2012, ജനുവരി 31, ചൊവ്വാഴ്ച


ക്യൂന്‍ പാടില ഇസ്ലാം സ്വീകരിച്ചു



പ്രമുഖ ഫിലിപ്പീനി നടി ക്യൂന്‍ പാടില ഇസ്ലാം സ്വീകരിച്ചു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യബോധം കൈവന്നുവെന്ന് അവര്‍ പറഞ്ഞു. '' ഞാന്‍ പാപിയായി ജീവിച്ചു. പക്ഷേ ദൈവം എന്നെ അവന്റെ ഗേഹത്തിലേക്ക് ക്ഷണിച്ചു. ഇപ്പോള്‍ ഞാന്‍ ദൈവവുമായി കൂടുതല്‍ അടുത്തിരിക്കുന്നു. മനസിന് നല്ല സമാധാനവും ഉണ്ട്.'' അവര്‍ പറഞ്ഞു. ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ക്യൂന്‍ ഇസ്ലാം തന്റെ ജീവിതത്തെ മാറ്റിയതായി തിരിച്ചറിയുന്നു. പുതുജീവിതം ആസ്വദിക്കുന്ന അവര്‍ ശരീരപ്രദര്‍ശനത്തിന് ഇനി ഇല്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ഇസ്ലാം സ്വീകരണത്തിന് പ്രേരണയായ പിതാവും പ്രമുഖ നടനുമായ റോബിന്‍ പാടിലക്ക് ക്യൂന്‍ നന്ദിപറയുന്നു. 2010 ല്‍ പിതാവ് പുതിയ ഭാര്യയുമായി ഹണിമൂണിന് ഇന്ത്യയില്‍ വന്നപ്പോള്‍ ക്യുനും കൂടെയുണ്ടായിരുന്നു. തന്റെ ഇസ്ലാം സ്വീകരണത്തിലൂടെ സംവിധായകരെയും മാനേജര്‍മാരെയും എല്ലാറ്റിനും ഉപരി ആരാധകരെയും നിരാശപ്പെടുത്തിയെന്ന് അവര്‍ അറബ്ന്യൂസിനോട് പറഞ്ഞു. തന്നെ ഏറെ സ്നേഹിച്ച ആരാധകരെ വെടിഞ്ഞ് തന്റെ യഥാര്‍ഥ വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ഖദീജ (അവരുടെ പുതിയ പേര്)

1 അഭിപ്രായം:

Younus V പറഞ്ഞു...

അവരുടെ പഴയ വഗര്‍ ഫോട്ടോ ഒഴിവാക്കാമായിരുന്നു.