2011, ജൂലൈ 31, ഞായറാഴ്‌ച

               പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചു.
ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്ററ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കു ശേഷം മാറിയ പാര്‍നല്‍ ഇന്ന് 22 മത്തെ പിറന്നാള്‍ മുസ്ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നവജാത പുത്രന്‍ എന്ന അര്‍ത്ഥം വരുന്ന വലീദ് എന്ന പേരു സ്വീകരിക്കാനുള്ള ആലോചനയിലാണ് പാര്‍നല്‍ . ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ നോന്പിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു ഞാന്‍ . ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കററഠുമായ എന്‍െറ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാററം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം. പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.

മതം മാററത്തെ ഏറെ ഗൗരവമായാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹ കളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായി വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ പൈ
ഐ പി എല്ലിനു ശേഷമാണ് കൂടുതല്‍ മാററങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്‍െറ മതം മാററത്തില്‍ ടീമംഗമായ ഹാഷിം ആംലക്കു പങ്കൊന്നുമില്ല. തന്‍െറ വിശ്വാസ പ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹ താരങ്ങളുടെ ആദരവ് പിടിച്ചു പററിയിട്ടേ ഉള്ളൂ. മദ്യ കന്പനിയുടെ പരസ്യം പതിച്ച ജഴ്സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍ പോലും നമസ്കാരം മുടക്കാറില്ല എന്നും സഹ താരങ്ങള്‍ പറഞ്ഞു. ( മാധ്യമം ദിന പത്രം : 30-7-2011.... പേജ്: 9 )

അഭിപ്രായങ്ങളൊന്നുമില്ല: