2012, മാർച്ച് 20, ചൊവ്വാഴ്ച

പെട്ടിപ്പാലം നരനായാട്ട് ..ഇസ്രായേലിനെയും നാണിപ്പിക്കുന്നത് .
 

കേരളമെന്താ ഗുജറാത്തോ..അതോ ഫലസ്തീണോ?
 

 പെട്ടിപാലം സമര നായകന്‍  പി എം അബ്ദുന്നാസര്‍ സാഹിബിന്‍റെ നാല് വയസ്സുകാരിയായ മകള്‍ Izza-യെ ലാത്തി കൊണ്ട് മര്‍ദിക്കുന്ന പോലീസ് ഭീകരത. 


ഫലസ്തീനില്‍ നിന്നും കേള്‍കുന്ന വാര്‍ത്തകളെ അനുസ്മരിപ്പിക്കുന്നതാണ് പെട്ടിപ്പാലത്ത് നിന്നും മലയാളികള്‍ കേട്ടത് .ബിജു സലീമിനെ അറെസ്റ്റ്‌ ചെയ്യാനും പെട്ടിപ്പാലത്ത് നരനായാട്ട്  നടത്താനും പിറവത്തെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നത് പോലെ തോന്നുന്നു.തെരഞ്ഞെടുപ്പ്ഫലം പുറത്തു വരുമ്പോള്‍ എല്ലാം അതില്‍ മുങ്ങിപ്പോകും എന്ന ആശ്വാസത്തിലും പത്രവിതരണ ക്കാര്‍ സമരത്തിലാണ് എന്നതും ഈ സമയം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായ്ട്ടുണ്ടാകും.ബജറ്റിലെ പെന്‍ഷന്‍ പ്രായം ക്കൂട്ടിയത്തില്‍ കേരളത്തിലെ തൊഴില്‍ അന്ന്വേഷകരായ ചെറുപ്പക്കാരില്‍ ഉണ്ടാക്കിയ ശക്തമായ പ്രതിഷേധത്തെ ശമിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും എന്നും റിസള്‍ട്ട് വരുന്ന ദിവസം ഈ വാര്‍ത്ത ശ്രദ്ധിക്കില്ല എന്നും ഭരണകൂടം കരുതുന്നുണ്ടാകണം


.

മാറാത്തവരെ കാലം മാറ്റിക്കുന്ന സമരങ്ങള്‍.
ഈ സമരത്തിനു മുജാഹിദ് മടവൂര്‍ വിഭാഗവും പിന്തുണ കൊടുത്തു എന്നത് കൌതുകകരമാണ്.മടവൂരിസം മൌദൂടിസതിലേക്ക് എന്ന് പറഞ്ഞു ആരും ഇവരെ കളിയാക്കരുത്.മൈലമ്മയെന്നും..എന്‍ഡോ സള്‍ഫാനെന്നും..പറഞ്ഞു കളിയാക്കിയവര്‍ മുണ്ടും മാറ്റി ഇറങ്ങിയ കാലമാണിത്...എല്ലാവരും ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക...
 


പെട്ടിപ്പാലത്തെ മാലിന്യ വിരുദ്ധ സമരസമിതിയുടെ സമരപന്തല്‍ കത്തിക്കുകയും സമരസമിതി കണ്‍വീനറടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും സമരസമിതി പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിക്കുക്കയും ചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരത... ജനകീയ പോരാട്ടങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയില്‍ പ്രതിക്ഷേധിക്കുക.. — തലശ്ശേരി പെട്ടിപ്പാലത്ത് രാവിലെ നാല് മണിക്ക് ബുള്‍ഡോസറുപയോഗിച്ച് മാലിന്യ വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചു നീക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരെ ക്രൂരമായി മര്‍ദ്ദിച്ചു. പലരും ആശുപത്രിയിലും പോലിസ് സ്‌റ്റേഷനിലും. പോലിസ് വീടുകളില്‍ കയറി ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പോലിസ് ഇസ്രയേലില്‍ പോയി പരിശീലനം നേടിയതിന്റെ മെച്ചം കാണുന്നുണ്ട്.. 
തലശ്ശേരി പെട്ടിപ്പാലത്ത് രാവിലെ നാല് മണിക്ക് ബുള്ഡോസറുപയോഗിച്ച് മാലിന്യ വിരുദ്ധ സമരപ്പന്തല് പൊളിച്ചു നീക്കി. സ്ത്രീകളും കുട്ടികളുമുള്പ്പെടെ നിരവധി പേരെ ക്രൂരമായി മര്ദ്ദിച്ചു. പലരും ആശുപത്രിയിലും പോലിസ് സ്റ്റേഷനിലും. പോലിസ് വീടുകളില് കയറി ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു
. 



പോലീസ് നടപടി ഭരണകൂട ഭീകരത... ജനകീയ പോരാട്ടങ്ങളെ ചോരയില് മുക്കികൊല്ലാന് ശ്രമിക്കുന്ന ഭരണകൂട ഭീകരതയില് പ്രതിക്ഷേധിക്കുക..

ഇത് ഇറാക്കും ഫലസ്തീനുമല്ല..കേരളം.
 

പെട്ടിപ്പാലത്ത് സമരം നടത്തുന്നത് ഭൂമാഫിയാണെന്നു നഗര സഭയുടെ നേതൃത്വം കയ്യാളുന്ന ഒരു വീരാംഗനയുടെ കണ്ടെത്തൽ!!!
ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ഈ സ്റ്റ്രീകളും, കുഞ്ഞുങ്ങളുമാണു ഇവരുടെയൊക്കെ കണ്ണിൽ ഭൂമാഫിയ..!!
രാഷ്ട്രീയ പാർടികളുടെ ഉപകരണമായാൽ സ്റ്റ്രീകളുടെപൊലും മനസാക്ഷി മരവിച്ചു പോകുന്നതിന്റെ വ്യക്തമായ ഉദാഹരണം... 

 

പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് എത്തി സമരപ്പന്തല്‍ പൊളിക്കുകയും തലശ്ശേരി നഗരസഭയിലെ മാലിന്യം ഗ്രൗണ്ടില്‍ തള്ളുകയും ചെയ്തു. ഇത് തടയാന്‍ ചെന്ന 20 സ്ത്രീകളുള്‍പെടെ 60 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

വന്‍ സന്നാഹവുമായെത്തിയാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ച് നീക്കിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനക്കൂട്ടത്തിന് നേരെ റബ്ബര്‍ ലാത്തി വീശി. നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹി പഞ്ചായത്തിലും സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ നഗരസഭയുടെ മാലിന്യവണ്ടിക്ക് തീയിട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തീയണക്കുന്നതിനായി ഫയര്‍ഫോഴ്സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
----------------------------ഈ മാലിന്യ വണ്ടിയും ഇനി കളമശ്ശേരി ബസ്സുപോലെ കലാ കാലവും അണയാതെ നിന്ന് കത്തി ക്കൊണ്ടിരിക്കുമോ ആവോ



പോലീസ് സ്റ്റേഷനില്‍ സമരക്കാര്‍ക്ക് നേരെ ഡി.വൈ.എസ്.പി. ഷൌക്കത്ത് അലിയുടെ തെറിയഭിഷേകം,ഭീഷണി,മര്‍ദ്ദനം. അറസ്റ്റിനിടയില്‍ നാല് വയസ്സുകാരി മകളെ പോലീസ് കഴുത്ത് ഞെരിച്ചു എന്ന് പരാതി പറഞ്ഞ സമരസമിതി കണ്‍വീനരോട് ഡി,വൈ.എസ്.പി. പ്രതികരിച്ചത്‌ മുഖത്തടിച്ച്. "............ന്‍റെ മോനെ നിനക്കൊക്കെ കാണിച്ചു തരാം" എന്നും പറഞ്ഞു. സാമൂഹ്യ ദ്രോഹ...ികളെ ബോട്ടില്‍ അയച്ചു മാലിന്യവണ്ടി കത്തിച്ചതും ബസിനു കല്ലെറിഞ്ഞതും സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്തതിനു ശേഷം. പുന്നോളില്‍ പോലീസിന്റെ നരനായാട്ട്..... വീടുകളില്‍ കയറി സ്ത്രീകളെ അടിച്ചു. സ്ത്രീകളെ വലിച്ചിഴച്ചത് പുരുഷപോലിസുകാര്‍ . വണ്ടിയിലും സ്റ്റേഷനില്‍ വച്ചും മര്‍ദ്ദനം....കഴുത്തിന്‌ തൂക്കിയാണ് ചില കുട്ടികളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടികളുടെ ഷാള്‍ കഴുത്തില്‍ ചുറ്റി രണ്ടു ഭാഗത്ത്‌ നിന്നും പോലീസുകാര്‍ വലിച്ചു. സ്ത്രീകളുടെ ഫോട്ടോ എടുത്തിട്ട് റിലീസ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകള്‍ തങ്ങളെ അറസ്റ്റ്‌ ചെയ്ത കാരണമറിയാതെ ഇവിടെ നിന്നും പോകില്ല. ഞങ്ങളെ കോടതിയില്‍ ഹാജരാക്കിക്കോളൂ എന്ന് പറഞ്ഞു. അപ്പോള്‍ പോലീസിന്റെ ഭീഷണി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന് കേസ് എടുക്കുമെന്ന്. സ്ത്രീകള്‍ പറഞ്ഞു കേസ് എടുത്തോളൂ ഞങ്ങള്‍ക്ക്‌ പേടിയില്ല. സമരം വിജയിക്കാതെ ഞങ്ങള്‍ പിന്മാറില്ല. 
 ജനകീയ ചെറുത്‌ നില്‍പ്പുസമാരങ്ങളെ ..ചെറുക്കുന്നതില്‍ ..കേരളത്തിലെ..മുഘ്യധാര ..മുന്നണികള്‍ ..എല്ലാവരും, .ഐക്യ പെട്ടിരിക്കുന്നു ...ഇടതു ..വലതു ..ഒക്കെ സമം തന്നെ..പക്ഷെ ..സമരത്തിന്റെ തീചൂളയിലുള്ള..ജനങ്ങളുടെ ..കൂട്ടായ്മയെ ..സര്‍കാരിന്റെ ..ഹുങ്കിന് മുമ്പില്‍ അടിയറ വെക്കാന്‍ ..സമരക്കാര്‍ തയ്യാറല്ല....വിപ്ലവാഭിവാധ്യങ്ങള്‍ .........!! 
സമരങ്ങളെ തീവ്ര വാദ മുദ്ര കുത്തി തെറ്റിദ്ധരിപ്പിക്കാന്‍ പാര്‍ട്ടികളും ചാനലുകളും ഒരുപോലെ ശ്രമിക്കുന്ന അനുഭവങ്ങളാണ് നമുക്ക് കാണാ സാധിക്കുന്നത്.
 ഇന്ത്യവിഷനില്‍  നടന്ന വോട്ട് ആന്‍ഡ്‌ ടോക്ക്
വിഷയം :"പെട്ടിപാലം സമരത്തില്‍ തീവ്രവാദബന്ധം ഉള്ളതായി കരുതുനുണ്ടോ ??"
YES:16%
NO:84%
CPM ന്റെ നുണകള്‍ കേരളം തള്ളികലന്നു ....

ജനകീയസമരങ്ങളെ തീവ്രവധമുദ്രകുത്തി തകര്‍കാം എന്നു ആരും കരുതണ്ട്ട ...സമരം ധീരമായി മുന്നോട്ടു പോകട്ടെ..

തലശേരി പുന്നോല്‍ പെട്ടിപ്പാലത്ത്‌ മാലിന്യനിക്ഷേപത്തിനെതിരെ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതില്‍ ബാലപീഡനത്തിന്‌ പോലീസ്‌ കേസെടുത്തു!!. രക്ഷിതാക്കള്‍ക്കും സമരസമിതി നേതാക്കള്‍ക്കുമെതിരേയാണ്‌ കേസെടുത്തിരിക്കുന്നത്‌...... .....!!!!!!! !!! 
അത്ഭുതം ഇല്ല..പൊങ്കാല ഇട്ടതിനു കേസ് എടുത്ത പോലീസ് അല്ലെ..
കഷ്ടം........അവിടെ കൊണ്ട് തള്ളുന്ന മാലിന്യം സഹിക്കുന്നത് ഈ കുട്ടികള്‍ തന്നെ അല്ലെ..?അതില്‍ ബാലപീഡനം ഇല്ലേ..?
അച്ഛനും അമ്മയും ലാത്തി അടിയേറ്റു വീഴുമ്പോള്‍ ഈ കുഞ്ഞു പോരാളികള്‍ എങ്ങനെ നിലവിളിക്കാതിരിക്കും..
സമര മുഖത്തെ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍  

അടിപ്പാടുകള്‍...!
 

'മുമ്പ് ഭൂരിപക്ഷ വര്‍ഗീയതയോട് സാദൃശ്യപ്പെടുത്തിയാണ് കീഴാളരുടെ പ്രതിരോധങ്ങളെ അപമാനവീകരിച്ചതെങ്കില്‍ ഇന്ന് സംഘ്പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്‌സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി നവവംശീയവാദത്തെയും മാധ്യമ സാമ്രാജ്യത്തെയും ഉപയോഗപ്പെടുത്തുന്നു. ഇക്കൂട്ടരുടെ സ്റ്റാലിനിസ്റ്റ് ബൗദ്ധിക സമവാക്യങ്ങള്‍ എത്രമാത്രം ഹിംസാത്മകവും അപരങ്ങളുടെ നിലനില്‍പിനെ നിഷേധിക്കുന്നതുമാണെന്ന് വെളിപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന സംഘടനയോടുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനവും അതിന്റെ ബാക്കിപത്രമായ സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പും 
അടിപതറാതെ ..മുട്ട് വിറക്കാതെ..ധീരതയോടെ...!


'മാലിന്യ സംസ്കരണത്തിനു സ്ഥലമില്ല, സൌകര്യമില്ല എന്നെല്ലാം പറയുന്നവരോട് ഒരു ചോദ്യം. ഈ ജൈവ മാലിന്യത്തെക്കള്‍ മോശപെട്ട മനുഷ്യ മലം അവര്‍ എന്താണ് ചെയ്യുന്നത്? അര നൂറ്റാണ്ടു മുന്‍പ് എല്ലാ വീടുകളിലും കക്കൂസുകള്‍ ഉണ്ടായിരുന്നില്ല. മലം പുറത്തു കൊണ്ടിടാന്‍ കഴിയുമായിരുന്നു. അതിനിടമുണ്ടായിരുന്നു. കൊണ്ടുപോകാന്‍ ആളുണ്ടായിരുന്നു. കൊണ്ടിട്ടാല്‍ ജനങ്ങള്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഒരുപാട് ഭൂമി ആവശ്യമായ(തുറന്ന) സാങ്കേതിക വിദ്യയാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ കേരളത്തില്‍ ഈ അവസ്ഥ പാടെ മാറിയില്ലേ? പൊതു സ്ഥലത്ത് ആരെങ്കിലും ഇന്ന് വിസര്‍ജനം നടത്തുമോ? ഇന്ന് ഒരു വീട്ടില്‍ എത്ര കക്കൂസുകള്‍ ഉണ്ട്? ഇത്ര അധികം പണം മുടക്കി കക്കൂസുണ്ടാക്കുന്നവര്‍ക്ക് അതിന്റ്റെ നൂറില്‍ ഒന്ന് മുടക്കി ഒരു ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കാന്‍ കഴിയില്ലേ?' - സി ആര്‍ നീലകണ്ഠന്‍ (മാതൃഭൂമി ആഴ്ചപതിപ്പ് ).


ഈ സമരം വിജയിക്കേണ്ടത് നന്മയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ആവശ്യമാണ്‌.രാഷ്ട്രീയ പാര്ട്ടികലോടുള്ള അന്ധമായ വിധേയത്വം നമ്മുടെ തിന്മക്കെതിരെ പൊരുതാനുള്ള കര്‍മ ശേഷിയെ ഇല്ലാതാക്കാന്‍ പാടില്ല.മനസ്സാക്ഷി അല്പമെങ്കിലും ഉള്ളവര്‍ ഈ സമരത്തിനു പിന്തുണ കൊടുക്കണം.ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ കൊടുക്കാതെ ഒട്ടക പക്ഷിനയം സ്വീകരിക്കുന്ന മത സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കാലം വെറുതെ വിടില്ല.പ്രവാചകന്മാരുടെ അനീതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ മൌലവിമാര്‍ക്കും മുസ്ലിയാകന്മാര്‍ക്കും കഥാ പ്രസങ്ങള്‍ക്കും ,ഈണത്തില്‍ വയള് പറയാനും പ്രസംഗങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മാത്രമായി മാറാന്‍ പാടില്ലാത്തതാണ്.ധര്‍മ സമരങ്ങളെ ,ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളെ ഉരുക്ക് മുഷ്ട്ടികൊണ്ട് നേരിടുമ്പോള്‍ ആര്‍ക്കാണ് മൌനികലാകാന്‍ സാധിക്കുക.





















1 അഭിപ്രായം:

ഞാനും,ഈ പരന്ന ഗോളവും പറഞ്ഞു...

oru janakeeya samarathe athinte jathi thirichu kaikaariyam cheyunna reethi angeyattatha fascism aanu.oru samaram polikkan vendi ethrayum tharamthanna reethiyil oru janathipathiya raajyathe bharanakoodavum,partykalum irangi purappedan padilla ..