2011, ജൂലൈ 8, വെള്ളിയാഴ്‌ച

സോളിഡാരിറ്റിയെ യുവാക്കള്‍ മാത്യകയാക്കണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

എടത്തല: എടത്തല ഗ്രാമപഞ്ചായത്തിന്റെയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത സംരംഭമായ മുള്ളംകുഴിയിലെ ജനകീയ കുടിവെള്ള പദ്ധതി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൂന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോള്‍ നാടിനു സമര്‍പ്പിച്ചു. സാമൂഹിക പോരാട്ട രംഗത്തെന്ന പോലെ മനുഷ്യ സേവന രംഗത്തും സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യുവജനസംഘടനകള്‍ മാത്യകയായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയും കാലതാമസവൂം വികസനപദ്ധതികളെ അട്ടിമറിക്കുമ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ എന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: