2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

*ഇത്ര ദുര്‍ബലമോ പോപ്പുലര്‍ ഫ്രണ്ടുകാരുടെ 'പ്രതിരോധം'...?


*ഇത്ര ദുര്‍ബലമോ പോപ്പുലര്‍ ഫ്രണ്ടുകാരുടെ 'പ്രതിരോധം'...?!* 
-----------------------------------------------------------------------
-അബ്ദുല്‍ അസീസ് പൊന്മുണ്ടം
('മക്കാകാലഘട്ടവും ഭരണം ഇല്ലാത്ത ജിഹാദും: ജമാഅത്ത് വീക്ഷണങ്ങളുടെ പൊളിച്ചെഴുത്ത്‌' എന്ന സജ്ജാദ് വാണിയമ്പലത്തിന്‍റെ ലേഖനത്തിനു ഈയുള്ളവന്‍ എഴുതിയ നിരൂപണം ('വിളക്കി'ന്‍റെ ഇത്തിരി വെട്ടം പരക്കുമ്പോഴേക്ക് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്? -ഭാഗം 2) ഫെയ്സ് ബുക്കില്‍ എന്‍റെ സ്വന്തം വാളില്‍ പോസ്റ്റിയപ്പോള്‍ അതിനുതാഴെ വന്നു ആവേശ പൂര്‍വം കമെന്റുകള്‍ ഇട്ടുകൊണ്ടിരുന്ന ഏതാനും പോപ്പുലര്‍ ഫ്രണ്ടു പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകളുടെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ ഒന്നിച്ചു കൊടുക്കുന്നത്.)

<

പ്രതിരോധ ജിഹാദിന് ഇമാമു വേണം എന്നൊക്കെയായി ഭരണകൂടം എന്ന വാശി വിട്ടു നിലപാട് മയപ്പെടുത്തുന്നത് കണ്ടു. സന്തോഷം. വ്യക്തികൾ പൊടുന്നനെ ആക്രമിക്കപ്പെടുമ്പോൾ ഉള്ള പ്രതിരോധ ജിഹാദിന് ഇമാമും വേണ്ടതില്ല. മുസ്ലിംകളിലേക്ക് അക്രമം അടിച്ചേൽപ്പിക്കുമ്പോൾ നടക്കുന്ന പ്രതിരോധ ജിഹാദ് എല്ലാ കാര്യത്തിലും എന്ന പോലെ ഇസ്ലാമിക നേതൃത്വം കൂടി ആലോചിച്ചു പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി എല്ലാ കാര്യത്തിലും എന്ന പോലെ നേതൃത്വത്തിന്റെ അനുസരിച്ചു നിർവഹിക്കേണ്ട ഒന്നാണ് എന്ന കാര്യത്തിൽ തർക്കം ഇല്ല. ഈ ഇസ്ലാമിക നേതൃത്വത്തിന് ഇസ്ലാമിക നേതൃത്വം ആവണമെങ്കിൽ ജമാഅത് ശൂറാ അപ്രൂവൽ വേണം എന്ന ഉപാധിയിലെ വിയോജിപ്പുള്ളൂ.

എന്തായാലും പ്രതിരോധ ജിഹാദ് ആവാം എന്നിടത്ത് കാര്യങ്ങൾ എത്തിയ സ്ഥിതിക്ക് ഇനി പ്രതിരോധം വ്യക്തിപരമായി മാത്രമേ പാടുള്ളോ, സംഘടിതമായി പാടുണ്ടോ, അക്രമികൾ വെട്ടുമ്പോൾ വല്ല കിണ്ടിയോ കിണ്ണമോ എടുത്ത് തടയാൻ മാത്രമേ പാടുള്ളോ, തിരിച്ചാക്രമിക്കാൻ പറ്റുമോ, തിരിച്ചക്രമിച്ചാൽ പ്രതിരോധത്തിന്റെ നിർവചനം തെറ്റി പ്രതിക്രിയ ആയി പോവുമോ, തിരിച്ചാക്രമിക്കാൻ പറ്റും എങ്കിൽ ഇങ്ങോട്ടു ആക്രമിക്കുന്ന അതെ സെക്കന്റിൽ തന്നെ പറ്റുകയുള്ളോ, അതോ അക്രമി അക്രമം കഴിഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാൻ പാടില്ലേ അല്ലെങ്കിൽ എത്ര മിനിട്ടു മണിക്കൂർ / ദിവസം ആണ് പ്രതിരോധത്തിന്റെ പരിധി, അക്രമ സാദ്യത ഉണ്ടെങ്കിൽ മുൻകൂട്ടി പ്രതിരോധത്തിന് മുൻകൂട്ടി ഒരുങ്ങാമോ അക്രമികൾ ഒരിടത്ത് അക്രമത്തിനു കോപ്പ് കൂട്ടുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ ഒരാൾ ഇസ്ലാമിക സമൂഹത്തിനു ഭീഷണിയായി ഏത് നിമിഷവും അരക്രമം അഴിച്ചു വിടാൻ സാധ്യതയുണ്ട് എങ്കിൽ മുൻകൂട്ടി ആക്രമിച്ചു അക്രമ വീര്യം നശിപ്പിക്കാമോ ജമാഅത് സുഹൃത്തുക്കൾ തന്നെ അംഗീകരിക്കുന്ന പ്രതിരോധ ജിഹാദുകൾ അഫ്ഗാൻ ഫലസ്തീൻ ബോസ്നിയ തുടങ്ങി കേരളത്തിലെ പ്രനമ്പിയുടെ അക്രമം ചേര്ത്ത് മലപ്പുറം ശുഹദാദാക്കൽ ഖിലാഫത് പോരാട്ടം കുഞ്ഞാലി മരക്കാർ എന്നിവയൊക്കെ വെച്ച് ചെറിയ ഒരു ചർച്ച നടന്ന ഇക്കാര്യത്തിൽ ജമാഅത് സുഹൃത്തുക്കൾക്ക് ഉള്ള അഭിപ്രായ വിത്യാസം നൂറു ശതമാനം തീരും എന്ന് തന്നെ വിശ്വസിക്കുന്നു.

ഇസ്ലാമിൽ ഇല്ലാത്ത ഉപാധികൾ സ്വന്തം നിലക്ക് തട്ടിപ്പടച്ചാൽ ഇതാണ് പ്രശനം . ഓരോ ഉപാധിയും ചർച്ച പുരോഗമിക്കുമ്പോൾ വഴിയിൽ ഉപേക്ഷിക്കേണ്ടി വരും , എല്ലാം പരസ്പരം കൂടി മുട്ടി തകരും. സമയം ലഭ്യതക്ക് അനുസരിച്ചു ഞാൻ തങ്ങളുട പോസ്റ്റ് വിശദമായി പരിശോധിച്ച് മറുപടി നൽകാം.>>

= *എന്തടിസ്ഥാനത്തിലാണു ഈ ഒഴിഞ്ഞുമാറ്റം സജ്ജാദ് സാഹിബ്?! 'ഒരു പുനർ വായന...' എന്ന് പറഞ്ഞുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടുകാരനായ Zuneer Khan Koorad പോസ്റ്റിയ താങ്കളുടെ ജമാഅത്ത് വിരുദ്ധ ലേഖനത്തിന്‍റെ ലിങ്കിനു താഴെ ഞാനിട്ട, 'പോപ്പുലർ ഫ്രണ്ടുകാർ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സജ്ജാദ്‌ വാണിയമ്പലത്തിന്റെ, സത്യവും അസത്യവും കൂട്ടിക്കുഴച്ച പോസ്റ്റിൽ പറഞ്ഞ വിഷയങ്ങളെ കുറിച്ച ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ, ആ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറുള്ള പോപ്പുലർ ഫ്രണ്ടുകാർ ആരെങ്കിലുമുണ്ടോ ഇവിടെ? എങ്കിൽ സ്വാഗതം.' എന്ന എന്‍റെ ഒരു കമെന്റിന് മറുപടിയായി താങ്കള്‍ പറഞ്ഞ 'എന്‍റെ പോസ്റ്റിലെ സത്യങ്ങൾ അവിടെ ഇരിക്കട്ടെ. അതിലെ "അസത്യം" ഏതൊക്കെയാണ് ഇന്ന് ഇവിടെ തന്നെ കുറിക്കൂ. വിശദമായ ചർച്ചക്ക് സമയം വളരെ പരിമിതമാന് എങ്കിലും അവധി ദിവസങ്ങളിൽ എങ്കിലും ഞാനും ചർച്ചക്ക് പങ്കെടുക്കാൻ ശ്രമിക്കാം' എന്ന താങ്കളുടെ കമന്റ് കണ്ടതാണ് എന്‍റെ ഈ നിരൂപണ ലേഖനം രൂപപ്പെടാന്‍ കാരണം പോലും! അതില്‍ പന്ത്രണ്ടു നമ്പറുകളിലായി ഞാന്‍ തുറന്നുകാണിച്ച താങ്കളുടെ അസത്യ പ്രസ്താവനകളിലും തെറ്റിദ്ധരിപ്പിക്കലുകളിലുമാണ് താങ്കളുടെ ഏതാണ്ട് മുഴുവന്‍ വാദങ്ങളും കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് എന്നിരിക്കെ ഇപ്പോഴതിന്‍റെ തീരുമാനം മറ്റുള്ളവര്‍ക്ക് വിട്ട് തടി സലാമത്താക്കുകയോ?!* ഇതെന്ത് കഥ?! *എല്ലാ സാഹചര്യത്തിലും ഏതുതരം സായുധ പോരാട്ടത്തിനും ഭരണകൂടം കൂടിയെ തീരൂ എന്ന് ജമാഅത്ത് പറഞ്ഞത് ഉണ്ടെങ്കില്‍ അത് എവിടെ എന്ന് 'അള്‍ഷിമേഴ്സ് ബാധിക്കാത്ത' താങ്കള്‍ കണ്ടെത്തി ഇവിടെ പോസ്റ്റി ഒന്നാം നമ്പരില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചേ മതിയാകൂ.* താങ്കളുടെ ഈ വാദവും ഇത് ഇപ്പോള്‍ ഞാന്‍ സമ്മതിച്ചതാണ് എന്ന രൂപത്തിലുള്ള 'എന്തായാലും പ്രതിരോധ ജിഹാദ് ആവാം എന്നിടത്ത് കാര്യങ്ങൾ എത്തിയ സ്ഥിതിക്ക്' എന്ന് തുടങ്ങുന്ന പ്രസ്താവത്തിലെ ഒന്നൊന്നര തട്ടിപ്പും ആളുകള്‍ തിരിച്ചറിയട്ടെ...

മക്കീ കാലഘട്ടം വെച്ചുകൊണ്ട് താങ്കള്‍ ആരോപിക്കുന്ന, കള്ളുകുടി, വ്യഭിചാരം, കൈവെട്ടല്‍, തലവെട്ടല്‍ മുതല്‍ കാര്യങ്ങളും തുടര്‍ന്നുള്ള നമ്പറുകളില്‍ കൃത്യമായി വരുന്നുണ്ട്. അതിനാല്‍ എന്‍റെ ലേഖനത്തെ നേര്‍ക്കുനേരെ നമ്പറിട്ട് ഖണ്ഡിക്കുന്നതിനു മുമ്പ് ഇടക്ക് ഇങ്ങനെ മറ്റു പലതും പറഞ്ഞുകൊണ്ട് ആളുകളുടെ ശ്രദ്ധ തെറ്റിക്കാതെ... താങ്കള്‍ക്ക് സൌകര്യമുള്ള സമയം തെരഞ്ഞെടുത്ത് നിരുപണം നടത്തുക. ചോദിച്ച തെളിവുകളുടെ കാര്യം പ്രത്യേകം ഓര്‍മിക്കുക.

ഇമാമും ഭരണകൂടവും വെച്ചുകൊണ്ട് താങ്കള്‍ കളിക്കാന്‍ ശ്രമിച്ച കളിയും 'അക്രമ സാദ്യത ഉണ്ടെങ്കിൽ മുൻകൂട്ടി പ്രതിരോധത്തിന് മുൻകൂട്ടി ഒരുങ്ങാമോ' തുടങ്ങിയ വിഷയങ്ങളും കണ്ടു. അതും നമുക്ക് തുടര്‍ന്നു ചര്‍ച്ച ചെയ്യണം.

*'ഇസ്ലാമിൽ ഇല്ലാത്ത ഉപാധികൾ സ്വന്തം നിലക്ക് തട്ടിപ്പടച്ചാൽ ഇതാണ് പ്രശനം. ഓരോ ഉപാധിയും ചർച്ച പുരോഗമിക്കുമ്പോൾ വഴിയിൽ ഉപേക്ഷിക്കേണ്ടി വരും, എല്ലാം പരസ്പരം കൂട്ടിമുട്ടി തകരും' എന്ന് താങ്കള്‍ പറഞ്ഞുവെച്ചല്ലോ. അങ്ങനെ ഇല്ലാത്ത ഒരു ഉപാധി ജമാഅത്തുകാരോ മറ്റോ ഉണ്ടാക്കിയിട്ടുണ്ടോ? അതോ ഉള്ള ഉപാധി പോപ്പുലര്‍ ഫ്രാണ്ടുകാര്‍ ലംഘിക്കുകയാണോ? അതുകൊണ്ടാണോ താങ്കള്‍ പറഞ്ഞ 'പ്രശ്നം' എന്നൊക്കെ നമുക്കൊന്ന് വിശദമായി ചര്‍ച്ച ചെയ്യണം. എന്‍റെ ലേഖനത്തെ നമ്പറിട്ട് താങ്കള്‍ നിരുപണം ചെയ്ത് കഴിഞ്ഞാല്‍ 'തകരുന്ന'ത് എന്താണ് എന്ന് നമുക്ക് നേരില്‍ കാണാം, അനുഭവിക്കാം. കാണാന്‍ പോകുന്ന പൂരം ചോദിച്ചറിയേണ്ടതില്ലല്ലോ!*

<>
= *എന്താണ് അത് എന്നുകൂടി പറയു, ആരാണ് കിതക്കുന്നത് എന്ന് നമുക്ക് കണ്ടറിയാം!*
<>

= *സുനീര്‍ സാഹിബ്, താങ്കള്‍ പ്രബോധനത്തിലും മറ്റും മുമ്പ് വന്ന ചില ലേഖനങ്ങളുടെ കോപ്പികള്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണല്ലോ. അതുകൊണ്ടുള്ള ഉദ്ദേശ്യം എന്താണ് എന്ന് പറയു. അതില്‍ തലശ്ശേരി നല്‍കുന്ന പാഠം എന്ന ലേഖനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ലിങ്ക് നല്‍കിയ ലേഖനത്തില്‍ തന്നെ വിശദീകരിക്കപ്പെട്ടതാണ്. അതൊന്നു വായിച്ചിട്ട് വരൂ ഓരോന്ന് പോസ്റ്റാന്‍. രണ്ടാമത്തെ ലേഖനം എവിടെ വന്നതാണ്? അത് വെച്ചുകൊണ്ട് താങ്കള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണ്? വ്യക്തമാക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്. അതിനു മുമ്പ്, നേരത്തെ ചോദിച്ച ചോദ്യത്തിനു മറുപടി തരൂ.* അഥവാ, എന്‍റെ ലേഖനത്തില്‍ 'തുടക്കത്തിൽ തന്നെ നല്ല കിതപ്പ് അനുഭവപ്പെട്ടു...' എന്ന് താങ്കള്‍ എഴുതിയല്ലോ. എന്താണ് അത് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതൊന്നു വ്യക്തമാക്കൂ... അങ്ങോട്ട്‌ ചോദ്യങ്ങള്‍ വന്നാല്‍ അതിനു മറുപടി പറയാതെ എന്തെങ്കിലും പോസ്റ്റി ഒഴിഞ്ഞു മാറല്ലേ...

<ഒരു സുദീർഘമായ വിശദീകരണത്തിലൂടനീളം അത്തരമൊരു വാദം ജമാഅത്തിനില്ലായെന്ന് സ്ഥാപിച്ചതോടെ ഈ ചർച്ചയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എങ്കിലും, പോപ്പുലർ ഫ്രണ്ടിന്റെ ചെറുത്ത് നിൽപ്പും പ്രതിരോധ ശ്രമങ്ങളും മാത്രമാണ് ജമാഅത്തുകാരുടെ പ്രശ്നമെന്ന് വരികൾക്കിടയിലൂടെ അക്കമിട്ട് നിരത്തിയതിന്ന്

താങ്കൾക്ക് നന്ദി. <<സാധാരണഗതിയില് വ്യക്തികള്ക്കും ഗ്രൂപ്പുകള്ക്കും അതിനു അവകാശമില്ല. എന്നാല് ഇതില് ഇളവുകളുള്ള ചില സന്ദര്ഭങ്ങള് ഉണ്ട്. അവക്കുദാഹരണമാണ് ഇസ്ലാമിക വ്യവസ്ഥ നിലനില്ക്കുന്ന രാജ്യങ്ങളില് അനിസ്ലാമിക നിയമങ്ങള് അടിച്ചേല്പ്പിക്കുന്ന ഭരണാധികാരികള്ക്കെതിരെ നടന്ന ഹുസൈന്(റ)വിന്റെയും അബ്ദുല്ലാഹിബ്നു സുബൈറിന്റെയും അബ്ദുര്റഹമാനുബ്നു അശ്അസിന്റെയുമെല്ലാം പോരാട്ടങ്ങള്. (ഇത്തരം പോരാട്ടങ്ങള് തന്നെയും അങ്ങേയറ്റം സൂക്ഷിച്ചും ചില പ്രത്യേകമായ നിബന്ധനകള് പാലിച്ചുമായിരിക്കണം, അല്ലാത്ത വിധത്തില് ഭരണാധികാരികള്ക്കെതിരെ ഇറങ്ങിപ്പുറപ്പെടല് ഇസ്ലാം വിരുദ്ധമാണ് എന്നും ഹദീസുകളുടെ പിന്ബലത്തോടെ പണ്ഡിതന്മാര് വ്യക്തമാക്കിയിരിക്കുന്നു.) അതുപോലെ സ്വന്തം രാജ്യത്തെ കടന്നാക്രമിച്ച വൈദേശിക ശക്തികള്ക്കെതിരെ നടത്തേണ്ട സ്വാതന്ത്ര്യ പോരാട്ടവും ഈ ഗണത്തില് പെട്ടതാണ്. ഈ ഗണത്തിലാണ് സജ്ജാദ് വാണിയമ്പലം പറഞ്ഞ ഫലസ്തീന്, അഫ്ഗാന്, ഇറാഖ് പോരാട്ടങ്ങളൊക്കെ വരുന്നത്. ഇതിലപ്പുറം, വ്യവസ്ഥാപിതമായ -അത് ഇസ്ലാമികമോ ഇസ്ലാമികേതരമോ ആവട്ടെ- ഒരു ഭരണകൂടം നിലനില്ക്കുന്ന രാജ്യത്ത്, പോപ്പുലര് ഫ്രണ്ടുകാര് ചെയ്യുന്ന പോലെ വ്യക്തികള്ക്കും സംഘടനകള്ക്കും നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കാനും പ്രതികാരം ചെയ്യാനും ഇസ്ലാം അനുവാദം നല്കുന്നേയില്ല. >> എന്ന താങ്കളുടെ തന്നെ വരികളിൽ അനിസ്ലാമിക ഭരണം നടത്തുന്ന
ഇസ്ലാമിക ഭരണകൂടങ്ങൾക്കും സ്വന്തം രാജ്യത്തെ വൈദേശിക ആദിപത്യങ്ങൾക്കും എതിരെ #പോരാട്ടം നടത്താമെന്ന് താങ്കൾ ഏതടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന്
മനസ്സിലായില്ല, ഇത് ഖുർആൻ, സുന്നത്ത്, ഇജ്മാ, ഖിയാസ് എന്നിവയുടെ അടിസ്താനത്തിൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതോടൊപ്പം സ്വന്തം രാജ്യത്ത് ഭരണകൂടങ്ങളുടെ പക്ഷ പാതിത്വങ്ങൾക്കും ഭരണ ഘടന ലംഘനങ്ങൾക്കും എതിരെ ചെറുത്ത് നിൽപ്പ് നടത്താനും ആ രാജ്യത്ത് മുസ്ലിം കൂട്ടക്കുരുതികളും വംശഹത്യകളും നിരന്ത കൊലപാതകങ്ങളും വീടുകളിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്ന സംഘങ്ങളെ ആ രാജ്യത്തെ ഭരണകൂടങ്ങൾ
സഹായിക്കുകയും അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഭരണകൂടത്തിന് ബോധ്യപ്പെട്ടിട്ടും ആ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം നിരപരാധിളായ മുസ്ലിങ്ങളുടെ തലയിൽ ചാർത്തി വേട്ടയാടുകയും ചെയ്യുമ്പോഴും അവിടെ മാത്രം
മുസ്ലീം വ്യക്തികൾക്കും സംഘടകൾക്കും ഇടപെടാനും ചോദ്യം ചെയ്യാനും പ്രതിരോധം
തീർക്കാനും ഇസ്ലാം അവകാശം നൽകുന്നില്ലെന്ന് താങ്കൾ ഇസ്ലാമിന്റെ ഏത് അടിസ്താന പ്രമാണങ്ങളുടെ പിൻബലത്തിലാണെന്ന് പൊൻമുണ്ടം വിശദീകരിക്കേണ്ടതുണ്ട്.

B) <<ആത്മ രക്ഷാര്ഥമുള്ള പ്രതിരോധത്തിനല്ലാതെ ഇമാമിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യല്‍ ആര്ക്കും അനുവദനീയമല്ല. ശത്രുക്കള് അവരുടെ മേല്‍ ചാടിവീഴുകയും അവരുടെ ഉപദ്രവം ഭയപ്പെടുകയും ചെയ്താല് അന്നേരം തങ്ങളെ പ്രതിരോധിക്കാന് അവര്ക്ക് അവകാശമുണ്ട്.) ഇവിടെയാണ് ശൈഖ് ഭാര്യക്ക് ഭര്ത്താ വിന്റെയോ മക്കള്ക്ക് മാതാപിതാക്കളുടെയോ അനുവാദം പോലും ആവശ്യമില്ല എന്ന കാര്യം പറയുന്നത്. അല്ലാതെ, പ്രതിരോധത്തിന്റെ പേര് പറഞ്ഞു പോപ്പുലര് ഫ്രണ്ടുകാര് ചെയ്യുന്നതുപോലുള്ള പ്രതികാരത്തിനും പ്രതിക്രിയക്കുമല്ല. അതിനൊന്നും വ്യക്തിക്കോ ഗ്രൂപ്പുകള്ക്കോ അനുവാദമേയില്ല എന്നും ആരെങ്കിലും അപ്രകാരം ചെയ്താല് അവര് കുറ്റവാളികള് ആയിരിക്കുമെന്നും ഇമാം ഖുര്തുബിയെ പോലുള്ള പണ്ഡിതന്മാര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.>> ആത്മ രക്ഷാർത്ഥം പ്രതിരോധിക്കാം... 'ശത്രുക്കള്‍ അവരുടെ മേല് ചാടിവീഴുകയും അവരുടെ #ഉപദ്രവം_ഭയപ്പെടുകയും ചെയ്താല് അന്നേരം തങ്ങളെ പ്രതിരോധിക്കാന് അവര്‍ക്ക് അവകാശമുണ്ട്. ഇവിടെയാണ് ഭാര്യക്ക് ഭര്ത്താവിന്റെയോ മക്കള്ക്ക് മാതാപിതാക്കളുടെയോ അനുവാദം പോലും ആവശ്യമില്ല.' പക്ഷെ പോപ്പുലർ ഫ്രണ്ട് പ്രതിരോധത്തെ കുറിച്ച് മിണ്ടരുത് എന്ന് ചുരുക്കം..! അങ്ങാടിയിലൂടെ ആളുകൾക്കിടയിലൂടെ ആനപ്പുറത്ത് പോകാം പക്ഷെ ആരും കാണരുത്
എന്നാണൊ അബ്ദുൽ അസീസ് പൊൻമുണ്ടം ഉദ്ദേശിച്ചത്?>>

= *ഇത്രയൊക്കെ എഴുതിക്കൂട്ടിയിട്ടും എന്‍റെ ഒരേയൊരു ചോദ്യത്തിനു സുനീര്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുക തന്നെയാണല്ലോ!* എന്തുകൊണ്ട്?! താങ്കള്‍ ഇപ്പോള്‍ പറഞ്ഞ ഈ വിഷയത്തില്‍ 'ജമാഅത്ത് ഇത്രയും നാള്‍ പറഞ്ഞത്' എന്തായിരുന്നു എന്ന കാര്യം അവര്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍, അവരുടെ ഉത്തരവാദപ്പെട്ട പ്രഭാഷകരുടെ വാചകങ്ങള്‍ വെച്ച് തെളിയിക്കൂ. കുറെ കാലമായല്ലോ ഇമ്മാതിരി തട്ടിപ്പുകളുമായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇറങ്ങിയിട്ട്! ഇനിയും 'ഇത്രയും കാലം അങ്ങനെ ആയിരുന്നു' എന്ന് പറഞ്ഞു തടിതപ്പരുത്. ആരോപണത്തിനു തെളിവാണ് വേണ്ടത്. ഈ അസത്യ പ്രസ്താവനയിലാണ് സജ്ജാദ് വാണിയമ്പലത്തിന്‍റെ ലേഖനം തന്നെ നിലകൊള്ളുന്നത്! സുനീറും അതുതന്നെ ആവര്‍ത്തിക്കുന്നു! *സായുധ ജിഹാദും പ്രതിക്രിയയുമെല്ലാം നടപ്പിലാക്കേണ്ടത് ഭരണകൂടമാണ് എന്ന അടിസ്ഥാന തത്വം വിശദീകരിക്കവേ തന്നെ ജമാഅത്ത് എപ്പോഴും കൂടെ പറയാറുള്ള കാര്യമാണ്, അതില്‍ നിന്ന് വ്യത്യസ്തമായതും ഉപാധികളോടെ പണ്ഡിതന്മാര്‍ അംഗികരിച്ചിട്ടുള്ളതുമായ ജിഹാദ്, ഇസ്ലാമിക ലോകത്ത് അനിസ്ലാമിക വ്യവസ്ഥ അടിച്ചേല്പിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടത്തുന്ന ജനകീയ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും, മുസ്ലിം രാജ്യങ്ങളെ കടന്നാക്രമിക്കുന്ന വൈദേശിക ശക്തികള്‍ക്കെതിരെ അന്നാട്ടുകാര്‍ നടത്തുന്ന സായുധ ചെറുത്തുനില്‍പ്പുമാണ് എന്ന കാര്യം. ജമാഅത്ത് പ്രസിദ്ധീകരിച്ച സയ്യിദ് മൌദുദിയുടെ 'ഖിലാഫത്തും രാജവാഴ്ച'യിലും ശൈഖ് മുഹമ്മദ്‌ കാരകുന്നിന്‍റെ 'ഖുര്‍ആന്‍ ലളിതസാര'ത്തിലും അബ്ദുസ്സലാം വാണിയമ്പലത്തിന്‍റെ 'പ്രതിരോധം ഇന്ത്യന്‍ സാഹചര്യ'ത്തിലും കെ.ടി അബ്ദുര്‍റഹിം, വി.കെ അലി, കൂട്ടില്‍ മുഹമ്മദലി തുടങ്ങിയവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും ഓ അബ്ദുര്‍റഹമാന്‍ സാഹിബിന്‍റെ ചോദ്യോത്തരങ്ങളിലും പലപ്പോഴായി വ്യക്തമാക്കിയ കാര്യങ്ങളാണ് ഇത്. (ഫലസ്തിന്‍, അഫ്ഘാന്‍ പോരാട്ടങ്ങളെ ജമാഅത്ത് അനുകൂലിക്കുന്നതും ഇതുകൊണ്ട് തന്നെ.)* അഥവാ, ജമാഅത്തിനെ കുറിച്ച് അറിയുന്നവര്‍ക്ക് ഒട്ടും പുതുമയില്ലാത്തത്. സുനിറിന് അത് പുതിയ വിവരമാണെങ്കില്‍ വിമര്‍ശിക്കാന്‍ ഇറങ്ങുന്നതിനു മുമ്പ് എന്തെങ്കിലുമൊക്കെ വായിച്ചു പഠിക്കണം എന്നേ പറയാനുള്ളൂ.

'അനിസ്ലാമിക ഭരണം നടത്തുന്ന ഇസ്ലാമിക ഭരണകൂടങ്ങൾക്കും സ്വന്തം രാജ്യത്തെ വൈദേശിക ആധിപത്യങ്ങൾക്കും എതിരെ #പോരാട്ടം നടത്താമെന്ന് താങ്കൾ ഏതടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മനസ്സിലായില്ല, ഇത് ഖുർആൻ, സുന്നത്ത്, ഇജ്മാ, ഖിയാസ് എന്നിവയുടെ അടിസ്താനത്തിൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് സുനീര്‍ പറഞ്ഞല്ലോ. മനസ്സിലാക്കിക്കൊള്ളുക: *ഖര്‍ബലയിലെ ഹുസൈന്‍(റ)വിന്‍റെ പോരാട്ടത്തെ, മക്കയിലെ ഹജ്ജാജിനെതിരായ അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ പോരാട്ടത്തെ, അബ്ബാസികള്‍ക്കെതിരായ അബ്ദുര്‍റഹ്മാന് ബ്നു അശ്അസിന്‍റെ പോരാട്ടത്തെ... സ്വഹാബികളും താബിഉകളും ഇസ്ലാമിക പണ്ഡിതന്മാരും പിന്തുണച്ചു എന്നതും, ജിഹാദ് ഫര്‍ദ് ഐന്‍ ആകുന്ന സന്ദര്‍ഭത്തെ കുറിച്ച അവരുടെ വിശദീകരണവുമാണ് ഇതിനുള്ള തെളിവ്. ഇനിയും സംശയണ്ടെങ്കില്‍ ചോദിക്കുക, അന്നേരം വിശദീകരിക്കാം.*

*താങ്കളിവിടെ പറഞ്ഞ ചെറുത്ത് നില്‍പ്പു, പ്രതിരോധം എന്നിവ കൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? വാളെടുത്ത് പോരാടലോ? ജോസഫിന്‍റെ കൈ വെട്ടിയ പോലെ, വിപിനെയും അശ്വിന്‍ കുമാറിനെയും കൊന്നപോലെ ചെയ്യലോ? അതോ നിയമപരവും രാഷ്ട്രിയവുമായ പോരാട്ടവും ബഹുജന പ്രക്ഷോഭവുമോ? ചോദ്യം അവ്യക്തമാണ്. ഇക്കാര്യം വ്യക്തമാക്കൂ, വിശദമായി തന്നെ മറുപടി അന്നേരം തരാം.*

പ്രതിരോധത്തിന്‍റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്തുകൂട്ടുന്ന ഇസ്ലാം വിരുദ്ധ ചെയ്തികളെ കുറിച്ച് മിണ്ടരുത് എന്നല്ല, പ്രമാണങ്ങള്‍ വെച്ചു നേര്‍ക്കുനേരെ അത് തന്നെ ചര്‍ച്ച ചെയ്യണം എന്നാണു ഞാന്‍ പറയുന്നത്! എന്തേ അതിലേക്ക് വരാന്‍ നിങ്ങള്‍ക്ക് ഇത്ര മടി? *പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യുന്ന പലതും പ്രതിരോധമല്ല പ്രതികാരവും പ്രതിക്രിയയും ശിക്ഷ നടപ്പിലാക്കലുമാണ്‌ എന്നതാണ് അതിനെ ജമാഅത്തെ ഇസ്ലാമി എതിര്‍ക്കാന്‍ കാരണം. ഇസ്ലാമിക വീക്ഷണത്തില്‍ പ്രതിക്രിയ, പകരംശിക്ഷ എന്നതൊക്കെ ഇസ്ലാമിക ഭരണകൂടം നടപ്പിലാക്കേണ്ടതാണ്. അത് വ്യക്തികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അവരും ശിക്ഷിക്കപ്പെടും എന്നതാണ് ഇസ്ലാമിക വിധി. അതുകൊണ്ടാണ് ഉബൈദുല്ലാഹിബ്നു ഉമര്‍ തന്‍റെ പിതാവിന്‍റെ ഘാതകരെ വകവരുത്തിയപ്പോള്‍ പ്രതിക്രിയയെന്നോണം അദ്ദേഹത്തെയും വധിക്കണം എന്ന് അലി(റ) ഉള്‍പ്പെടെയുള്ള സ്വഹാബികള്‍ അഭിപ്രായപ്പെട്ടത് ഒടുവില്‍ ഉസ്മാന്‍(റ) സ്വന്തം ധനം പ്രായഴ്ശ്ചിത്തം നല്‍കി വിട്ടയച്ചതും എന്നിട്ടും അലി അതില്‍ തൃപ്തനാവാതിരുന്നതും! (ഇനി വിപിനെ കൊന്ന, അശ്വനി കുമാറിനെ വകവരുത്തിയ, ജോസഫിന്‍റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഇസ്ലാമിക വിധിയൊന്നു പറയൂ.* (ഇത്തരം 'പ്രതിരോധ'ങ്ങളെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ മിണ്ടരുത് എന്നല്ല, അതിനെ കുറിച്ച് മിണ്ടിക്കൊണ്ടേയിരിക്കൂ എന്നാണു ഞാന്‍ പറയുന്നത് എന്നിപ്പോള്‍ മനസ്സിലായില്ലേ?!)

<

= ഇതുകൊണ്ട് കവി ഉദ്ദേശിച്ചത് എന്താണ്? ഇന്നലെ താങ്കള്‍ ഇത് പോസ്റ്റിയപ്പോഴും ഇക്കാര്യം ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ മറുപടി ഇതുവരെ വന്നിട്ടില്ല?! *അതില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്ത് പറയുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടും കുത്തും റാത്തീബുമാണോ? അതോ ആത്മരക്ഷാര്‍ഥമുള്ള പ്രതിരോധത്തെ കുറിച്ചോ? താങ്കള്‍ വ്യക്തമാക്കുമല്ലോ. ഇത് ആവര്‍ത്തിച്ചു പോസ്റ്റുന്ന താങ്കള്‍ തന്നെ, 'ഏത് വിധ ജിഹാദിനും ഭരണം വേണം എന്നാണു ജമാഅത്ത് പറഞ്ഞുകൊണ്ടിരുന്നത്' എന്ന് വാദിക്കുന്നത് ഒന്നാന്തരം ഇരട്ടത്താപ്പും കള്ളവുമല്ലെ സാഹിബേ?!*
<>

= ഹ ഹ ഹാ! ഇത് നല്ല തമാശ! അപ്പോ, *'ഇത്രയും കാലം ജമാഅത്ത് പറഞ്ഞിരുന്നത്' എന്ന് ഇന്നലെ തട്ടിവിട്ടത് കള്ളമായിരുന്നു എന്ന് വ്യക്തമായി, അല്‍ഹംദു ലില്ലാഹ്!* അതും താങ്കളുടെ തന്നെ കമെന്റുകളിലൂടെ! ഇങ്ങനെ ഓരോ പൂച്ചയും പുറത്ത് ചാടട്ടെ... (ഇതാണല്ലോ എന്‍റെ ലേഖനത്തിലെ ഒന്നാമത്തെ പാരഗ്രാഫിനെ കുറിച്ച് താങ്കള്‍ തട്ടിവിട്ട ബഡായിയുടെ കഥ!)

ഇനി *താങ്കള്‍ ഇപ്പോള്‍ പറഞ്ഞ, ജമാഅത്തിന്‍റെ ആ 'പഴയ നിയമ'വും 'പുതിയ നിയമ'വും തമ്മിലുള്ള വ്യത്യാസം, അഥവാ, ജിഹാദും ഭരണവുമായും ബന്ധപ്പെട്ട് മുമ്പ് പറഞ്ഞതല്ലാത്ത എന്ത് പുത്തന്‍ വാദമാണ് പില്‍കാലത്ത് ജമാഅത്ത് പറഞ്ഞിട്ടുള്ളത്, എന്‍റെ ലേഖനത്തില്‍ ഞാന്‍ പുതുതായി പറഞ്ഞത് എന്ന് ജമാഅത്തുകാരുടെ ഏതെങ്കിലും സാഹിത്യത്തില്‍ നിന്നു ഉദ്ധരിച്ചു വ്യക്തമാക്കൂ...* കള്ളം തട്ടിവിട്ടപ്പോള്‍, തട്ടിവിട്ടവനെ താങ്ങിയപ്പോള്‍ ഇമ്മാതിരി ഊരാകുടുക്കില്‍ പെടുമെന്ന കാര്യം സ്വപ്നേപി നിനച്ചില്ല അല്ലെ?!

*ഇനി സുനീറിനോട് തിരിച്ചൊരു ചോദ്യം:* ('മുസ്ലിം കൂട്ടക്കുരുതികളും വംശഹത്യകളും നിരന്ത കൊലപാതകങ്ങളും വീടുകളിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്ന സംഘങ്ങളെ ആ രാജ്യത്തെ ഭരണകൂടങ്ങൾ സഹായിക്കുകയും അവർ ചെയ്യുന്ന...' എന്നൊക്കെ പറഞ്ഞുകൊണ്ട് നീണ്ട ചില പ്രസ്താവനകള്‍ താങ്കള്‍ നടത്തിയല്ലോ. പ്രതിരോധത്തെ കുറിച്ചു -അത് എന്താണ്, എങ്ങനെയാണ് എന്ന് വിശദീകരിക്കുന്നില്ലെങ്കിലും- വാചാലമാവുകയും ചെയ്തു. അതുവെച്ചുകൊണ്ടാണ് ചോദ്യം):

*ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ മാസങ്ങളായി സംഘു പരിവാര്‍ ശക്തികളുടെ മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ എന്ന -ഒരു പോപ്പുലര്‍ ഫ്രണ്ടു പ്രവര്‍ത്തകന്‍റെ ഭാര്യയായ- പെണ്‍കുട്ടിയുടെ വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഭാഗത്തുനിന്നു തനത് ശൈലിയിലുള്ള 'പ്രതിരോധ'മൊന്നും കാണാത്തത് എന്താണ്? ഒരുതരം 'ബ്ലൂ സ്റ്റാര്‍ ഓപ്പറെഷനി'ലൂടെ ഇരുട്ടിന്‍റെ മറവില്‍ ആരും കാണാതെ, ഹാദിയയുടെ വീട്ടില്‍ കയറിച്ചെന്നു ബലം പ്രയോഗിച്ച് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുകയും നേരം പുലരും മുമ്പേ എവിടെയെങ്കിലും ഒളിപ്പിക്കുകയുമല്ലേ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 'പ്രതിരോധ' കാഴ്ചപ്പാട് പ്രകാരം അവര്‍ ചെയ്യേണ്ടത്?* ഇസ്ലാം സ്വീകരിച്ച ഒരു പെണ്‍കുട്ടിയെ ഇപ്പോഴത്തെപ്പോലെ ഫാസിസ്റ്റ് ശക്തികള്‍ക്ക് കളിക്കാന്‍ വിട്ടുകൊടുക്കാമോ? ഫാസിസ്റ്റുകളാല്‍ നയിക്കപ്പെടുന്ന ഒരു ഭരണകൂടത്തില്‍ നിന്നും അവരുടെ മനസ്സുള്ളവരാല്‍ കുത്തിനിറക്കപ്പെട്ട നീതിപീഠത്തില്‍ നിന്നും നീതി കിട്ടാന്‍ സാധ്യത കുറവാണെന്നിരിക്കെ *നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിക്കാം എന്നും പറഞ്ഞു സായുധമായി ഇടപെടാതെ ഒരു പ്രകടനവും ഏതാനും നോട്ടീസുകളും ഹരജിയും അതിന്നായുള്ള ഫണ്ട് പിരിവും കൊണ്ട് മതിയാക്കി നോക്കി നില്‍ക്കുന്നത് നിങ്ങളുടെ തന്നെ ഭാഷയില്‍ ഭീരുത്വവും ഷണ്ഢത്വവുമല്ലേ? ഖുര്‍ആനിലെ ജിഹാദിന്‍റെയും ഖിതാലിന്‍റെയും ആയത്തുകളൊക്കെ ഇപ്പോള്‍ നിങ്ങള്‍ക്ക് മന്‍സൂഖ് ആയോ?!* ഉമ്മു സലമയും അബൂ സലമയും ഹിജ്രക്ക് ഉദ്ദേശിച്ചപ്പോള്‍ ഉമ്മുസലമയെ തടഞ്ഞുവെച്ച വീട്ടുകാരുടെ കഥയൊക്കെ നമ്മുടെ മുമ്പിലില്ലേ?!

*ഈ വിഷയത്തിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ നിലവിലെ 'പരമ സാധു' നിലപാടും ഇതര മതസംഘടനകളുടെ നിലപാടും (എന്തിനേറെ രാഹുല്‍ ഈശ്വറിന്‍റെ നിലപാടുപോലും ഒരുപരിധിവരെ ഇതാണ്!) തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?! നിങ്ങളുടെ ഈ 'അഴകൊഴമ്പന്‍' നിലപാട് താഴെപറയുന്ന ആയത്തുകള്‍ക്ക് എതിരാകില്ലേ?:*

 يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ
 (ഓ വിശ്വസിച്ചവരേ, വിശ്വാസിനികള്‍ ദേശത്യാഗം ചെയ്തു നിങ്ങളുടെ അടുക്കലെത്തിയാല്‍ (അവര്‍ വിശ്വാസിനികള്‍തന്നെയോ) എന്ന് പരീക്ഷിച്ചുനോക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായറിയുന്നുണ്ട്. വിശ്വാസിനികള്‍തന്നെയെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്.)
 وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا
 (പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!)

<>
= ഹ ഹ ഹാ! ഇത് എന്തൊരു ഒഴിഞ്ഞുമാറ്റമാണ് ഭായ്?! എവിടെ എന്‍റെ ഒന്നാമത്തെ ചോദ്യത്തിനും തൊട്ടു മുകളില്‍ ചോദിച്ച ചോദ്യത്തിനും ഉള്ള മറുപടി?! താങ്കളുടെ ചോദ്യങ്ങള്‍ക്ക് സാമാന്യം വിശദമായ രണ്ടു കമെന്റുകളിലൂടെ ഞാന്‍ നല്‍കിയ മറുപടിയെ നിരൂപണം നടത്താനുള്ള സന്നദ്ധതയെങ്കിലും കാണിക്കൂ. ആ മറുപടി അപര്യാപ്തമോ തെറ്റോ ആണെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കൂ. താങ്കളുടെ ഒരു ചോദ്യം ക്ലിയര്‍ അല്ല, പ്രതിരോധം, ചെറുത്ത് നില്‍പ്പു എന്നിവകൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കു എന്ന് പറഞ്ഞിട്ട് അതിനും മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണ്?
*ചോദ്യത്തിനു മറുപടി പറയാതെ എന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടിവരുന്നത് താങ്കളുടെ ഗതികേട് കൊണ്ടല്ലേ?! ഹാദിയാ വിഷയത്തില്‍ നിയമപരമായി നീങ്ങലാണോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്ന ഇമ്മിണി ബല്യ പ്രതിരോധവും ചെറുത്തുനില്‍പ്പും? എന്തെ അത് സംബന്ധമായ എന്‍റെ ചോദ്യങ്ങളെ തൊടാന്‍ ഇത്ര പേടി?* മറുപടി പറഞ്ഞാല്‍ അതോടെ 'പ്രതിരോധ'മെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കെട്ടിപ്പടുത്ത വാദങ്ങളെല്ലാം വെറും ധൂളി മാത്രമാണന്നും അത് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയും എന്നുമുള്ള ഭയം നന്നായി അലട്ടുന്നുണ്ട് അല്ലെ?!
*മുകളില്‍ പരാമര്‍ശിച്ച കൈവെട്ടിലും തലവെട്ടിലും പോപ്പുലര്‍ ഫ്രണ്ടിനു യാതൊരു പങ്കുമില്ല അല്ലെ?! അവയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരൊന്നും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ലെ?! ആ ചെയ്തികളെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ? -ഒന്നു തുറന്നു പറയു... ഇമ്മാതിരി സംഗതികള്‍ ഒന്നുമില്ലാത്ത, വെട്ടും കുത്തുമില്ലാത്ത, അവയെ ഒരുനിലക്കും അനുകൂലിക്കാത്ത 'പ്രതിരോധ'ത്തെ കുറിച്ചാണോ ബാക്കിയുള്ള താങ്കളുടെ ചോദ്യം? അതിനുവേണ്ടി മാത്രമാണോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നിലകൊള്ളുന്നത്? എങ്കില്‍ അവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വളരെ നിസ്സാരം!*
<കടിച്ചാൽ പൊട്ടാത്ത അർത്ഥങ്ങളൊന്നുമില്ല.
താങ്കളുടെ തന്നെ പോസ്റ്റിലും കമന്റിലുടനീളവും
ആത്മ രക്ഷാർത്ഥമുള്ള പ്രതിരോധം ഇസ്ലാമനുവദിക്കുന്നുണ്ടെന്ന് പറയുന്ന പ്രതിരോധത്തിനുള്ള അർത്ഥം തന്നെയാണ് ഞങ്ങൾ പറയുന്ന പ്രതിരോധത്തിന്നും ഒള്ളു. എന്നുവെച്ചാൽ അക്രമിക്ക് മുമ്പിൽ കൈകൂപ്പി നിൽക്കാതെയും മുട്ടിലിഴയാതേയും പേടിച്ചോടാതേയും നട്ടെല്ല് നിവർത്തി നിന്നവന്റെ കൈക്ക് പിടിക്കുക ഇനിയും മനസ്സിലായില്ലെങ്കിൽ
കടിക്കാൻ വരുന്ന പട്ടിയെ കല്ലെടുത്തെറിയുകയൊ മണ്ണ് വാരി കണ്ണിലിടുകയൊ ചെയ്യാതെ പേടിച്ചോടിയാൽ അതിന്നാവേശം കൂടി
നമ്മുടെ പുറകെക്കൂടി കടിച്ച് കീറുമെന്നർത്ഥം എന്നാൽ കടിക്കാൻ വരുന്ന പട്ടികൾ പരിശീലനം സിദ്ധിച്ചവയാണെങ്കിൽ കല്ലും മണ്ണുമൊന്നും ചിലപ്പോൾ ചിലവാകുകയുമില്ല

നല്ല ഇരുമ്പ് ദണ്ടൊ വെട്ടുകത്തിയോ
തന്നെ പ്രയോഗിക്കേണ്ടി വരും ഇതാണ്
പ്രകൃതി നിയമം മാത്രമല്ല അത് ഈ
രാജ്യത്തിന്റെ ഭരണ ഘടന പോലും
അനുവദിച്ചു തരുന്ന മൗലികാവകാശമാണ്
സെൽഫ് ഡിഫെൻസ് അത് കൊണ്ടാണ്
പ്രതിരോധം അപരാധമല്ലെന്ന് പോപ്പുലർ
ഫ്രണ്ടുകാർ രാജ്യത്താകമാനം ഉറക്കെ വിളിച്ചു പറയുന്നതും പക്ഷെ, അതെന്തോ മഹാ പാപവും അപരാധവുമാണെന്ന് വരുത്തി തീർക്കേണ്ടത് താങ്കളെ പോലുള്ളവരുടെ മാത്രം ആവശ്യമാണ്.

ഇനി ഞാൻ ചോദിച്ച A), B) ക്ക് മറുപടി പറയണം
സഹോ...>>

= *ഇത്ര മാത്രമേ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്ന പ്രതിരോധത്തിനും തിരിച്ചടിക്കും അര്‍ത്ഥമുള്ളു എങ്കില്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തന്നെ തീര്‍ന്നു! ഇനി കൈവെട്ടും തലവെട്ടും ഏത് ഗണത്തില്‍ പെടുത്തും എന്നുകൂടി താങ്കള്‍ വ്യക്തമാക്കിയേ പറ്റു. താങ്കള്‍ ഈ പറഞ്ഞ 'കൈക്ക് പിടി'യുടെ ഭാഗമാണോ ജോസഫ് മാഷിന്‍റെ കൈ വെട്ടും ബിബിന്റെയും അശ്വിന്‍ കുമാറിന്‍റെയും തലവെട്ടും?

കണ്ണൂരിൽ എൻ.ഡി.ഫുകാർ അശ്വിൻ കുമാറിനെ കൊന്നതിനു ശേഷം ആർ എസ് എസുകാർ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപങ്ങളും പരക്കെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ കാറ്റു വിതച്ചു 'സമുദായത്തിന്‍റെ കാവലാളുകൾ' ഒളി സങ്കേതങ്ങളിലേക്ക് ഓടി മറഞ്ഞതും, ബിബിനെ കൊന്നവരും യാസിര്‍ വധത്തിലെ പ്രതികളെ വെട്ടിയവരും പോലിസിനെ പേടിച്ചു നാട് വിടുകയും അങ്ങനെ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പൊലീസിന് അവസരമൊരുക്കിയതും സുനീര്‍ ഈ പറഞ്ഞ 'നട്ടെല്ലി'ന്‍റെ സ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഉള്ളത് വെറും വാഴപ്പിണ്ടി മാത്രമാണ് എന്നതുകൊണ്ടല്ലേ?! ഇത്രത്തോളം ഷണ്ഡീകരിക്കപ്പെട്ടവരും 'പേടിത്തൊണ്ടന്മാരും' മുസ്ലിം സമുദായത്തില്‍ വേറെയുണ്ടോ?!

<<ഇനിയും മനസ്സിലായില്ലെങ്കിൽ കടിക്കാൻ വരുന്ന പട്ടിയെ കല്ലെടുത്തെറിയുകയൊ മണ്ണ് വാരി കണ്ണിലിടുകയൊ ചെയ്യാതെ പേടിച്ചോടിയാൽ അതിന്നാവേശം കൂടി
നമ്മുടെ പുറകെക്കൂടി കടിച്ച് കീറുമെന്നർത്ഥം.>>

= അപ്പൊ ഹാദിയയുടെ പിന്നാലെ 'കടിക്കാനായി കൂടിയ പട്ടികളെ' കണ്ടു പോപ്പുലര്‍ ഫ്രണ്ടുകാര്‍ പേടിച്ചോടുന്നതും എന്നിട്ട് ഒരു കേസിന് വേണ്ടി പള്ളിപ്പിരിവ് നടത്തി സ്വയം 'ഷണ്ഡീകരിക്കപ്പെടു'ന്നതും എന്തുകൊണ്ടാണ്? ഈ ചെയ്തിയിലൂടെ അവര്‍ക്ക് ആവേശം നല്‍കുകയും പുറകെ കൂടി കടിച്ചു കീറാന്‍ അവസരമൊരുക്കുകയുമല്ലേ ചെയ്യുന്നത്?! ഹാദിയയെ മോചിപ്പിക്കാന്‍ ഒരു ഓപ്പറേഷന്‍ നടത്താന്‍ എന്താണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഇത്ര പേടി? അതല്ലേ നിങ്ങളുടെ വീക്ഷണത്തില്‍ ശരിയായ ജിഹാദ്? പ്രതിരോധം? അതോ അങ്ങനെ ചെയ്യുന്നത് അപരാധമാണോ?!

'കടിക്കാൻ വരുന്ന പട്ടികൾ പരിശീലനം സിദ്ധിച്ചവയാണെങ്കിൽ കല്ലും മണ്ണുമൊന്നും ചിലപ്പോൾ ചിലവാകുകയുമില്ല. നല്ല ഇരുമ്പ് ദണ്ടോ വെട്ടുകത്തിയോ തന്നെ പ്രയോഗിക്കേണ്ടി വരും. ഇതാണ് പ്രകൃതി നിയമം. മാത്രമല്ല അത് ഈ
രാജ്യത്തിന്റെ ഭരണ ഘടന പോലും അനുവദിച്ചു തരുന്ന മൗലികാവകാശമാണ്' എന്ന് സുനീര്‍ പറഞ്ഞല്ലോ. ശരിയാണ്, ഇങ്ങോട്ട് വെട്ടാന്‍ വരും നേരം നമ്മുടെ കൈയില്‍ ഉള്ളത് എന്താണെങ്കിലും അതുപയോഗിച്ചു പ്രതിരോധിക്കാം. അത് നിയമം (ഇസ്ലാമും ഇന്ത്യന്‍ ഭരണഘടന പോലും) അനുവദിക്കുന്നുമുണ്ട്. എന്നാല്‍ താങ്കള്‍ ഈ പറഞ്ഞത് പ്രകാരം നിയമവാഴ്ച നിലനില്‍ക്കുന്ന, ഒരു ജനാധിപത്യ രാജ്യത്ത് ഇതര മതസ്ഥരേ പോലെ തന്നെ തുല്യാവകാശമുള്ളവരായി ജീവിക്കുന്ന മുസ്ലിംകള്‍ (പ്രായോഗിക രംഗത്ത് അവകാശ നിഷേധങ്ങള്‍ ഉണ്ടെങ്കിലും), 'പരിശീലനം സിദ്ധിച്ച പട്ടികള്‍' കടിക്കാന്‍ വരുമെന്ന് വിചാരിച്ചു സ്വന്തം വീട്ടില്‍ ബോംബും വടിവാളുമെല്ലാം ഉണ്ടാക്കി വെക്കാമോ? അതോ അത്യാവശ്യമെങ്കില്‍ നിയമം അനുവദിക്കുന്ന വിധമുള്ള ശാരീരിക പരിശീലനം (ഉദാ: കരാട്ടെ, കളരി) നേടുകയും ലൈസന്‍സുള്ള തോക്കു പോലുള്ളവ കൈയില്‍ കരുതുകയുമാണോ വേണ്ടത്? വര്‍ത്തമാനകാല കേരളിയ സാഹചര്യത്തില്‍ ഇത് തന്നെയും അനിവാര്യമാകുന്ന രാഷ്ട്രിയ കാലാവസ്ഥ സംജാതമായിട്ടുണ്ടോ?


 <>

= അങ്ങനെയങ്ങ് രക്ഷപ്പെടാന്‍ വരട്ടെ.... തൊട്ടു മുകളില്‍ ഞാന്‍ നല്‍കിയ മറുപടിയെ ഖണ്ഡിക്കു.... താങ്കളുടെ A, B ചോദ്യങ്ങള്‍ക്കുള
്ള മറുപടിയില്‍ മുകളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. ഒന്ന് കണ്ണു തുറന്നു നോക്കൂ. അതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞു ഖണ്ഡിക്കൂ. കൂടുതല്‍ വിശദീകരണം അന്നേരം നല്‍കാം എന്നും നേരത്തെ ഞാന്‍ പറഞ്ഞു വെച്ചിട്ടുണ്ട്. എന്നിട്ടും ന്‍റെ സുനീറെ...! 

<>

= ഞാന്‍ മുകളില്‍ പറഞ്ഞ കൊലപാതകങ്ങളും വെട്ടുമൊന്നും നിങ്ങളുടെ ആളുകള്‍ ചെയ്തതല്ലെന്നോ?! എങ്കില്‍ പിന്നെ നിങ്ങളുടെ എത്രയോ ആളുകള്‍ അവയെ ന്യായീകരിച്ചതും ഇപ്പോഴും ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നതും എന്തിനാണ്?! ചെയ്യാത്ത 'കുറ്റ'വും എട്ടുകാലി മമുഞ്ഞിയെയും നാണിപ്പിക്കും വിധം ഏറ്റെടുക്കുന്നവരാണോ പോപ്പുലര്‍ ഫ്രണ്ടുകാര്‍?! അശ്വിന്‍ കുമാര്‍ വധത്തിലേയും ബിബിന്‍ വധത്തിലെയും കൈവെട്ടു കേസിലെയും പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ലെ? യാസിറിന്‍റെ ഘാതകരില്‍ ഒരാളെ കൈകാര്യം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ലെ? മറുപടി പറയൂ... അതോ, ഈ ചെയ്തികള്‍ ഒക്കെ തെറ്റായിരുന്നു, ഇസ്ലാമികമായി വധശിക്ഷക്ക് അര്‍ഹമായ കുറ്റമാണ് എന്നതാണോ താങ്കളുടെ ലേറ്റസ്റ്റ് വാദം? എങ്കില്‍ അക്കാര്യം ഇങ്ങ് തുറന്നു പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു! പിന്നെ ആരോപണത്തിന്‍റെ പ്രശ്നമേ ഉത്ഭവിക്കുന്നില്ല.

<
ഒരു ലജ്ജയുമില്ലെ നിങ്ങൾക്ക്..? വെറുതേ സമയം കളയാനിറങ്ങിയിരിക്കുന്നു... ഇങ്ങിനെയുമുണ്ടോ ജമാഅത്തുകാർ...?! ഒഴിവ് കിട്ടുമ്പം നിങ്ങളുടെ പോസ്റ്റും കമന്റും ഒറ്റൊക്കൊന്ന് വായിക്കുക അപ്പൊ മനസ്സിലാകും വിബിനോടുള്ള നിങ്ങളെ പ്രേമവും പോപ്പുലർ ഫ്രണ്ട് വിരോധവും...>>

= അപ്പോ ഇത്രയേ ഉള്ളൂ താങ്കളുടെയൊക്കെ വമ്പ് എന്ന് മനസ്സിലായി! ഒരു ചോദ്യത്തിനു പോലും നേര്‍ക്കുനേരെ മറുപടി പറയാന്‍ കഴിയാതെ വീമ്പിളക്കി നടക്കുക തന്നെ! ഹൌ, ബല്ലാത്ത ജാതി 'ധര്യം കൊണ്ടുള്ള വിറ'യുടെ ആളുകള്‍ തന്നെ! പണ്ട് ഇസ്ലാമിക ചരിത്രത്തില്‍, ഉമര്‍(റ)വിന്‍റെ വധത്തില്‍ പങ്കുണ്ടായിരുന്നവരെ -പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ നിയമം കൈയിലെടുത്ത്- തിരിച്ചു വെട്ടിക്കൊന്ന ഉബൈദുല്ലാഹിബ്നു ഉമറിനെ പ്രതിക്രിയയെന്നോണം വധിക്കുക എന്നതാണ് ഇസ്ലാമിക നിയമം എന്ന് മുഹാജിറുകള്‍ ആയ സ്വഹാബികള്‍ ഒന്നടങ്കം -അതിന്‍റെ മുന്‍പന്തിയിലുണ്ടായിരുന്നത് അലി(റ) ആയിരുന്നു!- ആവശ്യപ്പെട്ടത് സുനീറിന്‍റെ ഭാഷയില്‍ അവര്‍ക്ക് ജൂതന്മാരോടുള്ള പ്രേമം കൊണ്ടായിരിക്കും അല്ലെ?! സത്യത്തോടുള്ള വിരോധം കൊണ്ടും വെട്ടും കുത്തും റാത്തീബിനോടുള്ള പ്രേമം കൊണ്ടും എന്തൊക്കെ ജഹാലത്തുകളാണ് സാഹിബെ താങ്കള്‍ തട്ടിവിടുന്നത്?! ഇസ്ലാം നീതിയുടെ മതമാണ്‌ എന്ന കാര്യം ഇനിയെങ്കിലും മനസ്സിലാക്കുക.


<>

= അല്‍പം വെയ്റ്റ് ചെയ്യൂ, പ്രുഫ് സഹിതം ഈ വിഷയം വിശദമായി പറയുന്ന ചോദ്യോത്തര സ്വഭാവത്തിലുള്ള എന്‍റെയൊരു ലേഖനമുണ്ട്. അതൊരു കമെന്റില്‍ ഒതുങ്ങാത്തത് കൊണ്ട് വേറെ പോസ്
റ്റ്‌ തന്നെ ആയി വരുന്നുണ്ട്. അതിന്‍റെ ലിങ്ക് ഇവിടെ നല്‍കുകയും ചെയ്യാം. (അതാകട്ടെ മറ്റൊരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ മുഹമ്മദലി കല്ലായിയുമായുള്ള സംവാദത്തില്‍ വിശദീകരിച്ചതും!)

<>

= തലക്കനത്തിനു എന്‍റെ അടുക്കല്‍ മരുന്നില്ല. താങ്കളുടെ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ രണ്ടു പ്രാവശ്യം പോസ്റ്റ്‌ ചെയ്തിട്ടും അവയെയൊന്നു തൊടാന്‍ പോലും കഴിയാത്ത പാവം ഒടുവില്‍ പിച്ചും പേയും പറയാന്‍ തുടങ്ങിയിരിക്കുന്നു! സുനീറിന്‍റെ 'മരുന്ന്' കഴിഞ്ഞ സ്ഥിതിക്ക് ഇനി അടുത്ത പോപ്പുലര്‍ ഫ്രണ്ടുകാരന്‍ വരട്ടെ...

(മറ്റൊരു പോപ്പുലര്‍ ഫ്രാണ്ടുകാരന്‍റെ കമെനറും എന്‍റെ പ്രതികരണവും കൂടി കാണുക:) <<الشحاب الدين: ഇസ്ലാം പഠിച്ച ഹാദിയക്ക് സംരക്ഷണം കൊടുക്കാതെ പുറത്താക്കിയ നിങ്ങൾ ആണോ പോപ്പുലർ ഫ്രണ്ട് കാരെ പഠിപ്പിക്കാൻ വരുന്നത്?>>

= എവിടെന്നാ സാഹിബേ, ഈ 'വമ്പന്‍ വിവരം' താങ്കള്‍ക്ക് കിട്ടിയത്? നിങ്ങളുടെ നഫീസ താത്താന്‍റെ ഇന്‍റര്‍വ്യൂവില്‍ നിന്നോ? ഈ 'സംരക്ഷണം നല്‍കിയില്ല' 'പുറത്താക്കി' എന്നതൊക്കെ പച്ചക്കള്ളമല്ലെങ്കില്‍ അതൊന്നു തെളിയിക്കൂ. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുകയും അതുവരെ നിന്‍റെ മാതാപിതാക്കളുടെ കൂടെ സൌഹൃദത്തോടെ കഴിയുകയും അവരെക്കൂടി നീ മനസ്സിലാക്കിയ സത്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നതല്ലേ നല്ലത്? അതിനുവേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ആയിക്കോട്ടേ, എന്‍റെ മാതാപിതാക്കളുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല, എന്‍റെ ആദര്‍ശമാറ്റത്തിനു അവര്‍ എതിരുമല്ല, അവരോടൊപ്പം തന്നെ കഴിയാം എന്ന് പറഞ്ഞുകൊണ്ട് ഹാദിയ തന്നെ അവളുടെ ഇഷ്ട പ്രകാരം തിരിച്ചുപോയതാണ്. പിന്നീട് അവര്‍ എങ്ങനെയോ സത്യസരണിയില്‍ എത്തിപ്പെടുകയും ചെയ്തു. അപ്പോഴും പ്രശനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കഴിഞ്ഞതോടെ അദ്ദേഹത്തിന്‍റെ പോപ്പുലര്‍ ബന്ധവും മറ്റും പറഞ്ഞു സങ്കികള്‍ ഹാദിയയുടെ പിതാവിനെ പിരി കയറ്റിയത് മുതലാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നാണു അറിവ്. ഏതായാലും സംഘടനാ വിഴുപ്പലക്കലുകള്‍ക്ക് വേണ്ടി ഇത്തരം വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ തുറന്നു പറയാന്‍ ഹാദിയ തന്നെ തടങ്കലില്‍ നിന്ന് പുറത്തുവരട്ടെ എന്നാശിക്കുന്നു.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം.
17/10/2017

അഭിപ്രായങ്ങളൊന്നുമില്ല: