2012, ജനുവരി 20, വെള്ളിയാഴ്‌ച


ഇ.മെയില്‍ ചോര്‍ത്തല്‍ ; പഠിച്ച ശേഷം പ്രതികരണം -സമസ്ത

മലപ്പുറം: മുസ്ലിം പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇ.മെയില്‍ ചോര്‍ത്തല്‍ വിവാദം പഠിച്ചുവരികയാണെന്നും പ്രശ്നത്തില്‍ പിന്നീട് പ്രതികരിക്കുമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ. മലപ്പുറം പ്രസ്ക്ളബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സമസ്തയുടെ നേതാക്കള്‍.
ഇ.മെയില്‍ വിവാദത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. സംഭവം കെട്ടിച്ചമച്ചതാണെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള വിശദീകരണം. പ്രശ്നത്തില്‍ എന്ന് തീരുമാനമെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാനാവില്ളെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
സമസ്തയുടെ മുശാവറ ഉടന്‍ ചേരാന്‍ നിശ്ചയിച്ചിട്ടില്ല. പ്രശ്നത്തില്‍ കാത്തിരുന്ന് പ്രതികരിക്കും. തിരുകേശ വിവാദത്തിലും സമസ്ത ഈ നിലപാടാണ് സ്വീകരിച്ചത്. തിരുകേശ വിവാദത്തില്‍ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സമസ്ത നിര്‍വഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും പ്രചാരണം നടത്തുമെന്നും സംസ്ഥാന ഭാരവാഹികളായ കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, കെ. മമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പറഞ്ഞു. 
..മതി മതി പഠിച്ചിട്ടു മതി.ഒരു അഞ്ചു വര്‍ഷമെങ്കിലും എടുത്തു പഠിക്കണം.ഈ ഭരണം അങ്ങോട്ട്‌ കഴിഞ്ഞോട്ടെ.അതിനിടക്ക് കിട്ടാനുള്ളത് എല്ലാം വാങ്ങിച്ചേക്കണം.സ്കൂള്‍,കോളേജ്,....എല്ലാം.പിന്നെ ജമാ അത്തിനെയും മൌദൂടിയെയും,മാധ്യമത്തെയും ഒക്കെ ഇടക്കിടക്ക് പറയണം.അതുപിന്നെ ആലോചിക്കാനൊന്നും ഇല്ലല്ലോ,വെറുതെ സമയം കളയേണ്ട കാര്യവും ഇല്ല. അങ്ങോട്ട്‌ കാച്ചി വിട്ടേക്കാം.പിന്നെ ലീഗ് ഭരണം ആകുമ്പോള്‍ എല്ലാം ഭദ്രം പരമസുഗം,എന്നൊക്കെ സമുദായത്തെ ഒര്മിപ്പിക്കാന്മാരക്കരുത്. പിന്നെ പഠിച്ചിട്ടു പറയണേ.അതോ മറക്കുമോ? കുട്ടികള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.സാരമില്ല ആലോചിക്കാതെയും പഠിക്കാതെയും പറഞ്ഞതാവും.പക്ഷെ ഒരു സംശയം ഇപ്പോഴും ഉണ്ട് ഈ തങ്ങന്മാരോക്കെ അങ്ങനെ പട്ടിക്കതെയം ആലോചിക്കാതെയും പറയുമോ?

കുട്ടികള്‍ക്ക് നേരത്തെ തന്നെ പ്രതികരിക്കാം.കൊച്ചുങ്ങളല്ലേ.!

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം: സര്‍ക്കാര്‍ 

നിജസ്ഥിതി വ്യക്തമാക്കണം - 

എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: മുസ്്‌ലിം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ യാഥാര്‍ഥ്യം തുറന്നു പറയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുസ്്‌ലിംകളെ തീവ്രവാദികളാണെന്ന് മുദ്രകുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടത്തുന്ന ആസൂത്രിത ഫലങ്ങളുടെ ശ്രമമാണിത്. മാലേഗാവ് ബോംബ് സ്‌ഫോടനം ഉള്‍പ്പടെ ഇടക്കാലത്ത് ഇന്ത്യയില്‍ നടന്ന തീവ്രവാദ അക്രമങ്ങളുടെ പിന്നാമ്പുറങ്ങള്‍ തെളിയിക്കപ്പെട്ടതോടെ തീവ്രവാദത്തിന് പ്രത്യേക മത പശ്ചാത്തലം ഇല്ലെന്ന് വ്യക്തമായതാണ്. എന്നിട്ടും മുസ്്‌ലിം സമുദായത്തിന്റെ നേരെ സംശയത്തിന്റെ കണ്ണോടെ വീക്ഷിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.
പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: