2012, ജനുവരി 1, ഞായറാഴ്‌ച

ഉത്തരം പറയാമോ? 


1 - മുജാഹിദുകള്‍ ഇബാടത്തിനെ ആരാധനയില്‍ പരിമിത പെടുത്തിയതിനാല്‍ അവരുടെ തൌഹീടു പൂര്‍ണമാവുന്നില്ല . വിശ്വാസവുമായി പൊരുത്തപെടാത്ത പല അനിസ്ലാമികതക്കും അതിലുടെ കൂട്ട് നില്‍കേണ്ടി വരുന്നു . ഇസ്ലാം നിരോധിച്ച മദ്യം പലിശ വ്യഭിചാരം ചൂതാട്ടം ..... എന്നിവ വരുമാന മാര്‍ഗം ആക്കുന്നതില്‍ അത്തരക്കാരും സ്വന്തം പാര്‍ട്ടികളുടെയും ഗവര്‍മെന്റിന്റെയും ഭാഗമായി മാറുന്നു . ഇത്തരം പ്രവര്‍ത്തികളിലുടെ ഇസ്ലാമിക വിശ്വാസ പ്രകാരം ഹറാമായ കാര്യങ്ങള്‍ ഹലാലായി മാറുന്നു അല്ലെങ്കില്‍ ഇസ്ലാമിക നിയമത്തിനെതിരെ കണ്ണടച്ച് ഹലാല്‍ ആക്കി മാറ്റുന്നു . വിശ്വാസ പരമായി ഹറാമും രാഷ്ട്രീയ പരമായി ഹലാലും എന്ന ഇസ്ലാം വിരുദ്ദ നിലപാട് സ്വീകരിക്കേണ്ടി വരുന്നു . ഒരേ സമയം രണ്ടു രീതി സ്വീകരിക്കല്‍ ഇസ്ലാമിന് വിരുദ്ദമാണ് . നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ഈ രീതിക്ക് ഇസ്ലാമില്‍ ന്യായീകരന്നങ്ങള്‍ ഉണ്ടോ ?.

2 - ഇബാദത്തിനെ ആരാധനയില്‍ പരിമിത പെടുത്തിയതിനാല്‍ മുജാഹിദുകള്‍ സ്വീകരിച്ചിരിക്കുന്ന ഇസ്ലാമിക പ്രബോധന രീതി പ്രവാചകന്‍ പഠിപ്പിച്ച രീതികളില്‍ നിന്നും വിത്യസ്തമാണ് . വിശ്വാസ രംഗത്തെ ശിര്ഖില്‍ നിന്നും ബിടുഅത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നുമൊക്കെ മോചിപ്പിക്കാന്‍ തീവ്രത കാട്ടുന്നവര്‍ ശിര്ഖും ബിടുഅത്തും ചെയ്യുന്ന സുന്നികളെ മുശ്രിക്കുകള്‍ എന്ന് വിളിക്കുന്നു . എന്നാല്‍ ഇതേ ശിര്ഖു ബിടുഅത്തും ചെയ്യുന്ന സുന്നികള്‍ ലീഗിലും മാര്‍കിസട്ടിലും കൊണ്ഗ്രസ്സിലും ദള്ളില്ലും രാഷ്ട്രീയ നേതാക്കന്മാരും പ്രവര്‍ത്തകരും ആവുമ്പോള്‍ അവരുടെ കൈകള്‍ക്ക് ശക്തി പകരാനും അവരുടെ വിജയത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . ഒരു ഭാഗത്ത് ശിര്ഖില്‍ നിന്നും ബിടുഅതതില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കല്‍ മറുഭാഗത്ത് ശിര്ഖു ബിടുഅത്ത് ചെയ്യുന്നവരെ ശക്തിപെടുത്തല്‍ ! അവരെ മുസ്ലിം നേതാക്കളായി കൊണ്ട് നടക്കല്‍ ! എന്ത് ന്യായമാണ് നിങ്ങള്‍ക്ക്‌ ഇതിനുള്ളത് ?.മുജാഹിടുകളുടെ ആദര്‍ശ ദൌര്‍ബല്ല്യത്തില്‍ നിന്നല്ലേ ഇത്തരം വൈരുദ്യങ്ങള്‍ ഉണ്ടാവുന്നത് ? .

3 - അറബി സമൂഹത്തില്‍ നില നിന്നിരുന്ന ശിര്ഖു അന്ധവിശ്വാസം അനാചാരം എന്നിവ പൂര്‍ണമായി വെടിഞ്ഞു പ്രവാചകന്റെ അനുയായി ആയി മാറിയ ഒരൊറ്റ സ്വഹാബിയും ഭൌതിക കാര്യങ്ങള്‍ക്കായി ഉതുബത്തിനെയും ശൈബത്തിനെയും അബൂജഹാലിനെയും സമീപ്പിചിരുന്നതിനു ഇസ്ലാമില്‍ തെളിവ് കാണുക സാധ്യമല്ല . മതം വേറെ രാഷ്ട്രീയം വേറെ എന്ന് പറഞ്ഞു ജീവിതത്തെ അവര്‍ രണ്ടായി തിരിചിരുന്നില്ല . ഇന്ന് മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയെ പറയുന്നത് പോലെ അന്ന് അബൂജഹലും കൂട്ടരുമായിരുന്നു പ്രവാചകനെയും അനുയായികളെയും മതരാഷ്ട്ര വാദികള്‍ വിഘടന വാദികള്‍ കുടുംബങ്ങളെ തമ്മില്‍ തെറ്റിക്കുന്നവര്‍ .... എന്നൊക്കെ പറഞ്ഞു ആക്ഷേപ്പിചിരുന്നത് . മതം വേറെ രാഷ്ട്രീയം വേറെ എന്ന വാദം ഖുരആനിനും സുന്നത്തിനും വിരുദ്ദമാണ് . ഖുരആനിനും ഹദീസിനും ദുര്‍വ്യാഖ്യാനം നല്കിയല്ലാതെ അത്തരക്കാര്‍ക്കു അവരുടെ വാദം സ്ഥാപ്പിക്കാന്‍ സാധ്യമല്ല .

4 - ആദര്‍ശ ദൌബല്ല്യത്തിന്റെ ഫലം തന്നെയാണ് മുജാഹിടുകള്‍ക്ക് ആദര്‍ശ വ്യതിയാനവും സംഭവിച്ചത് .

ഞാന്‍ ഈ പ്രഞ്ഞവയില്‍ സത്യം ഉണ്ടോ എന്ന് എന്റെ മുജാഹിദു സുഹുര്ത്തുക്കള്‍ ചിന്തിച്ചു നോക്കുക . വല്ലതും തെറ്റായി കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ശെരിയായ വിശദീകരണം നല്‍കുക .

അഭിപ്രായങ്ങളൊന്നുമില്ല: