2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

ഹാദിയ പിണറായി കനിയുമോ?


ഹാദിയയെ കാണാനെത്തിയ സോളിഡാരിറ്റി മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു 

കോട്ടയത്ത് ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി സമരത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ സംഘം സന്ദര്‍ശിക്കാന്‍ എത്തിയത്.



പിണറായി കനിയുമോ ?




ഹാദിയക്ക് ഭീഷണി; മുസ്ലിം സംഘടനാ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി......
ആവശ്യങ്ങള്‍ വിശദീകരിച്ചുള്ള നിവേദനവും നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കി

വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ.ഹാദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ഗസറ്റ് ഹൌസില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലിം സംഘടനാ നേതാക്കള്‍ കണ്ടത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ കഠിനമായ പീഡനങ്ങള്‍ അനുഭവിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരമാണ്.
മനോരോഗമോ മരണമോ തനിക്ക് സംഭവിക്കാമെന്ന് അവര്‍ പറയുന്ന വിഡിയോയും പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഹാദിയയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ വിശദീകരിച്ചുള്ള നിവേദനവും നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കി. അഞ്ച് മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടത്. സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, എം എസ് എസ് നേതാവ് പി.ഉണ്ണീന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.



Image may contain: 4 people, text

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്‍റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്‍റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.....അല്ലാ നമ്മുടെ മുഖ്യ മന്ത്രിയും ഇതൊക്കെ കേള്‍ക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ടാവുമല്ലോ അല്ലെ ?
വല്ല നടപടിയും എടുക്കാന്‍ സാധ്യത ഉണ്ടോ?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി വെളിപ്പെടുത്തുന്ന ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വറിന്‍റെ കൈയിലുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്‍റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്‍റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്‍ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവെയാണ് ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണം ഗോപാല്‍ മേനോന്‍ ഉന്നയിച്ചത് .
ഡോക്യുമെന്‍ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോഴാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ തന്നെ കാണിച്ചതെന്നും ഗോപാല്‍ മേനോന്‍ അവകാശപ്പെട്ടു. ഹാദിയ വീട്ടു തടങ്കലില്‍ ആകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, ബിജെപിക്കാരുമായി ചേര്‍ന്ന് മതംമാറാന്‍ സഹായിച്ച സുഹൃത്തിന്‍റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: