2011, ജൂലൈ 26, ചൊവ്വാഴ്ച

ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന്


ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചിരുന്നു (മനോരമ, ഏപ്രില്‍ 6).
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ടൂറിസത്തിന്റെ മറവില്‍ മദ്യം സാര്‍വത്രികമാക്കുന്ന മദ്യനയം പ്രഖ്യാപിക്കുകയും ചില പത്രങ്ങളും മദ്യനിരോധന സമിതിപോലുള്ള  ചെറിയ കൂട്ടായ്മകളും പ്രതിഷേധിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് പിന്‍വലിക്കുകയുമുണ്ടായി.
 മുസ്‌ലിം ലീഗിന്റെ നാലു മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ ഒരു സ്വാഭാവിക പ്രതിഷേധമെങ്കിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രസ്തുത ജനവിരുദ്ധ മദ്യനയം പ്രഖ്യാപിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു.
ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റില്‍ മദ്യത്തില്‍നിന്ന്  പ്രതിവര്‍ഷം 327 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തിലുമുണ്ടായില്ല ലീഗിന് എതിര്‍പ്പ്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ ധാര്‍മികതയും  മൂല്യബോധവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്്രടീയ നിലപാടുകളും ഭരണപങ്കാളിത്തവും ലീഗിന്റെ പ്രഖ്യാപിത നയമല്ലാത്തതുകൊണ്ടായിരിക്കാം ഈ വക വൈരുധ്യങ്ങള്‍ സമൂഹത്തിലോ സമുദായത്തിലോ ചര്‍ച്ചചെയ്യപ്പെടാത്തത്.
വ്യതിരിക്തവും മാതൃകാപരവുമായ സമീപനം പ്രവാചകാനുയായികളെ രാഷ്്രടീയമായി നയിക്കുന്ന നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല: