2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച


വര്‍ത്തമാനം പത്രത്തില്‍ വീണ്ടും .......ഇതും ഒരു ഉരുളല്‍ നാടക മാകാതിരിക്കട്ടെ.

ഈ മെയില്‍ വിഷയത്തില്‍ തിരുത്താനും പിന്നെ ഉരുളാനുമായി ഒരിക്കല്‍ക്കൂടി ഒരു വര്‍ത്തമാനം ...നാളെ തന്നെ കുഞ്ഞാലി ക്കുട്ടി കണ്ണുരുട്ടാനും മറ്റന്നാള്‍ ഇത് വിഴുങ്ങി വേറെ ലേഖനം വരാനും മുന്നത്തെ പോലെ സാധ്യത ഉണ്ടാകുമോ? കാത്തിരുന്നു കാണാം......


ഇ മെയില്‍ വിവാദം: ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
Details
Published on Saturday, 04 February 2012 00:10

ഇ മെയില്‍ വിവാദം മൂന്നാഴ്ച പിന്നിടുമ്പോള്‍ പ്രിന്റ് വിഷ്വല്‍ മീഡിയകളിലേതിനേക്കാളും ഏറെ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നത് സൈബര്‍ സ്‌പേസില്‍ തന്നെയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ തല്‍പരല്ലാത്തവര്‍ പോലും ഇക്കാര്യത്തില്‍ സോഷ്യല്‍ സൈറ്റുകളിലെ ഡിസ്‌കഷന്‍ റൂമുകളില്‍ പ്രത്യക്ഷപ്പെടുന്നതും മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും കാണിക്കുന്നത് തങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു ഇഷ്യൂവായി അവര്‍ ഇതിനെ കാണുന്നു

എന്നു തന്നെയാണ് ഇതെല്ലാം മനസ്സിലാക്കുന്ന മാധ്യമ ഉപദേഷ്ടാക്കള്‍ നമ്മുടെ അധികാരികള്‍ക്കും ഭരണപക്ഷത്തിനും ഇല്ലാത്തതുകൊണ്ടായിരിക്കാം(ഇപ്പോഴും വെറും പ്രസ് സെക്രട്ടറിമാരാണല്ലോ ഉള്ളത്!) സൈബര്‍ സ്‌പേസില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളുടെ നാലയലത്ത് സ്പര്‍ശിക്കാത്ത വിശദീകരണങ്ങളുമായി ചാപ്റ്റര്‍ ക്ലോസ് ചെയ്യാമെന്ന് കരുതുന്നത്. ഇനിയും വിവര സാങ്കേതിക വിദ്യ തീര്‍ത്ത പുതിയ മേച്ചില്‍പുറങ്ങളിലേക്ക് കടന്നുചെന്നിട്ടില്ലാത്ത അധികാരി വര്‍ഗമറിയാന്‍, സത്യസന്ധമായി അഭിമുഖീകരിക്കണമെന്ന മുഖവുരയോടെ, പ്രസ്തുത ചോദ്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

1. വിവരവിനിമയ സാങ്കേതിക വിദ്യയുടെ ലോകത്ത് ഏതെങ്കിലും തലത്തിലുള്ള കമ്യൂണിക്കേറ്റീവ് ഫങ്ഷന്‍ നടക്കുന്ന ടെര്‍മിനലിലേക്ക് അഥവാ വെര്‍ച്വല്‍ സ്‌പേസിലേക്ക് (ഢശൃൗേമഹ ടുമരല) അകത്ത് കടക്കാനുള്ള നിര്‍ബന്ധ താക്കോല്‍ വാചകമാണ് ലോഗ് ഇന്‍ ഡീട്ടെയില്‍ഡ്. സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എസ് പി യുടെ കത്തില്‍ ആവശ്യപ്പെടുന്ന ലോഗ്-ഇന്‍ ഡീട്ടെയില്‍ മാത്രം എങ്ങനെയാണ് അകത്തു കടക്കാനുള്ള (ലോഗ് ഇന്‍ ചെയ്യാനുള്ള) പാസ് വേഡ് അല്ലാതാവുന്നത്? 

2. പാസ് വേഡിനല്ല, ഐ ഡി ഉടമകളുടെ പേരും വിലാസവും മറ്റും അറിയാനാണ് ലോഗ് ഇന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത് എന്ന് വിശദീകരിക്കുന്ന അധികാരികള്‍, ഒരാള്‍ ഇ-മെയില്‍ ഐഡി ഓപണ്‍ ചെയ്യാന്‍ വേണ്ടി നല്‍കുന്ന പേര്, ജനനതീയ്യതി, ഹോം ടൗണ്‍(മേല്‍ വിലാസമില്ല) എന്നീ വിശദാംശങ്ങള്‍ക്ക് ഏത് ആധികാരികതയാണുള്ളത് എന്നു പറഞ്ഞു തരുമോ? പ്രത്യേകിച്ച് പൊലീസിന്റെ സംശയവലയിലുള്ള ഈ 'പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റുകള്‍' ഇവ സത്യസന്ധമായി മെയില്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയിരിക്കുമെന്ന ധാരണയില്‍ വിദേശത്തുള്ള ആ മെയില്‍ കമ്പനികളെ പൊലീസ് ഏറെ മെനക്കെട്ട് ബന്ധപ്പെടുമോ? 

3. ഇനി പേരും മേല്‍വിലാസവുമറിയാനാണെന്ന് വെക്കുക. എങ്കില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ീെഹശറമൃശ്യേഴാ@ഴാമശഹ.രീാ , തേജസ് പത്രം തിരുവനന്തപുരം എഡിഷന്റെ വേലഷൗേെ്ാ@ഴാമശഹ.രീാ പ്രബോധനം വാരിക പരസ്യവിഭാഗത്തിന്റെമറ്‌ുേൃമയീറവമിമാ@ ഴാമശഹ.രീാ തുടങ്ങിയ അനേകം സംഘടനകളും സ്ഥാപനങ്ങളും എങ്ങനെ ആ ഇ മെയില്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടു? വെരിഫൈ ചെയ്യാന്‍ അവയുടെ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ പോരേ, എന്തിന് ന്യൂയോര്‍ക്കിലെ ഗൂഗ്ള്‍ ആസ്ഥാനത്തേക്ക് ബന്ധപ്പെടണം? 

4. 'സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ മെയില്‍ ഐഡികള്‍' എന്ന എസ് പിയുടെ കത്തില്‍ വന്നത് അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍, ഇത്ര ഉന്നതമായ ഒരു സര്‍ക്കാര്‍ കാര്യാലയത്തില്‍ നിന്നുള്ള ഒരു കത്തില്‍ ഇത്രയും വലിയ ഒരു 'അബദ്ധം' വന്നുവെന്ന് ആര്‍ക്ക് വിശ്വസിക്കാനാവും?

5. അധികാരികള്‍ പറയുന്നു, ഇത് ചോര്‍ത്താനുള്ള ഹിറ്റ് ലിസ്റ്റല്ല, ഒരു അന്വേഷണത്തിന്റെ ഭാഗമായി ചുമ്മാ വേരിഫൈ ചെയ്യുന്ന ഇ മെയില്‍ ഐഡികളുടെ ഒരു 'സാധുലിസ്റ്റാ'ണെന്ന്. എങ്കില്‍ ചോദിക്കട്ടെ,മഅ്ദനിയുടെ മക്കള്‍ക്ക് തന്റെ സ്‌കൂളില്‍ അഡ്മിഷന്‍ കൊടുത്തതുമായി ബന്ധപ്പെട്ടും സിമി ബന്ധം ആരോപിച്ചും 1990 മുതല്‍ താന്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണെന്ന് വെളിപ്പെടുത്തുന്ന മുന്‍ എം പി പി വി അബ്ദുല്‍ വഹാബിന്റെ(അങ്ങനെ പറയേണ്ടി വന്ന രാജ്യത്തെ എം പി സ്ഥാനമലങ്കരിച്ച ഏക നേതാവായിരിക്കാം അദ്ദേഹം) രീൃുീൃമലേ@ യൃശറഴലംമ്യ.മല എന്ന ഐഡി എങ്ങനെ ഈ സാധുലിസ്റ്റില്‍ കൃത്യമായി ഉള്‍പ്പെട്ടു? തനിക്ക് ബന്ധമില്ലെങ്കിലും തന്നോട് ഇന്റലിജന്‍സുകാര്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ടെന്ന് എം പി അബ്ദുസമദ് സമദാനി എം എല്‍ എ പറഞ്ഞ ഇഖ്ബാല്‍ ഫൗണ്ടേഷന്‍, ന്യൂനപക്ഷങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ ശക്തിയുക്തം പ്രതികരിക്കുന്ന പ്രമുഖ കോളമിസ്റ്റ് സി ദാവൂദ് തുടങ്ങിയ പലരും ഈ സാധുലിസ്റ്റില്‍ എങ്ങനെ കൃത്യമായി ഉള്‍പ്പെട്ടു?

6. സാധുലിസ്റ്റില്‍പെട്ട ചിലരെ കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ പൊലീസ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലിനോടുള്ള അധികാരികളുടെ വിശദീകരണമെന്താണ്? മലപ്പുറം മേലാറ്റൂരിലെ കെ വി അബ്ദുന്നൂര്‍ സ്വയം ഇക്കാര്യം പത്രത്തില്‍ എഴുതി. ദുബൈ ഇന്‍ഡഫോ ബാന്‍ കമ്പനി മാനേജരായ തൃശൂര്‍ അഴീക്കോട്ടെ എന്‍ എം അബ്ദുസ്സലാം ഹിറ്റ്‌ലിസ്റ്റിലുള്ള തന്റെ ഐ ഡിയില്‍ നിന്നു തന്നെ ഈ പീഡനാനുഭവം മെയിലായി സുഹൃത്തുക്കള്‍ക്കയച്ചത് നെറ്റില്‍ പ്രചരിക്കുന്നു. ഇനിയും പറയുമോ ഇതൊരു സാധുലിസ്റ്റാണെന്ന്?

7. സ്‌കൂപ്പ് പുറത്തുകൊണ്ടുവന്ന 'മാധ്യമം' വാരിക ഇറങ്ങുന്ന ദിവസം മാധ്യമം പത്രം കൊടുത്ത റിപ്പോര്‍ട്ടിലെ രണ്ടാം ഖണ്ഡിക ഇങ്ങനെയാണ്: 'സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ അതീവ രഹസ്യ പട്ടികയില്‍ 268 പേരുകളാണുള്ളത്. അതില്‍ 258 പേരും മുസ്‌ലിം സമുദായക്കാരായ വ്യക്തികളാണ്.' അപ്പോള്‍ പിന്നെ ലിസ്റ്റില്‍ 10 പേര്‍ അമുസ്‌ലിംകളാണെന്ന് മാധ്യമം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്നത് വാദിയെ പ്രതിയാക്കി തടിയൂരാനുള്ള വൃഥാ ശ്രമമായിരുന്നില്ലേ? കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മഅ്ദനിയോടൊപ്പം ഒമ്പതു വര്‍ഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ അമുസ്‌ലിം ആയിരുന്നുവെന്നത് അതൊരു ന്യൂനപക്ഷ കേന്ദ്രീകൃത വേട്ടയല്ലെന്നതിന് തെളിവായി വല്ലവരും ഉയര്‍ത്തി കാണിച്ചിട്ടുണ്ടോ? സമ്പത്ത് വധക്കേസുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ വനിതാ റിപ്പോര്‍ട്ടറുടെ ഫോണ്‍ പൊലീസ് ചോര്‍ത്തിയിട്ടുണ്ട് എന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡണ്ട് കെ സി രാജഗോപാല്‍ ഇ മെയില്‍ വിവാദ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തിയത് ഇതോടു ചേര്‍ത്തു വായിക്കണം. ഭരണകൂടത്തിന് സ്വകാര്യതയില്‍ കടന്നുകയറേണ്ടത് തീവ്രവാദ വിഷയത്തില്‍ മാത്രമല്ല എന്ന് സാരം. പക്ഷേ അങ്കില്‍ സാമിന്റെ കീഴിലുള്ള മെയില്‍ പ്രൊവൈഡര്‍ കമ്പനികളില്‍ നിന്ന് വിവരം ലഭിക്കുക ഭീകരവാദമെന്ന ഉമ്മാക്കി കാണിച്ചാല്‍ മാത്രമാണെന്ന് മനസ്സിലാക്കി മറ്റുവിധത്തില്‍ നോട്ടപ്പുള്ളികളായ 10 പേരുടെ ഐഡികള്‍ കൂടി സിമി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായിരിക്കാനും സാധ്യത കാണേണ്ടതല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: