2012, ജനുവരി 2, തിങ്കളാഴ്‌ച


അന്ന് അങ്ങനെയൊക്കെ ആയിരുന്നു .ഇന്ന് കാലം മാറി.മുജാഹിടുകളും മാറി 
"എന്നാല്‍ ഇജ്തിഹാദി (ഗവേഷണ പരം )ആയ പ്രശ്നങ്ങളില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഒരു ഏകാഭിപ്രായമില്ല .പണ്ടിതന്മാര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഈ സംഘടന പൂര്‍ണമായി നല്‍കിയിട്ടുണ്ട് .മറ്റു സംഘടനയില്‍ നിന്ന് ഈ സംഘടന വേര്‍പെട്ടു നില്‍ക്കുന്നതും പ്രധാനമായി ഈ നയംകൊണ്ട് തന്നെയാണ്.ഒരു പന്ധിതന്‍ ഒരു വിഷയത്തില്‍ ഗവേഷണം ചെയ്തു തെറ്റ് പറ്റിയാലും അവന്ന് ഒരു പ്രതിഫലം ലഭിക്കുമെന്നാണ് തിരുമേനി (സ ) പ്രസ്താവിക്കുന്നത്.അന്തമായ അനുകരനത്തെ ഇസ്ലാം അന്ഗീകരിക്കുന്നില്ല . അല്‍മനാരിന്റെ മുന്‍കാല കോപ്പികള്‍ പരിശോധിച്ചാല്‍ ഈ സംഘടന ഇജ്തിഹാദിനു നല്‍കുന്ന സ്ഥാനം ശെരിക്കും മനസിലാക്കാന്‍ സാധിക്കും.സ്ത്രീകള്‍ ജൂമുഅയില്‍ പങ്കെടുക്കുന്നത് നിര്‍ബന്തമാനെന്ന അഭിപ്രായം എഴുതുവാന്‍ ജനാബ് എം.സി .സി അഹമദ് മൌലവിക്ക് അല്മാനാരിന്റെ പേജുകള്‍ അനുവദിച്ചിരുന്നു.അതിനെ ഖനടിക്കുന്ന ലേഖനങ്ങളും അല്‍മനാരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.വായനക്കാര്‍ രണ്ടു ലേഖനങ്ങളും വായിച്ച് അവര്‍ക്ക് കൂടുതല്‍ രേഖ കാണുന്നത് സ്വീകരിക്കാന്‍ വേണ്ടിയാണ് ഈ നയം സ്വീകരിക്കുന്നത്.ജനാബ് അബ്ദുല്ലത്തീഫ് മൌലവി എഴുതിയ ലേഖനം നെട്‌വത്തിന്റെ ഏകാഭിപ്രായമല്ല.ഇത്തരം വിഷയങ്ങളില്‍ നടവത്തിന് എകാഭിപ്രായവുമില്ല .എല്ലാ വിഷയത്തിലും ഏകാഭിപ്രായം വേണമെന്ന് വാഷിപിടിക്കുന്നവര്‍ക്ക് ഇജ്തിഹാദിനു  സ്ഥാനം നല്‍കാതെ തഖലീധിനെ അങ്ങീകരിക്കുന്ന സംഘടനയില്‍ അഭയം തേടുക തന്നെ ചെയ്യേണ്ടിവരും" .(അല്‍മനാര്‍  1986 ആഗസ്റ്റ്‌ .പേജ് 41,42 )

അഭിപ്രായങ്ങളൊന്നുമില്ല: