2012, ജനുവരി 19, വ്യാഴാഴ്‌ച

അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെ ഒക്കെയാണ്

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ നടപടിയെടുക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
പുതിയ വല്ല വെളിപാടും ലഭിച്ചോ?
നിയമ നടപടിക്ക് പോയാല്‍ താനും ഉത്തരം ബോധിപ്പിക്കേണ്ടി വരും എന്ന ബോധം ഉണ്ടായി എന്നാണ് തോന്നുന്നത്. 
ഇന്നലെ രാവിലെ മാധ്യമതിനെതിരെ അന്ന്വേഷണം ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയില്‍, ലീഗുകാര്‍ സമ്മര്‍ദം ചെലുത്തി വൈകുന്നേരം മാധ്യമതിനെതിരെ അന്ന്വേഷണം ഉണ്ടാവും എന്ന് പറയിപ്പിച്ചു. ഇന്നത്തെ മാധ്യമത്തിലെ ഫ്രന്റ്‌ പേജില്‍ മാറാട്‌ കലാപവുമായി ബന്ധപ്പെട്ടു ലീഗ് നേതാക്കലുല്പ്പെടെയുള്ള സാമ്പത്തിക ഇടപാടുകലെകുരിച്ച പോലിസ്‌ കണ്ടെത്തലിന്റെ വാര്‍ത്ത Exclusive ആയി പ്രസിദ്ധീകരിച്ചപ്പോള്‍ ലീഗുകാര്‍ മുഖ്യമന്ത്രിയോട് നേരെ തിരിച്ചുപറഞ്ഞു അന്ന്വേഷണം ഇല്ല എന്ന് പറയിപ്പിച്ചു. അത്രേ ഉള്ളു.

മാധ്യമത്തിനു എതിരെ നടപടി എടുക്കുകയോ എടുക്കാതിരികുകയോ ചെയ്തോ. പക്ഷെ താങ്കള്‍ ഒരു കാര്യം വ്യക്തമാക്കണം എന്ത് കൊണ്ടാണ് ഒരു പെറ്റി കേസ് പോലുമില്ലാത്ത 268 പേരെ തീവ്രവാദികള്‍ എന്ന് സംശയിച്ചു ഇ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചത്
ഇവിടെ ഒ അബ്ദുറഹ്മാന്‍ സാഹിബ് പറഞ്ഞത് തികച്ചും ശരിയായി പുലരുന്നു. മാധ്യമത്തിന്‍ എതിരെ കേസെടുത്താല്‍ പൊളിയുന്നത് സറ്ക്കാരിന്റെ കള്ളക്കളി തന്നെയാവും

അഭിപ്രായങ്ങളൊന്നുമില്ല: