2012, ഫെബ്രുവരി 19, ഞായറാഴ്‌ച

മൌദുദി സാഹിബിനു മുന്‍പ് ഇബാദത്തിനു ആരാധന എന്നല്ലാതെ മറ്റൊരു അര്‍ത്ഥവും ആരും കൊടുത്തിട്ടില്ല എന്ന് വിശ്വസിച്ചു നടക്കുന്ന മുജാഹിദുകള്‍ അറിയാന്‍ 

"മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാ പണ്ഡിതനും ഖുര്‍ആന്‍ വ്യഖ്യാതാവുമാണ് ഇബ്നു ജരീരി ത്വബ് രി(റ).അദ്ദേഹത്തിനു ഇബാദത്തിന്റെ അര്‍ത്ഥ കല്‍പനയില്‍ പിശക് പറ്റിയിട്ടുണ്ട്.സൗദി അറേബ്യയിലെ 50 ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്ഥാവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ഥം നല്‍കിയത് തെറ്റാണ് (സല്സബീല്‍ 1998 ഫെബ്രുവരി)"

"ഇമാം ഖുര്‍തുബി മഹാന്‍ തന്നെ,പക്ഷെ അടിമത്തം എന്ന അര്‍ഥം സ്വീകാര്യമല്ല,നിരുപാധികമായ അനുസരണം അല്ലാഹുവിനു മാത്രം എന്ന അര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ...അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു.ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്താനും.അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ് (സല്‍സബീല്‍ 1998 നവമ്പര്‍ )"

"ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46
)"

അഭിപ്രായങ്ങളൊന്നുമില്ല: