2011, ജൂലൈ 18, തിങ്കളാഴ്‌ച

.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍

നോക്കൂ.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍..........ചോദ്യ​ം; മാഷ് ആദ്യ കാലത്ത് സ്വര്‍ഗ്ഗം നരകം പരലോകം എന്ന പുസ്തകമെഴുതി. പിന്നീട് അതില്‍ നിന്ന് മാറിപ്പോയെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.അതില്‍ വാസ്തവമുണ്ടോ ഉ; സ്വര്‍ഗ്ഗം നരകം പരലോകത്തിന്റെ രണ്ടാം പതിപ്പ് ചിന്ത പ്രസിദ്ധീകരിച്ചുവല്ലോ.കുറച്ചുക​ൂടി വ്യത്യസ്തമായ ഒരാമുഖത്തോടെയാണ് അതിപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.പക്ഷ​േ ഇന്ന് ഞാന്‍ ആലോചിക്കുമ്പോള്‍,ആ പുസ്തകമെഴുതുന്ന ഘട്ടത്തില്‍, ഒരു പരിധിവരെ എന്നെ നയിച്ചത് ഒരു തരത്തിലുളള അവികസിത ഭൗതിവാദ കാഴ്ചപ്പാടായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഒരാള്‍ തന്റെ ജീവിതം ആഴത്തിലുളള മതവിശ്വാസത്തിന്റെ ഭാഗമായി ക്രമീകരിക്കുകയും ചുററുമുളള മനുഷ്യര്‍ക്ക് നന്‍മ ചെയ്യുകയും ഒരു പുതിയ സാമൂഹിക ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണുകയും സ്വന്തം ജീവിതത്തെ മാത്രമല്ല,മരണത്തെയും സ്വയം വിശ്വസിക്കുന്ന ഒരു മഹാനന്മയുടെ തുടര്‍ച്ചയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന തരത്തിലുളള ഒരു വിശ്വാസത്തെ ഇന്ന് എനിക്ക് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി സര്‍ഗാത്മകമായി കാണാന്‍ കഴിയും.കെ ഇ എന്‍ മാധ്യമം ആഴ്ചപ്പതിപ്പ്‌

അഭിപ്രായങ്ങളൊന്നുമില്ല: