2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

ഹാദിയക്ക് നീതി ലഭിക്കുമോ ?


അച്ഛന്‍ ഉപദ്രവിക്കുന്നു; കൊല്ലപ്പെട്ടേക്കുമെന്ന ഭയവുമായി ഹാദിയയുടെ വീഡിയോ 

വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അച്ഛൻ മർദിക്കുന്നുവെന്നും കൊല്ലപ്പെടുമെന്ന ഭയമുണ്ടെന്നും ഹാദിയ പറയുന്ന ദൃശ്യങ്ങൾ രാഹുൽ ഈശ്വർ ആണ് പുറത്തുവിട്ടത്.




"ഈ വീട്ടിൽ നിന്ന് തന്നെ പെട്ടന്ന് രക്ഷിക്കണം. അച്ഛന്‍ ഉപദ്രവിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ കൊല്ലപ്പെട്ടേക്കാം"- ഹാദിയ പറയുന്നു. 
ഹാദിയ സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ട്. വനിതാകമ്മീഷൻ അടക്കം ഉന്നതങ്ങളിൽ ഈ വീഡിയോ എത്തിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഈ മാസം 30ന് കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ആ സാഹചര്യത്തിൽ ഹാദിയക്ക് പറയാനുള്ളത് കോടതിയെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 
ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കളോടൊപ്പം വിടുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഈ മാസം 30ന് പരിഗണിക്കും.






അഭിപ്രായങ്ങളൊന്നുമില്ല: