2011, ജൂലൈ 20, ബുധനാഴ്‌ച

ഒരു സോളിഡാരിറ്റി ഇഫെക്റ്റ്..?

മുസ്‌ലിം ലീഗ് പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ദുബൈ കെ.എം.സി.സി സംസ്ഥാന ലീഗ് ഭാരവാഹികള്‍ക്ക് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലായിരുന്നു പാര്‍ട്ടി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇനി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനും പ്രധാന്യം നല്‍കും. ഇതിനായി പ്രവര്‍ത്തകരെ സജ്ജമാക്കും. കാടും പുഴയും നിര്‍വ്വഹിക്കുന്ന അടിസ്ഥാന ദൗത്യത്തിന് മറ്റൊന്ന് പകരം വെക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി ഇത് അജണ്ടയാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കാന്‍ ശ്രമിച്ചാല്‍ മതേതര പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പ്രതിരോധിക്കും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ഏതു നീക്കത്തെയും പാര്‍ട്ടി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു
.

അഭിപ്രായങ്ങളൊന്നുമില്ല: