2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ഇ-മെയില്‍ ചോര്‍ത്തല്‍ മുഖ്യമന്ത്രിയോട് ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ അജിത് സാഹിയുടെ പത്തു ചോദ്യങ്ങള്‍
1) കേരള ജനസംഖ്യയുടെ 26% മാത്രമാണ് മുസ്ലീങ്ങള്‍, ചോര്‍ത്തിയ ഇമെയിലുകളില്‍ 95% മുസ്ലീങ്ങളുടേതാണ്. അതിനാല്‍ മുസ്ലൂങ്ങളെ ലക്ഷ്യമാക്കിയല്ല ചോര്‍ത്തലെന്ന വാദം എങ്ങനെ നില നില്‍ക്കും?
2)സിമി ബന്ധമുള്ളവരുടെ മെയിലുകളാണ് ചോര്‍ത്തിയത് എന്നു കത്തെഴുതിയ പോലീസ് ഓഫീസര്‍ ജയമോഹനെതിരെ മുഖ്യമന്ത്രി എന്ത് നടപട
ിയെടുത്തു?
3) ഐ.ഡി യുടെ genuinness പരിശോധന മാത്രമാണ് നടന്നതെന്നു ഡി.ജി.പി ജേക്കബ് പൂന്നൂസിന്റെ വാദം. എങ്ങനെയാണ് പാസ്സ്വേര്‍ഡ് ഉപയോഗിച്ച് ഇമെയില്‍ തുറക്കാതെ ഐ.ഡിയുടെ genuinness പരിശോധിക്കുന്നത്?
... 4) 68 മെയില്‍ ഐ.ഡി കളുടെ Genuiness പരിശോധനയാണ് നടത്തിയതെങ്കില്‍ ഇതിന്റെ പരിശോധനാഫലമെന്ത്? എന്തുകൊണ്ടാണ് പൊതുജന മധ്യത്തില്‍ പരിശോധനാഫലം അറിയിക്കാത്തത്?
5) 268 മെയിലുകളില്‍ ഒന്നുപോലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടേതല്ല എന്നിരിക്കെ പരിശോധനയില്‍ ആര്‍്കകൊക്കെ എതിരെ സിമി ബന്ധം കണ്ടു പിടിച്ചു?
6) ആരില്‍ നിന്നാണ് ഇത്രയും മെയില്‍ ഐ.ഡികള്‍ പോലീസിന് ലഭിച്ചത്. ആ വ്യക്തിക്കെതിരെ എന്ത് കുറ്റമാണ് ആരോപിക്കപ്പെടുന്നത്?
7) അഞ്ച് ദിവസത്തിനുള്ളില്‍ ഐ.ജി ഗൗരികുമാര്‍ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടോ?
8) ഐ.ടി നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ഇത്രയും ഇമെയിലുകള്‍ ചോര്‍ത്താന്‍ ഉത്തരവിട്ടത്?
9) ഹൈടെക് സെല്ലിലെ പോലീസ് സബ് ഇന്‍സ്‌പെക്ടറായ സസ്‌പെന്‍ഡ് ചെയ്യ്പപെട്ട എസ്.ബിജുവിനെതിരെയുള്ള അന്വേഷണത്തില്‍ ഖണ്െടത്തിയതെന്താണെന്ന് പൊതുജനങ്ങളോട് വെളിപ്പെടുത്തുമോ?
10)സിമി ബന്ധമുള്ളവരാണ് 268 പേരുമെന്ന് പറഞ്ഞത് തെറ്റാണെങ്കില്‍ അതിന്റെ പേരില്‍ പൊതുജന സമക്ഷം ആ വ്യക്തികളോട് മാപ്പ് പറയുമോ?


കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ ചോദ്യങ്ങള്‍ ചോദിച്ചത്....

അഭിപ്രായങ്ങളൊന്നുമില്ല: