2011, ജൂലൈ 16, ശനിയാഴ്‌ച

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം നടന്ന ഉടന്‍ പ്രഖ്യാപനം വന്നു: ഇന്ത്യന്‍ മുജാഹിദീനാണ്‌ സ്ഫോടനത്തിനു പിന്നിലെന്ന്. ഇപ്പോള്‍ പറയുന്നു: ആരാണെന്നു വ്യക്തമായിട്ടില്ലെന്നും പല സാദ്ധ്യതകളും ഉണ്ടെന്നും ഒന്നും തള്ളിക്കളയുന്നില്ലെന്നും.  നേരത്തെ ഒരു സാദ്ധ്യത മാത്രമാണല്ലോ ഉണ്ടായിരുന്നത്; ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാദ്ധ്യത. ആ സാദ്ധ്യത ഇപ്പോഴെങ്ങനെ ഇല്ലാതായി? ആ സാദ്ധ്യതയ്ക്ക് രണ്ടു തെളിവും സമര്‍പ്പിച്ചിരുന്നതാണല്ലോ. 

1. പതിമൂന്നാം തിയ്യതിയാണ്‌ സ്ഫോടനം നടന്നത്. മുസ്‌ലിം ഭീകരന്മാര്‍ മുമ്പും പതിമൂന്നാം തിയ്യതികളില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്.  ഇത്രയും ശക്തമായ ഒരു തെളിവുണ്ടായിട്ടും പിന്നെന്തിനാ മറ്റൊരു വഴിക്ക് ആലോചിക്കുന്നത്? സ്ഫോടനം നടന്നിട്ടുണ്ടോ? അതു നടന്നത് പതിമൂന്നാം തിയ്യതിയാണോ? എങ്കില്‍ അതിന്നു പിന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ തന്നെ. ഇനിയെന്തു തെളിവാണു വേണ്ടത്?

2. ജയിലില്‍ കഴിയുന്ന പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ ജന്മദിനമാണ്‌ ജൂലായ് 13. ഇതും സ്ഫോടനം നടത്തിയത് മുസ്‌ലിം ഭീകരന്മാര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്ന അതിശക്തമായ തെളിവു തന്നെയല്ലേ? പിന്നെന്തിനാ ആരാണ്‌ പിന്നിലെന്നു മനസ്സിലായിട്ടില്ലെന്നു ഇപ്പോള്‍ പറയുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല: