2012, ജനുവരി 28, ശനിയാഴ്‌ച

സുന്നികളോടുള്ള  സമീപനം
സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് വാദിക്കുമ്പോള്‍ തന്നെ അവരുമായി മുസ്ലീംകള്‍ എന്ന നിലയിലുള്ള ബന്ധങ്ങള്‍ (മയ്യിത്ത് നമസ്കാരം,അനന്തരാവകാശം,വിവാഹ ബന്ധം തുടങ്ങിയവ ) നില നിര്‍ത്തുന്നവര്‍ ആണല്ലോ മുജാഹിദുകള്‍.എന്നാല്‍ പ്രസ്തുത വിഷയത്തില്‍  സൗദി അറേബ്യയിലെ സലഫികളുടെ ഫത്‌വാ ബോര്‍ഡിന്റെ ഫത്‌വ ശ്രദ്ധിക്കുക.
" നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മരിച്ച്ചവരോടോ .മറഞ്ഞവരോടോ മക്ക് കളോടോ സഹായം തേടുന്നു വെങ്കില്‍ അയാള്‍ മുശ്‌രിക്കു ആണ്.അയാള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കിയിട്ടും അത് സ്വീകരിക്കാതെ അയാള്‍ മരിച്ച്ചുവെങ്കില്‍ അയാള്‍ മുര്‍ത്തദ്ദും മുശ്‌രിക്കുമായാണ് മരിച്ചത്.അതിനാല്‍ അയാളെ കുളിപ്പിക്കുകയോ അയാള്‍ക്ക്‌ വേണ്ടി ജനാസ നമസ്ക്കരിക്കുകയോ മുസ്ലിം മഖ്ബറയില്‍ അയാളെ മറമാടുകയോ ചെയ്യാവുന്നതല്ല.അയാളുടെ മക്കള്‍ മാതാപിതാക്കള്‍ സഹോദരങ്ങള്‍ തുടങ്ങിയവര്‍ ഏക ദൈവ വിശ്വാസക്കാരാണെങ്കില്‍ അവര്‍ക്ക് അനന്തരാവകാശം സ്വീകരിക്കാവുന്നതല്ല.കാരണം അവരുടെയും അയാളുടെയും മതം ഒന്നല്ല." (ഫത്‌വ നമ്പര്‍ 6972.  ഉദ്ധരണം ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും. പേജ് : 56 )

ചോദ്യം 1 :സലഫി വീക്ഷണം മറച്ചു വെച്ചു സുന്നികളുടെ ജനാസ കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് കാപട്ട്യം കൊണ്ടോ അതോ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയം കൊണ്ടോ?
 ചോദ്യം 2 : സുന്നിയായ മാതാ പിതാക്കളുടെ അനന്തര സ്വത്ത് സ്വീകരിക്കാന്‍ പാടില്ലെന്ന സലഫി വീക്ഷണമനുസരിച്ച്ചു മുജാഹിദുകള്‍ പ്രവര്‍ത്തിക്കാരുണ്ടോ?
ചോദ്യം 3  മലക്ക്‌കളോട് സഹായം തേടാം എന്ന അഭിനവ മുജാഹിടുകളുടെ പുതിയ വാദം ഈ ഫത്വാ ദുര്‍ബല മാക്കിയില്ലേ?
 ഇതിനൊന്നും മുജാഹിടുകള്‍ക്ക് മാനം മര്യാതക്കുള്ള ഉത്തരം നല്‍കാന്‍ സാധിക്കില്ല.കാരണം കേരളത്തിലെ മുജാഹിടുകളുടെ പലരുടെയും മാതാപിതാക്കള്‍ സുന്നികളാണ്.അവരുടെ അനന്തര സോത്തുകണ്ടാണ് പല മുജാഹിദുകളും പണക്കാരായത്.മാത്രമല്ല ഈ ഫത്‌വയില്‍ പറഞ്ഞ അനിസ്ലാമികതകള്‍ ചെയ്യുന്നവരാണ് മുസ്ലിം ലീഗിലെ പല നേതാക്കളും അനുയായികളും അവര്‍ക്കുവേണ്ടി മുജാഹിദുകള്‍ മയ്യിത്ത് നമസ്കരിക്കുന്നു മാത്രമല്ല പല മുജാഹിദുകള്‍ക്കും മയ്യിത്ത് നമസ്കരിക്കാന്‍ ആത്മീയ നേതാക്കള്‍ ഇമാമത്ത് നില്‍ക്കുന്ന കാഴ്ച കാണുന്നവരാണ് കേരള മുസ്ലിംകള്‍.അപ്പോള്‍ ഭൌതിക താല്പര്ര്യങ്ങള്‍ക്ക് വേണ്ടി സലഫി ഫത്‌വകള്‍ വരെ പൂഴ്ത്തിവെക്കുകയും എന്നിട്ട് മറ്റുള്ളവരോട് നഴ്സറി കുട്ടികളോടെന്നപോലെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ് കേരള സലഫികള്‍ എന്ന് പറയുന്ന മുജാഹിദുകള്‍  എത്തിപ്പെട്ടു നില്‍ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: