2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച


കയ്യിട്ടുവാരാന്‍ തോളില്‍ കയ്യിട്ടു നടക്കുന്നവര്‍ !!!!

എന്താണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത്.
ഭരണത്തില്‍ അള്ളി പിടിച്ചിരിക്കാന്‍ വേണ്ടി ഒരു സമുദായത്തെ തന്നെ ഒറ്റിക്കൊടുക്കുകയും സമുദായത്തിന് നേരെ വരുന്ന ഗൂടാലോചനകളെ മറച്ചു പിടിക്കുകയും അതിനെ പരമാവതി ന്യായീകരിക്കുകയും ചെയ്യുന്നു മുസ്ലീം ലീഗ്.സമുദായ രക്ഷകരെന്നു വായാടിത്തം പരയുന്നവരാണല്ലോ ലീഗുകാര്‍.എന്നിട്ട് സ്വന്തം  സംഘടനയില്‍ ഉള്ളവരെ പ്പോലും രക്ഷിക്കാന്‍ സാധിക്കുന്നില്ല.ഖുര്‍ ആനും ഹദീസും ഓതി സമുദായത്തെ ദീന്‍ പഠിപ്പിക്കുന്നവരാണ് നമ്മുടെ മത സംഘടനകള്‍,രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഊരയിലാണ് അവരുടെ ദീനും ദുനിയാവും  എല്ലാം.ഈ മെയില്‍ വിഷയത്തില്‍ ചിലരൊക്കെ ഒന്ന് മുരണ്ടു .പക്ഷെ മുകളില്‍ നിന്ന് സമുദായ കാവല്‍ക്കാരുടെ കണ്ണുരുട്ടലുകള്‍ക്കു  മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലല്ലോ. ..കഷ്ടം.
ഇപ്പോഴും മുടിയും താടിയും ഒക്കെ യാണ് വിഷയം.ജിന്നും മലക്കും ഒക്കെയായി മലക്കം മറിയുന്നു ചിലര്‍.തീവ്രവാദം എന്ന് പറഞ്ഞു നാവിട്ടടിച്ച്ചവര്‍ എല്ലാം ഇപ്പോള്‍ മൌനത്തിലാണ്.താടിക്കാര്‍ക്കും മുടിക്കാര്‍ക്കും ജിന്നുകാര്‍ക്കും മലക്കുകാര്‍ക്കും ഒക്കെ യോചിക്കവുന്നത് ഒരേ ഒരു വിഷയം അത് രാഷ്ട്രീയപ്പാര്‍ട്ടി കള്‍ക്ക് പാത സേവ ചെയ്യുന്ന കാര്യത്തില്‍ മാത്രം.പരലോക വിചാരണയും സോര്‍ഗവും നരകവും ഒക്കെ പ്രസങ്ങിക്കാന്‍ മാത്രം....കഷ്ടം തന്നെ.
കാഫിരാക്കുന്നവരും മുനാഫിക്കാക്കുന്നവരും എല്ലാം രാഷ്ട്രീയത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ .കയ്യിട്ടുവാരാന്‍ തോളില്‍ കയ്യിട്ടു നടക്കുന്നവര്‍ !!!!

അഭിപ്രായങ്ങളൊന്നുമില്ല: