2012, ജനുവരി 2, തിങ്കളാഴ്‌ച

സലാം സുല്ലമി പറഞ്ഞത് ...


ഇബ്നുഅബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു: ജൂത പണ്ഡിതന്മാര്‍ പാമരന്മാരായ അറബികള്‍, നബി(സ) തിരുമേനിയുടെ പേരില്‍ ആക്ഷേപം ജനിപ്പിക്കുവാനായി ചില ചോദ്യങ്ങള്‍ പഠിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒന്ന് ഇതായിരുന്നു: "ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു!`` നാമമാത്ര വേദക്കാരില്‍ സര്‍വത്ര പ്രകടമായിക്കണ്ടിരുന്ന വക്രമനോഗതിയുടെ ഒരെളിയ മാതൃകയാണിത്. ഇത്തരം ചോദ്യശരങ്ങള്‍ ധാരാളം കെട്ടിച്ചമച്ച് അവര്‍ തൊടുത്തുവിട്ടിരുന്നു-സാധാരണക്കാരുടെ ഹൃദയത്തില്‍ സംശയം കുത്തിവെക്കാനും സത്യത്തെ വിമര്‍ശിക്കേണ്ടതിനും അവര്‍ക്കായുധം ഒരുക്കിക്കൊടുക്കാനും വേണ്ടി.

ഈ ആയത്തിന്‍റെ വിശദീകരണത്തില്‍‍ കേരള മുജാഹിദ്‌ നേതാവായ എടവണ്ണ അബ്ദുസ്സലാം സുല്ലമി എഴുതുന്നു: “ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്‌ലാം പ്രഖ്യാപിച്ച സന്ദര്‍ഭരത്തില്‍‍ മുസലീങ്ങളോട് ചില അമുസലീങ്ങള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി : ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ട് വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത്‌ ഭക്ഷിക്കുവാന്‍ പാടില്ലെന്നും എന്നാല്‍‍ മനുഷ്യന്‍ വധിക്കുന്നത് ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ്‌ ജല്‍പ്പിക്കുന്നു. ദുര്‍ബല വിശ്വാസികളായ മുസ്‌ലീങ്ങളെ ഈ ജല്‍പനം സ്വാധീനിച്ചു. ഈ സന്ദര്‍ഭ ത്തിലാണ് ഈ സൂക്തം അവതരിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് നിങ്ങള്‍ ശവം ഭക്ഷിച്ചാല്‍‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഇലാഹാണെന്ന് ഇവരെ ആരും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും ശിര്‍ക്ക് വരുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തു ന്നു.” ( വാര്‍ഷിസക സോവനീര്‍‍ - ജംഹിയതുല്‍‍ മുജാഹിദീന്‍ - അരീക്കോട് 1995)

സമസ്തയെ വിമര്‍ശിക്കുന്നതിനിടയില്‍‍ സുല്ലമി വീണ്ടും എഴുതുന്നു: “അല്ലാഹു ഇവിടെ സാക്ഷാല്‍‍ സഹാബത്തിനോട് പറയുന്നത് മുശ്രിക്കുകളെ അനുസരിച്ച് നിങ്ങള്‍ ശവം തിന്നാല്‍‍ നിങ്ങള്‍ മുശ്രിക്കുകളാകുമെന്നാണ്. മുശ്രിക്കുകളെ ഇലാഹാക്കികൊണ്ട് മുസ്‌ലീങ്ങള്‍ അനുസരിക്കുകയില്ല എന്നത് വളരെ വ്യക്തമാണ്. അത് പോലെ അവര്‍ക്ക് ഇബാദത്ത് എടുക്കുക എന്ന ഉദ്ദേശത്തോട് കൂടിയും. ഈ ഉദ്ദേശ്യം ഒന്നും ഇല്ലെങ്കില്‍‍ തന്നെ അവരെ ഇലാഹാക്കലും ഇബാദത്തെടുക്കലും സംഭവിക്കുമെന്നാണ് ഇവിടെ പറയുന്നത്. ...."
(തൌഹീദ് സമഗ്ര വിശകലം, അബ്ദുസ്സലാം സുല്ലമി , പേജ് 57- 58)

സുല്ലമി സംഗ്രഹിക്കുന്നു: പേര്‍ഷ്യക്കാരേയും മുശ്രിക്കുകളെയും ഇലാഹാക്കികൊണ്ടും അവര്‍ക്ക് ഇബാദത്ത് എടുക്കുക എന്നാ ഉദ്ദേശത്തോട്കൂടിയും അനുസരിച്ച് ശവം തിന്നാലാണ് ശിര്‍ക്കാവുക എന്ന് തനി മരത്തലയന്‍മാര്‍‍ മാത്രമേ വാദിക്കുകയുള്ളൂ. ” (തൌഹീദ് സമഗ്ര വിശകലം, അബ്ദുസ്സലാം സുല്ലമി, പേജ് 58)

ചുരുക്കി പറഞ്ഞാല്‍‍ യാതൊരു അഭൌതിക കല്‍‍പ്പിചില്ലെന്കിലും, പ്രാര്‍ത്ഥകനാഭാവം ഇല്ലെങ്കിലും ഇബാദത്ത് ആകുമെന്നാണ് മുകളിലെ ഖുര്‍ആ്ന്‍ സൂക്തം വ്യക്തമാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: