2012, ജനുവരി 26, വ്യാഴാഴ്‌ച


ബാബരിയുടെ തകര്‍ച്ചയില്‍ മൌനം പാലിച്ചവര്‍.......ഗുജറാത്തില്‍ കുന്നുകൂടിയ മയ്യിത്തുകള്‍ക്കു പച്ചകൊടി കൊണ്ട് മറപിടിച്ച്ചവര്‍.....
ഭരണകൂടങ്ങളുടെ മുസ്ലിം വേട്ടയ്ക്ക് മുന്നില്‍ നിസംഗത പാലിച്ചവര്‍........
ലൌജിഹാടെന്ന ക്രൂരമായ അധിക്ഷേപത്തെ കണ്ടില്ലാന്നു നടിച്ചവര്‍......
അവസാനം മുസ്ലിമിന്റെ സ്വകാര്യതക്കുപോലും ഭരണകൂടം
വിലയിട്ടപ്പോള്‍ നിശബ്ദരായവര്‍...........
അധികാരത്തിന്റെ തുലാസ്സു കൊണ്ട് ഒരു സമുടായത്തിനവര്‍
വിലപറയുന്നു......
അതെ സമുദായത്തിന്റെ പേരില്‍ അരുതായ്മകള്‍ മാത്രം കാട്ടികൂട്ടുന്നു....
നാട്ടില്‍ കലാപമുണ്ടാക്കാം..
നാദാപുരത്ത് ബോംബു പൊട്ടിക്കാം.....
നേതാക്കന്മാര്‍ക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാം...
മറ്റുള്ളവരെ തീവ്രവാതികലാക്കാം ...
അതിനു കൂട്ടുനില്‍ക്കാം....
അതെ......
അധികാരത്തിന്റെ തുലാസ്സുകൊണ്ടിവര്‍
ഒരു സമുദായത്തിന് വിലയിടുകയാണ്...
ആണത്വം അടിയറ വയ്ക്കുന്ന രാഷ്ട്രീയക്കളികള്‍......

അഭിപ്രായങ്ങളൊന്നുമില്ല: