2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

ഗെയില്‍ പൈപ്പ് ലൈന്‍



മറുപടി ഇല്ലാതെ

ഗ യിൽ ഓഫിസർമാർ?

ഗയിൽ വാതക പൈപ് ലൈൻ ഹിയറിംഗ് 

കാവനൂർ എലിയാപറമ്പിൽ അലവിക്കുട്ടി ക്ക യുടെ നേത്രത്തിൽ 

തടഞ്ഞപ്പോൾ ?

കർഷകരുടെയും പരി സ്ഥി തി പ്രവർത്ത

കരുടേയും ചേദ്യങ്ങൾക്ക് മറുപടി ഇല്ലാതെ

ഗ യിൽ ഓഫിസർമാർ?

ഈ പച്ചയായ സംസാരം ഒന്ന് കൈ മാറു എല്ലാരും കാണട്ടെ

അധികാരികൾ കണ്ണ് തുറക്കട്ടെ.




പിണറായി പോലീസിന്റെ നരനായാട്ട് 
ജനകീയ സമരങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍ 



മീഡിയ വൺ ചാനൽ ചർച്ച
അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട
ജോർജ് എം തോമസ് MLA..!
ഭീഷണി മീഡിയവണ്ണിനോടും
ജനങ്ങളോടും വേണ്ട
AKG സെന്ററിൽ വെച്ചാൽ മതി
നിഷാദ് റാവുത്തർ...👍👍

#പാർട്ടി_പ്രവർത്തകരാരും ഗെയിൽ
വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന
MLA യുടെയും CPIM ന്റെയും
കള്ള പ്രചരണം പൊളിച്ചടുക്കുന്ന
#വീഡിയോയും കാണാം


ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതു നയത്തിന് യോജിച്ചതോ? 


ഗെയില്‍ കാല്‍ ചുവട്ടിലെ ഭീതി 
വെറും തീവ്ര വാദികള്‍ അല്ല ഇസ്ലാമിക തീവ്ര വാദികള്‍ ആണ് ഗൈയില്‍ സമരത്തിനു പിന്നില്‍ എന്ന് സി പി എം പറഞ്ഞിരിക്കുന്നു .കൊള്ളാം ....സഖാക്കളെ ..കൊള്ളാം മുതലാളിത്തലോകവും ഫാസിസ്റ്റുകളും ഉണ്ടാക്കിയെടുത്ത പൊതു ബോധത്തെ എത്ര സമര്‍ത്ഥമായാണ് നിങ്ങള്‍ പ്രയോചന പ്പെടുത്തുന്നത് ,..പക്ഷെ പൂതി മനസ്സിലിരിക്കും എന്ന് മാത്രം


ലപ്പുറം മരവട്ടത്ത് ഗെയിൽ വിരുദ്ധസമരത്തിന് നേരെ ലാത്തിചാർജ്. കോൺഗ്രസ് ,ലീഗ് ,വെൽഫയർ പാർട്ടി നേതാക്കൾക്കടക്കം പരിക്ക്

വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയും ഗെയിൽ സമരത്തിൽ മുൻ നിര പോരാളിയും ആയ മുനീബ് കാരക്കുന്നിനെ  മരവട്ടത്തെ ലാത്തി ചാർജിൽ പോലീസ് ക്രൂരമായി മർദിച്ചു..

Image may contain: one or more people and closeup

Image may contain: one or more people

മരവട്ടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല സെക്രട്ടറി മുനീബ് കാരക്കുന്നിനെ അടക്കം നിരവധി സമര പോരാളികളെ പിണറായി പോലീസ് തല്ലിച്ചതച്ചു.കണ്ണൂര്‍ കുടുക്കിമൊട്ടയില്‍ ഗെയില്‍ വിരുദ്ധ സമ്മേളനം നടക്കാനിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി യുടെ സ്റ്റേജ് പോലീസ് നശിപ്പിക്കുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും പോലീസിന്റെ സകല ഭീഷണികളെയും അതിജീവിച്ചു കൊണ്ട് അവിടെ ഗെയില്‍ വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി .ജീവിക്കാന്‍ വേണ്ടി പോരാടുന്നവരെ ലാത്തി കാണിച്ചു പേടിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ് .തീവ്ര വാദികള്‍ എന്ന് വിളിച്ചു സമരത്തെ നിര്‍വീര്യമാക്കാന്‍ സി.പി.എമ്മും  ഭരണകൂടവും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.


ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് വിഎം സുധീരന്‍. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. 



മുസ്ലിംകൾ അനാവശ്യ സമരം നടത്തി വികസനം തടയുന്നു എന്ന് പറയുന്ന സീ പി എമ്മുകാർ തങ്ങളുടെ പൂർവ്വ ചരിത്രം ഒന്ന് അനുസ്മരിക്കുന്നത് നല്ലതാണ്. ട്രാക്ടർ തൊട്ടു കമ്പ്യൂട്ടർ വരെ എതിർത്ത പാരമ്പര്യമാണ് നിങ്ങൾക്കുള്ളത്. ടെലികോം മേഖല സ്വകാര്യ വൽക്കരിക്കുന്നതിനെയും സ്വകാര്യ ചാനലുകളെയും എല്ലാം നിങ്ങൾ എതിർത്തിരുന്നു. നിങ്ങളുടെ ഈ രീതിയിലുള്ള എല്ലാ പ്രക്ഷോഭങ്ങളും വികസനത്തെ പുറകോട്ടു അടുപ്പിച്ചിരുന്നു. ഞാൻ പ്രീ-ഡിഗ്രിക്ക് പഠിച്ചിരുന്ന സമയത്താണ് കുപ്രസിദ്ധമായ പ്രീ-ഡിഗ്രി ബോർഡ് വിരുദ്ധ സമരം നടത്തി നിരവധി വിദ്യാർത്ഥികളുടെ തുടർ പഠന അവസരം നിങ്ങൾ തുലച്ചത്. പ്രീ-ഡിഗ്രി കോളേജിൽ നിന്ന് മാറ്റിയാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണു നിങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
ഗെയിൽ പൈപ്പ് ലൈൻ സമരത്തെ പറ്റി ഞാൻ കൂടുതൽ പറയുന്നില്ല. പൈപ്പ് ലൈൻ വഴി ഗ്യാസ് കൊണ്ട് പോകുന്നത് ലോകത്തു എല്ലായിടത്തും ഉള്ളത് തന്നെയാണ്. വളരെ അപൂർവ്വമായി അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പൊതുവെ സുരക്ഷിതം തന്നെയാണ്. സത്യത്തിൽ മലപ്പുറത്തു കാറുകളുടെ എണ്ണം കൂടുന്നത് വഴിയാണ് കൂടുതൽ പേര് മരിക്കുന്നതു. എന്ന് വെച്ച് ഞങ്ങൾ കാറ് മേടിക്കില്ല എന്ന് ആരെങ്കിലും തീരുമാനം എടുക്കാറുണ്ടോ? മാന്യമായ നഷ്ടപരിഹാരം ലഭിക്കണം എന്ന ആവശ്യം ന്യായമാണ്. നാട്ടിന് മുഴുവൻ ഗുണം ലഭിക്കുന്ന പദ്ധതികൾക്ക് ആ പദ്ധതി പ്രദേശത്തുള്ളവർ മാത്രം നഷ്ടം സഹിക്കണം എന്നതിൽ ലോജിക്കില്ല. കൂടുതൽ വരുമാനമുള്ള സംസ്ഥാനത്തുള്ള എല്ലാവരിൽ നിന്നും ലെവി വഴിയോ മറ്റോ പണം കണ്ടെത്തി മാന്യമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണം.
കൊലയുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും മുസ്ലിംകളെ പഴി പറയാൻ കമ്മ്യൂണിസ്റ്റിക്കാർക്ക് ധാർമിക അവകാശമില്ല. പതിനാലു നൂറ്റാണ്ടു കൊണ്ട് ഇസ്‌ലാം കൊന്നതിന്റെ പത്തിരട്ടി എൺപതു വര്ഷം കൊണ്ട് കമ്മ്യൂണിസം കൊന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ പേരെ കൊല്ലുന്നതും കമ്മ്യൂണിസം തന്നെയാണ്. പക്ഷെ പാകിസ്താനിലും സിറിയയിലും കമ്മൂണിസം ആരെയും കൊല്ലുന്നില്ല എന്ന് മാത്രം.

ചാനെല്‍

പോലീസിന്റെ സകല ഭീഷണിയെയും കാറ്റില്‍ പറത്തിക്കൊണ്ടു വെല്‍ഫെയര്‍ പാര്‍ടി യുടെ ഐതിഹാസിക ഗെയില്‍ വിരുദ്ധ റാലി കുടുക്കിമൊട്ടയില്‍ നടക്കുന്നു

Image may contain: 1 person
മറുപടി ഇങ്ങനെയാണ്...

ജനകീയസമരങ്ങളെ ഒറ്റുകൊടുക്കുന്നവരാണ് ഇടത് എന്നതിന് ഇതിൽപ്പരം എന്ത് തെളിവ് വേണം?
No automatic alt text available.



ഈ ഉദ്ഘാടനം ചെയ്യുന്ന പി .രാജീവ് എം.പി   ആരാ സഖാക്കളെ ? പറയു
ഈ വാതക ബോംബിനു മുകളില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല

പറയൂ.. അന്ന് നിങ്ങള്‍ ഇസ്ലാമിക തീവ്ര വാദികള്‍ ആയിരുന്നോ ?

Image may contain: text

No automatic alt text available.


Image may contain: 2 people

2011 ഒക്ടോബറിലെ ഒരു ദേശാഭിമാനി കാഴ്ച.... 
മുഖ്യതലക്കെട്ടുകൾ താഴെ...

'കുഴൽവഴിയിൽ ഭീതിയോടെ..'
'ജനവാസമേഖകളിലെ പൈപ്-ലൈൻ പദ്ധതി ഉപേക്ഷിക്കുക...'
'
ജീവന് ഭീഷണി ഉയർത്തുന്ന വാതക പൈപ്-ലൈൻ...'
'ഗെയിലും സർക്കാരും നടത്തുന്ന ജനവഞ്ചന....'
'അണുബോംബിനെ വെല്ലുന്ന വാതക പൈപ്-ലൈൻ..'
ഇനിയെന്തൊക്കെ കാണേണ്ടി വരുമോ എന്തോ....  

** ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ അണുബോംബിനെ വെല്ലുന്ന വാതക ബോംബ് എന്ന് വരെ വിളിച്ച് കേരള ജനതയിൽ ഭീതിയുടെ വിത്ത് മുളപ്പിച്ചത് ആരാണ്..??



(കടപ്പാട് )




Image may contain: 10 people, text

Image may contain: 2 people

Image may contain: 6 people, people smiling

Image may contain: 2 people, beard, text and closeup

ഇതൊക്കെ എഴുതിവിട്ടത് നിങ്ങളല്ലേ സി.പി.എമ്മുകാരെ ...ഇനി  പറയു ആരാണ് ഈ ഇസ്ലാമിക തീവ്രവാദികള്‍ എന്ന് 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഏഴാ നൂറ്റാെെണ്ടിലെ പ്രത്യയശാസ്ത്ര മാണ് ഗൈൽ വിരുദ്ധ രുടെതെന്ന സി പിഎം കണ്ടെ ത്തൽ വളരെ ഇഷ്ട പ്പെട്ടു. ഞാനതിനെ‌ സ്വാഗതം ചെയ്യുന്നു. കാരണം ഇന്ന് അനിവാര്യമായും നടക്കേണ്ട ഒരു സംവാദ വിഷയഷത്തിലെ ക്കുള്ള ചൂണ്ടുപലക യാണത്. അതായത് പത്തൊന്പതാം നൂറ്റാണ്ടിൽ ബീജാവാപം നടന്ന് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ചുയരുകയും മനുഷ്യ വിരുദ്ധവും പ്രക്യതി വിരുദ്ധവുമായതിനാൽ ആ നൂറ്റാണ്ടിൽ തന്നെ കത്തിത്തീരുകയും ചെയ്ത പ്രത്യയശാസ്ത്ര മാണോ അതോ അനേകം നൂറ്റാണ്ടുകൾ കത്തി നിൽക്കുകയും എത്ര ഇല്ലാതാക്താൻ ശ്രമിച്ചാലും ഇന്നും പ്രക്യതി വിരുദ്ധരെയും മനുഷ്യ വിരുദ്ധരെയും പൊള്ളിക്കാനും ഉറക്കം കെടുത്താനുമുള്ള കനൽ ബാക്കി വെക്കുകയും ചെയ്യുന്ന ഏ
ഴാംനൂറ്റാണ്ടിലെ പ്രത്യയ ശാസ് ത്രമാണോ ഇന്നിൻ്റെ ആവശ്യം എന്ന് ആരാണ് ജന വിരുദ്ധ ർ,ആരാണ് ജന പക്ഷത്തു നിൽക്കുന്നവർ എന്ന് നോക്കി ജനം തീരുമാനിക്കട്ടെ
കെ .ടി.ഹുസൈന്‍


SA Ajims ന്റെ പോസ്റ്റിൽ നിന്നും:
"ഗെയില്‍ പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. കൊച്ചിയില്‍ നിന്ന് പാലക്കാട് വരെ പൈപ്പിട്ടപ്പോള്‍ പ്രശ്നമൊന്നുമുണ്ടായില്ല. കൂറ്റനാട് എത്തിയപ്പോള്‍ എതിര്‍പ്പ് തുടങ്ങി. കൂറ്റനാട് നിന്ന് മംഗലാപുരത്തേക്കുള്ള പൈപ് ലൈനില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എതിര്‍പ്പ് രൂക്ഷമാണ്. ഇത് ഒരു പ്രത്യേക ജനവിഭാഗം വാക്സിന് വിരുദ്ധരായത് പോലെ വികസന വിരുദ്ധരായി മാറുന്നതാണ്. ഇങ്ങനെയൊക്കെ പോകുന്നു ആരോപണങ്ങള്‍.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഗെയില്‍ വിരുദ്ധ സമരമുണ്ടായിട്ടില്ല എന്ന് തോന്നും ഈ ആരോപണങ്ങള്‍ ശ്രദ്ധിച്ചാല്‍. എറണാകുളത്ത് ഈ സമരങ്ങള്‍ക്ക് ഇപ്പോഴത്തെ ഭരണകക്ഷി തന്നെ നേതൃത്വം നല്‍കിയിരുന്നു. തൃശൂര്‍ ജില്ലയിലും സമരം ശക്തമായിരുന്നു. എന്നാല്‍, ഈ രണ്ട് ജില്ലകളിലും താരതമ്യേന ജനവാസ കേന്ദ്രങ്ങളിലൂടെയല്ല പൈപ് ലൈന്‍ കടന്നു പോകുന്നത്. തൃശൂര്‍ ജില്ലയില്‍ കോള്‍നിലങ്ങളിലൂടെയാണ് പൈപ് ലൈന്‍ കൂടുതലും കടന്നു പോകുന്നത്.

കൂറ്റനാടാണ് ഈ പൈപ് ലൈന്‍ മംഗലാപുരത്തേക്കും ബാംഗ്ലൂര്‍ക്കുമായി തിരിയുന്നത്. ഇവിടെ ഒരു വയലിലാണ് ഇതിന്‍റെ കണ്‍ട്രോള്‍ വാല്‍വിന് വേണ്ടിയുള്ള പ്ലാന്‍റ് നിര്‍മിക്കുന്നത്. ഈ കര്‍ഷകര്‍ സമരം ചെയ്തത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന് പലര്‍ക്കും നോട്ടിഫിക്കേഷന്‍ പോലും നല്‍കാതെ അവരുടെ വയലിലൂടെ പൈപ്പിട്ടു. രണ്ട്, ഈ വയലിലേക്ക് വെള്ളമെത്തിയിരുന്ന ഒരു തോട് പൈപ്പ് ലൈനിടുന്നവര്‍ അടച്ചു കളഞ്ഞു.

ഇതിനെതിരെയായിരുന്നു അവിടെ സമരം. ആ സമരത്തെ അന്ന് ലാത്തിയുപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പോലീസ് ലാത്തിചാര്‍ജ്. അല്ലാതെ, ആ പ്രദേശത്തുള്ളവര്‍ പ്രകൃതിവാതകത്തിനോ പൈപ് ലൈന്‍ ഇടുന്നതിന് പോലുമോ എതിരായിരുന്നില്ല"


Amjad Khan Palappilly എഴുതുന്നു 

ഞങ്ങളുടെ മുത്ത്‌ ഹബീബ്‌ ജീവിച്ച കാലമാണു ഏഴാം നൂറ്റാണ്ട്‌...
ആ ഏഴാം നൂറ്റാണ്ടിലെ ജനതയുടെ ബോധം നിങ്ങൾക്ക്‌ പ്രാകൃത ബോധമാണെങ്കിൽ ആ പ്രാകൃത ബോധം ഞങ്ങൾക്ക് അഭിമാനവും ആവേശവുമാണ്....
ആ ബോധത്തിൽ വിശ്വസിച്ചതിന്റെ പേരിൽ നിങ്ങൾ ഞങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്നുവെങ്കിൽ ഒന്നേ പറയാനുള്ളൂ... നിങ്ങൾക്ക്‌ വേണമെങ്കിൽ ഞങ്ങളെ കൊല്ലാം പക്ഷേ തോൽപ്പിക്കാനോ ആ ബോധത്തിൽ നിന്നും പിന്തിരിപ്പാനോ ആവില്ല...

ആ ബോധത്തിന്റെ പിന്നിൽ
അണിനിരന്നതിന്റെ പേരിൽ....
ആ ബോധത്തെ പിന്തുടർന്നതിന്റെ പേരിൽ...
ആ ബോധത്തിൽ വിശ്വസിച്ചത്തിന്റെ പേരിൽ...
ഞങ്ങൾ തീവ്രവാദിയാണെങ്കിൽ ഒരു തവണയല്ല
ആയിരം തവണ ഞങ്ങൾ തീവ്രവാദിയുമാണു...

സംഘാവേ...
ജനകീയ സമരങ്ങളെയും രാഷ്ട്രീയത്തെയും ആശയം കൊണ്ട്‌ നേരിടൂ....
അല്ലാതെ മുസ്ലിം സമുദായത്തിനു നേരെ കൊഞ്ഞനം കുത്തിയല്ല നിങ്ങളുടെ ആവേശം കാണിക്കേണ്ടത്‌...

നിങ്ങളുടെ ഇത്തരം ചെയ്തികൾ കാണുമ്പോൾ സംഘി മൂത്ത്‌ സഖാവായതാണോ അതോ സഖാവ്‌ മൂത്ത്‌ സംഘിയായതാണോ എന്നൊരു സംശയം മാത്രമേ ഇപ്പോൾ ഉള്ളൂ....
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണത്രേ കമ്മ്യൂണിസ്റ്റ്‌ പാർട്ടി... ഛെ മോശം

Image may contain: text

ഏഴാം നൂറ്റാണ്ടിലെ പ്രാക്ര്‍ത ബോധത്തില്‍ നിന്ന് ...അതെ...
 കാക്കാ സഖാക്കള്‍ ഇതിനെ കുറിച്ച്  എന്ത് പറയുന്നു എന്ന് അറിയാന്‍ കൌതുകമുണ്ട് 



1 അഭിപ്രായം:

Unknown പറഞ്ഞു...

ദേശാഭിമാനി പത്രത്തിന്റെ അന്നത്തെ പിക് ഉണ്ടോ