2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

ഐ.എസ്. എം രാഷ്ട്രീയ തൌഹീദ്

ഇരകള്‍ ക്കൊപ്പം ..മൈലമ്മ ക്കൊപ്പം !

Image may contain: text


ആദ്യം തൌഹീദ് പറയണം തൌഹീദ് വെട്ടിത്തുറന്നു പറയണം എന്നൊക്കെ ഉറക്കെ  ഉറക്കെ പറഞ്ഞവരായിരുന്നു മുജാഹിദുകള്‍.ഇരകള്‍ ക്കൊപ്പം എന്ന് പറയുമ്പോള്‍ ..ഈ ഇരകള്‍ ഇപ്പോള്‍ ഉണ്ടായതാണോ മുജാഹിടുകളെ.

ഇരകള്‍ ക്കൊപ്പം നില്‍ക്കേണ്ട അനേകം സന്ദര്‍ഭങ്ങള്‍ കഴിഞ്ഞു പോയി അന്നൊക്കെ വെള്ളം ചേര്‍ത്ത തൌഹീദില്‍ മുങ്ങിത്താഴ്ന്നു ഗവേഷണത്തിലായിരുന്നു നിങ്ങള്‍ .അന്ന് സോളിഡാ റി റ്റി  പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിങ്ങള്‍ പറയുന്ന ഇരകള്‍ക്ക് വേണ്ടി തെരുവില്‍ വെയിലും അടിയും കൊള്ളുകയായിരുന്നു.

പ്ലാച്ചിമടയില്‍ ഇരകള്‍ ഉണ്ടായിരുന്നു ...അന്ന് നിങ്ങള്‍ എവിടെയായിരുന്നു.? എക്സ്പ്രസ്സ് ഹൈവേ വഴിയിലും ഇരകള്‍ ഉണ്ടായിരുന്നു ....അന്ന് നിങ്ങള്‍ എവിടെയായ്രുന്നു.?
അന്ന് നിങ്ങള്‍ മൈലമ്മയുടെ പേരുപറഞ്ഞു സോളിഡാരിറ്റി  യെയും  ജമാ അത്തെ ഇസ്ലാമിയെ യും  പരിഹസിക്കുകയും തെരുവുകള്‍ മലീമാസമാക്കുകയും പേജുകളില്‍ വിഷം പുരട്ടുകയും പ്ലാച്ചിമടയില്‍ തുഹീദുണ്ടോ  എന്ന ഗവേഷണത്തിലും ആയിരുന്നു.
അന്ന് നിങ്ങള്‍  എം കെ മുനീറിനെ ന്യായീകരിക്കാന്‍ ഫത് വകള്‍ മെനയുന്ന തിരക്കിലായിരുന്നു . ഇപ്പോള്‍ നിങ്ങള്‍ എല്ലാം പഠിച്ചു ,അല്ല  ജമാ അത്തെ ഇസ്ലാമിയും സോളിഡാ രിറ്റി യും  നിങ്ങളെ പഠിപ്പിച്ചു .

നിങ്ങള്‍ ജമാ അത്തെ ഇസ്ലാമിയെ പരിഹസിച്ചു തെരുവില്‍ മുഴക്കിയ ശബ്ദങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തില്‍ നിങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവും .
നിങ്ങള്‍ വിഷം പുരട്ടി  എഴുതിവിട്ട അക്ഷരങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ തന്നെ അലമാരകളില്‍ നിങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടാവും .

ഇപ്പോള്‍ എവിടെ എത്തി ...ഇരകള്‍ക്ക് ഒപ്പം ...അല്ല തെരുവ് നാടകം ...മ്യൂസിക് ...എല്ലാം ഹലാല്‍

ഇന്നലെ ഹറാമായത് ഇന്ന്  ഹലാല്‍ ആകുമോ മുജാഹിദുകളെ?

ഉത്തരം പറഞ്ഞു ശീലമില്ലല്ലോ  ചോദ്യങ്ങള്‍ മാത്രമല്ലേ അറിയൂ ...

കാലം ഇനിയും നിങ്ങളെ കൊണ്ട് പലതും മാറ്റി  പറയിപ്പിക്കും ....

Image may contain: one or more people and outdoor

പണ്ട് ഹറാമായ തെരുവ് നാടകം ...ഇപ്പോള്‍ മുജാഹിദുകള്‍ക്ക് ഹലാലായിരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല: