2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച


ഇബാദത്തില്‍ ഇരുട്ടില്‍ തപ്പുന്നവര്‍..!


കെ എന്‍ എം സംസ്ഥാന സെക്രെടറി ആയിരുന്ന കെ പി മുഹമ്മദ്‌ മൌലവി എഴുതുന്നു "വിശപ്പ്‌ തീര്‍ക്കാന്‍ ആഹാരം കഴിക്കാം വിരോധിച്ച്ച ആഹാരമാനെങ്കില്‍ പാടില്ല.കിടക്കുമ്പോള്‍ പുതക്കാം അനുവാദം കൂടാതെ അന്ന്യന്റെ പുതപ്പു ഉപയോഗിച്ചുകൂടാ.പണം സമ്പാദിക്കാന്‍ കച്ചവടം ചെയ്യാം.പലിശ ഇടപാട് പാടില്ല ഇങ്ങനെ പോകുന്നു ഇബാദത്തില്‍ പെടാത്ത മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍."(ഇബാദത്തും ഇതാ അത്തും പേജ് 124 )
ഉമര്‍ മൌലവി ഇതിനെ ഖണ്ഡിക്കുന്നു : " തിടുക്കക്കാര്‍ക്ക് കടം കൊടുത്തിട്ട് അല്ലാഹു നിരോധിച്ച  പലിശയായി പോകുമെന്നുള്ള ഭയം നിമിത്തം യാതൊന്നും അധികം  വാങ്ങാതെ സൂക്ഷിക്കല്‍ പലിശ വര്‍ജിക്കുകയെന്ന മഹത്തായ ഇബാടത്താകുന്നു." (തൌഹീദ് .പേജ് 14,15 )
ചോദ്യം : പലിശ ഉപേക്ഷിക്കല്‍ ഇബാദത്ത് അല്ലെന്നു കെ എന്‍ എം സെക്രെടറി ആയിരുന്ന കെ പി മുഹമ്മദ്‌ മൌലവി .അല്ല അത് ഇബാദത്ത് തന്നെയാണെന്ന് കെ എന്‍ എം പണ്ഡിത സഭയുടെ പ്രസിഡന്റ്‌ ആയിരുന്ന ഉമര്‍ മൌലവി.ഇബാദത്തിന്റെ വിഷയത്തില്‍ പോലും വ്യക്തത ഇല്ലാത്തവര്‍ ജമാ അത്തെ ഇസ്ലാമിയെ ഇബാദത്തിന്റെ കാര്യത്തില്‍ വിമര്‍ശിക്കുന്നതില്‍ എന്തുകാര്യമാണ് ഉള്ളത്? അപ്പോള്‍ പിന്നെ അനുയായികളുടെ നിലവാരം എന്തായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: