2011, ജൂലൈ 16, ശനിയാഴ്‌ച

" അഹല്സുന്നത്തിവല്‍ ജമാഅ"

എന്റെ മുന്നില്‍ ഇപ്പോള്‍ മുജാഹിദ്‌ കേരള ഘടകം ഇറക്കിയ ഒരു കൊച്ചു പുസ്തകം ഉണ്ട്. അതിന്റെ പേര്‍ " അഹല്സുന്നത്തിവല്‍ ജമാഅ" , ഗ്രന്ഥകാരന്‍: ഡോ: നാസിര്‍ അബ്ദുല്‍ കരീം അല അഖല്‍ , വിവര്‍ത്തനം : മുഹമെദ്‌ കൊടിയത്തൂര്‍. അതില്‍ ഉലൂഹിയ്യത്തിലെ ഏകത്വം എന്ന തലക്കെട്ടില്‍ വന്ന ചില പരാമര്‍ശങ്ങള്‍ നമുക്ക് ഇങ്ങിനെ വായിക്കാം ( പുസ്തകം മൊത്തം ഇവിടെ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്)
പേജ് 17 : ഈ തൌഹീദിന്റെ നാലാമത്തെ അടിസ്ഥാനം: അല്ലാഹുവിനോടും റസൂലിനോടും അനുസരണവും നിരുപാദിക വിധേയതവും ഉണ്ടായിരിക്കണം. ആജ്ഞ്ഞയിലോ വിധിയിലോ യാതൊരു പങ്കുകാരുമില്ലാത്ത രക്ഷിതാവും ആരാധ്യനുമാണ് അള്ളാഹു എന്ന ദൃഡവിശ്വാസം. അല്ലാഹുവിന്റെ അനുമതി യില്ലാത്ത വിധത്തിലുള്ള നിയമ നിര്‍മാണവും( ഇവിടെ മതത്തില്‍ എന്ന് വിവര്‍ത്തകന്‍ ചേര്‍ത്തിട്ടുണ്ട്, ഗ്രന്ടകാരന്‍ അല്ല) താഗൂതിനോടുള്ള വിധി തേടലും മുഹമ്മദ്‌ നബിയുടെതല്ലാത്ത ശരീഅതിനെ പിന്തുടരലും ഇസ്ലാമിക ശരീഅതില്‍ മാറ്റം വരുതലുംഎല്ലാം കുഫ്ര്‍ ആണ്. മുഹമ്മദ്‌ നബി പഠിപ്പിച്ചു തന്ന ശരീഅതു ലംഘിക്കാന്‍ അവകാശമുണ്ട് എന്ന് വാടിക്കുന്നവന്‍ കഫിരായിതീരും.

പേജ് 17-18 അഞ്ചാമത്തെ അടിസ്ഥാനം: അള്ളാഹു അവതരിപ്പിചിട്ടില്ലാത്തത് കൊണ്ട് വിധി നടത്തല്‍ ഗുരുതരമായ കുഫ്ര്‍ ആകുന്നു. അല്ലഹുവിന്റെതല്ലാത്ത “ശറഹ്” സ്വീകരിക്കലും അതനുസരിച്ച് വിധി നടത്തലും അനുവധനീയമാണ് എന്ന് വിശ്വസിക്കുന്നതാണ് ഗുരുതരമായ കുഫ്ര്‍. അല്ലാഹുവിന്റെ ശറഹ് അംഗീകരിച്ചു കൊണ്ട് തന്നെ ദേഹേചയാല്‍ എതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അതില്‍ നിന്നും വ്യതിചലിക്കുന്നത്‌ ഗുരുതരമല്ലാത്ത കുഫ്ര്‍ ആകുന്നു.

പേജ് 18: ആറാമത്തെ അടിസ്ഥാനം: ചിലരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കായി നിയമം നിര്‍മിക്കുക, രാഷ്ട്രീയതെയോ മറ്റോ മതത്തില്‍ നിന്ന് വേര്‍പെടുത്തുക മുതലായവ തികച്ചും തെറ്റാണ്, ശരീഅതിനു വിരുധമായതല്ലാം – രാഷ്ട്രീയമോ മറ്റു എന്തായാലും- ഓരോന്നിന്റെയും പ്രദാന്യവും പ്രസക്തിയുമാനുസരിച്ചു കുഫരോ മാര്‍ഗച്യുതിയോ ആയിത്തീരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: