഭാഗ്യകരം " ആയി പോയത് മുഖ്യന്? 268 പേരില്‍ 258 പേരും ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടതും യാദ്രിശ്ചികം മാത്രമാണോ?ലോഗിന്‍ വിശദാംശങ്ങള്‍  എന്ന് പറയുന്നത് തന്നെ പാസ് വേഡും മറ്റു സ്വകാര്യ വിവരങ്ങളും അടങ്ങുന്ന സംഭവം ആണെന്ന് കേരളം ഭരിക്കുന്ന മുഖ്യന് അറിയില്ലായിരിക്കും.മെയില്‍ ചോര്തുവാന്‍ ഉദ്ദേശമില്ലെങ്കില്‍,പിന്നെന്തിനു "ലോഗിന്‍"വിശദാംശങ്ങള്‍?മുഖ്യന്റെ ഇന്നത്തെ വിശദീകരണം സന്ദേശം എന്ന പടത്തില്‍ ശങ്കരാടി പാര്‍ടി തോറ്റതിന്റെ കാരണം അണികള്‍ക്ക് വിശദീകരിച്ചത് പോലെ ആയി."താത്വികമായ ഒരു അവലോകനം..വിഘടനവാദികള്‍..പ്രത്രിക്രിയാവാദികള്‍..അന്തര്‍ധാര.." നാട്ടുകാര്‍ക്ക് മനസിലായില്ലെങ്കിലും താന്‍ പറയുന്നത് എന്താണെന്ന് മുഖ്യനെങ്കിലും മനസിലാവുമെന്ന് പ്രതിക്ഷിക്കാം!
മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണ്."സിമി ബന്ധം ഉള്ളവരുടെ ലിസ്റ്റ് " ആണെന്ന് 
ആ ലിസ്റ്റില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. അത് മുഖ്യമന്ത്രി
 
നിഷേധിക്കുന്നില്ല.അത് ഒരു എസ്.പി ക്ക് പറ്റിയ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി
 
പറയുന്നത് എത്ര നിരുത്തരവാദ പരമാണ്.ഒരു മനുഷ്യനെ നിരോധിക്കപ്പെട്ട ഒരു സംഖടനയുടെ 
പ്രവര്തകനാനെന്നു പ്രഖ്യാപിക്കുന്നത് ഇത്ര ലാഖവത്തോടെ പറയുകയും ഈ റിപ്പോര്‍ട്ട്‌ 
പുറത്തു കൊണ്ടുവന്ന മാധ്യമത്തെ കുറ്റക്കാരാക്കുകയും ചെയ്യുന്നത് ആടിനെ 
പട്ടിയാക്കലാണ്."എന്നെ എങ്ങനെ വേണമെങ്കിലും കുറ്റപെടുതിക്കോളൂ " എന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ 
അര്‍ഥം ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തെ രാഷ്ട്രീയമായി ചിത്രീകരിച്ചു അതില്‍ 
നിന്നും മുതലെടുപ്പ് നടത്താനുള്ള ഗൂഡ ശ്രമമാണ്.അല്ലെങ്കില്‍ അബ്ദുല്‍ വഹാബും 
സമടാനിയും ഉള്‍പ്പടെയുള്ള രണ്ടു ലിസ്റ്റിലും പേരുള്ളവരുടെ കാര്യത്തില്‍ 
മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്.



അഭിപ്രായങ്ങളൊന്നുമില്ല: