2012, മാർച്ച് 28, ബുധനാഴ്‌ച


ഇ-മെയില്‍ വിവാദം: കൂരിരുട്ടിലെ ഈ നെട്ടോട്ടം എങ്ങോട്ട്? 

പി. പി. അബ്ദുല്‍ റസാക്ക്.

ഇ-മെയില്‍ വിവാദം ഹൈ ടെക് സെല്ലിലെ റിസേര്‍വ് എസ്. ഐ. ബിജു സലീമിനെ പോലീസ് രേഖകള്‍ ചോര്‍ത്തി കൈമാറിയെന്ന് ആരോപിച്ചു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. തീര്‍ച്ചയായും പ്രിന്റ്‌-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ടികള് മായും ഭരണകൂടവുമായും ബന്ധപ്പെട്ടു നിരവധി രേഖകള്‍ ചോര്ന്നുകിട്ടും. അവ അവര്‍ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട്‌ ആയും സ്കൂപ്പ് ആയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്തരം റിപ്പോര്‍ട്ടുകളുടെ സോര്‍സ് വെളിപ്പെടുത്തുക എന്നത് പത്ര ധര്മമോ ഉത്തരവാദിത്തമോ അല്ലന്നെതാണ് വസ്തുത. പത്രപ്രവര്‍ത്തന സദാചാരത്തിന്റെ മൂലക്കല്ലായ കൊണ്ഫിടെന്‍ഷ്യാലിറ്റി യുടെ കടക്കല്‍ കത്തിവെക്കലായിരിക്കും അത്. ആഗോള തലത്തിലെ ഇത്തരം ന്യൂസ്‌ ലീക്കുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് വികിലീക്സ് . ഇന്ത്യയിലെയും കേരളത്തിലെയും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പൊതുജന താല്പര്യമാണ് ഇത്തരം ന്യൂസ്‌ ലീക്കുകള്‍ക്ക് പിന്നിലെ ചേതോവികാരം. ഉത്തരവാദപ്പെട്ട ഭരണകൂടങ്ങള്‍ അതിലെ ഉള്ളടക്കത്തിന്നു നേരെയുള്ള പൊതുജന പ്രതികരണം മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നു. വേറെ ചില ഭരണകൂടങ്ങള്‍ അതിന്നു പിന്നിലെ സോര്സ് അന്വേഷിച്ചു ആരെയെങ്കിലും പ്രതികളെന്ന് ആരോപിച്ചു അവരുടെ മേല്‍ നടപടിയെടുത്തു വിഷയത്തിന്റെ മര്മത്തില്‍നിന്നും പൊതു ജന ശ്രദ്ധ തിരിച്ചുവിട്ടു സായൂജ്യം അടയുന്നു.
മാധ്യമം വാരികക്കും 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ഇന്‍റലിജന്‍സ് എസ്.പി കെ.കെ. ജയമോഹന്‍ തയാറാക്കി നല്‍കിയ പട്ടികയും വിശദാംശങ്ങളും അടങ്ങുന്ന കത്തും ചോര്‍ന്നു കിട്ടിയത് ഏതങ്കിലും ഒരു സോര്സില്‍നിന്നുമാവാനെ തരമുള്ളൂ. ചോര്‍ത്തി കൊടുത്തവനെ തേടിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ കൃത്യമായി ആരെയും ലഭിക്കാതെ വരുമ്പോള്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തു ശരിയായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുവാനുള്ള വളഞ്ഞ വഴികളും സ്വീകരിക്കാറുണ്ട്. പൊതുസേവകന്‍െറ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യാഗിക പദവി ദുരുപയോഗിക്കല്, രഹസ്യരേഖകള്‍ മോഷ്ടിക്കല്‍, മതസൗഹാര്‍ദത്തിന് കോട്ടമുണ്ടാക്കുന്ന തരത്തില്‍ അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ച് നല്‍കല്‍ എന്നൊക്കെ പറഞ്ഞുള്ള വ്യാജ ആരോപണങ്ങള്‍ എന്തിന്റെയെങ്കിലും സൂചാനയാനെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അക്ഷന്തവ്യമായ തെറ്റുകള്‍ തിരുത്തുക എന്നതിനേക്കാള്‍ ആ തെറ്റ് പുറത്തുകൊണ്ടുവരുവാന്‍ മാധ്യമം ഉപയോഗിച്ച സോര്സിനെ കണ്ടെത്തി ശിക്ഷിക്കുക, അതിന്നു സാധിക്കുന്നില്ലങ്കില്‍ കിട്ടിയ ആടിനെ പിടിച്ചു പട്ടിയാക്കി പേപട്ടിയെ പോലെ തല്ലുക എന്ന "ഇന്റെല്ലിജെന്സു" മുറ നടപ്പാക്കുവാനുള്ള പടപ്പുറ പ്പാടിലാണന്നാണ്. വ്യാജരേഖ ചമയ്ക്കലും രഹസ്യരേഖകള്‍ മോഷ്ടിക്കലും ചേരും പടി ചേരുന്ന ആരോപണങ്ങളല്ലെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. രഹസ്യരേഖ ഈ വിഷയത്തില്‍ ലഭ്യ മായിട്ടുണ്ടങ്കില്‍ വ്യാജരേഖ ചമയ്ക്കെണ്ട ത്തിന്റെ ആവശ്യം ഉദിക്കില്ലല്ലോ. അല്ലെങ്കില്‍, ഒരേ സമയം രണ്ടും ഉപയോഗിക്കുന്നത് ഒന്ന് മറ്റൊന്നിന്നു വിരുദ്ധമാകനിട വരത്തില്ലേ? പത്രപ്രവര്‍ത്തന മേഖലയിലെ, പ്രത്യേകിച്ചും ലീക്ട് ഇന്‍ഫര്‍മേഷന്റെ , വെരിഫികേഷ്യന്‍ പ്രോസെസ്സിനെ സംബന്ധിച്ച് സാമാന്യ ബോധം ഉള്ള ആരെങ്കിലും ഇതൊക്കെ മുഖവിലക്കെടുക്കുമോ? പിന്നെ ഇവിടെ ഉമ്മന്‍ ചാണ്ടി തന്നെ സ്വയം സമ്മതിച്ച തെറ്റായ സിമി ബന്ധത്തിന്റെ പേരിലെ ആരോപണം, സേവന ദാതാക്കളോട് ലോഗ്-ഇന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്, സേവനദാതാക്കളില്‍നിന്ന് 268 പേരുടെ വിവരങ്ങളടങ്ങുന്ന സി.ഡി ഹൈടെക് സെല്ലിന് ലഭിച്ചത്, അവരില്‍ ചിലരുടെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പോയി ചോദ്യം ചെയ്തത്, തുടങ്ങിയ സര്‍വ സമ്മതമായ തെറ്റുകളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍, രഹസ്യ രേഖ ചോര്തിയെന്നാരോപിച്ചു കൊണ്ട് ബിജു സലിം എന്ന ഒരു എസ്. ഐ. യുടെ മേല്‍ നടപടിയെടുക്കാന്‍ എന്ത് മാത്രം അതി വേഗതയിലാണ് ബഹു ദൂരം ഓടുന്നത്??!
ആകെ അതിന്നു മുമ്പില്‍ ഉണ്ടായിരുന്നത് പിറവത്തെ ഒരു ഹമ്പ് മാത്രമായിരുന്നു.. അത് മറികടന്നു. കൂരിരുട്ടിലാനെങ്കിലും ഈ വിഷയത്തിലെ ക്രൂര നെട്ടോട്ടം തുടരുക തന്നെ...
ചാണ്ടി സര്‍കാരിന്റെ നടേ പറഞ്ഞ "അതിവേഗ ബഹു ദൂര" സഞ്ചാരത്തില്‍ നിന്നും ഇ-മെയില്‍ വിവാദത്തെ വ്യതിരിക്ത മാകുന്നത്, ഇ-മെയില്‍ ചോര്‍ത്താനും , ലോഗ്-ഇന്‍ ദീടയ്ലുകള്‍ നേടിയെടുക്കുവാനും മുഖ്യ മന്ത്രി തന്നെ നേത്രത്വം കൊടുക്കുന്ന സര്‍കാരിന്റെ ആഭ്യന്തര വകുപ്പും പോലീസും കാണിച്ച അമിത വേഗ തല്പരതയും ആസൂത്രണ പാടവുമാണ്. കൃത്യമായ ലക്‌ഷ്യം വെച്ചാണെങ്കിലും, ഇത് പൂര്‍ണമായും കൂരിരുട്ടിലെ നെട്ടോട്ടം പോലെയായിപ്പോയി. ഈ വിഷയത്തില്‍ ആരോടും ചോദിച്ചു പോകുന്ന ഒരു കാര്യമാണ് ദേശീയ ആഗോള അജെണ്ടയുടെ ഭാഗമായിട്ടെല്ലെങ്കില്‍ ഇത്ര അടിയന്തിര സ്വഭാവത്തില്‍, കേവലം ആറു മാസം തികക്കുന്നതിന്നു മുമ്പേ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത ഒരു ഭരണകൂടം കേരളത്തിലെ ഒരു പ്രബല ജന വിഭാഗത്തെ ഇങ്ങനെ ഒരു സര്‍വല്ലെയന്സിന്നു വിധേയമാക്കെണ്ടാതിന്റെ അടിയന്തിര ആവശ്യകത എന്ത് എന്നത്.
മുസ്ലിം വേട്ടയില്‍ കേരളം ഇന്ന് വരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്‍ലാത്ത "ഇന്നോവേട്ടീവ്" ആയ ചില സ്റെപ്പുകള്‍ ആണ് യു. ഡി. എഫ്ഫ്. സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ചോര്തപ്പെട്ട ഇ-മെയില്‍ ലോഗ്-ഇന്‍ വിശദാംശങ്ങളും അതിനോട് അനുബന്ധിച്ച് സര്‍വീസ് പ്രോവൈടെര്സിന്നു അയച്ച കത്തും, ഇതു പുറത്തു വന്നതിനു ശേഷം ഭരണ കൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണങ്ങളും കൂട്ടി വായിക്കുന്ന ഏതൊരാള്‍ക്കും ഇത് ആകസ്മികമെല്ലന്നും, ആസൂത്രിതമാണെന്നും ഉറപ്പിച്ചു പറയുവാന് സാധിക്കും. സംഭവത്തിന്റെ ഉള്ളടക്കവും, സ്വഭാവവും പശ്ചാത്തലവും ഇതിന്റെ പിന്നിലെ മുഖ്യ മന്ത്രി തന്നെ നയിക്കുന്ന അഭ്യന്തര മന്ത്രാലയത്തിനും പോലീസിന്നുമുള്ള ചില ഗൂഡവും ദുരുപതിഷ്ടിതവുമായ ഉദ്ദേശങ്ങള്‍ ആണ് വെളിവാക്കുന്നത്. ഐസ് ക്രീമും മാറാടും കളിച്ചു കൊണ്ട് ലീഗിനെ വരുതിയിലാക്കുവാന്‍ മുഖ്യമന്ത്രിക്കും യു. ഡി. എഫ്ഫിന്നും കഴിഞ്ഞേക്കും. യു. ഡി. എഫ്ഫ്. ഭരണ കൂടമാവട്ടെ എന്നും കോണ്‍ഗ്രസിലെ മുസ്ലിം നമധാരികളെയും മുസ്ലിം ലീഗിനെയും തോലിളിരുത്തിയാണ് ഇത്തരത്തിലുള്ള തേരോട്ടം നടത്താറുള്ളത്. ഇതിന്നു മുസ്ലിംലീഗിലെ ജീര്‍ണതയെ അവര്‍ വേണ്ടുന്ന രൂപത്തില്‍ തലോടി നില നിര്‍ത്തും. ഈ അടവ് അവരെ മുസ്ലിം ലീഗിന്റെ തോളിലിരുന്നു ലീഗിന്റെ തന്നെ ചെവി തിന്നുവാനും സഹായിക്കും. ലീഗിനേക്കാള്‍ നല്ലതോ, പ്രബുദ്ധമോ, ധാര്‍മിക ശേഷി ഉള്ളതോ, സേവനപരതയില്‍ അധിഷ്ടിതാമോ ആയ വല്ല ബദലോ, കൊമ്പേറ്റിറ്റ റോ വളര്‍ന്നു വരുന്നതിനെ മുളയിലെ നുള്ളുവാന് അവര്‍ ലീഗിനെ അതിരിവിട്ടു സഹായിക്കും. ആഗോള തലത്തില്‍ സാമ്രാജ്യത്ത്വം മുസ്ലിം രാജ്യങ്ങളില്‍ ഇതുവരെ പയറ്റിയ അടവിന്റെ കേരളീയ രൂപമാണിത്. ഇതാകട്ടെ, മുസ്ലിം സമുദായത്തില്‍ മ്ലെച്ചതയും കൊള്ളരുതായ്മയും വളര്‍ത്തി തങ്ങളുടെ ഗൂഡ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച കുടില മനസ്കതയുടെ പ്രതിഫലനം കൂടിയാണ്. അതാണ്‌ ഇപ്പോള്‍ അറബ് തെരുവുകളില്‍ ജനങ്ങള്‍ വിമോചനത്തിന്റെ ചട്ത്വരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൂത്ത് മാറ്റിക്കൊണ്ടിരിക്കുന്നത് . ഇന്ഫോര്‍മഷ്യന്‍ സൂപ്പര്‍ ഹൈവേയിലൂടെ അതി വേഗം ബഹു ദൂരം ഭിന്ന സമുദായങ്ങള്‍ സഞ്ചരിക്കുന്ന ഈ കാലത്ത് ഒരു സമുദായത്തെ മുഴുവന്‍ തന്റെ നൊന്ടി ന്യായങ്ങള്‍ കൊണ്ട് വരുതിയില്‍ നിര്‍ത്തുവാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിയും ലീഗും കര്തുന്നുവെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്രയൊന്നും സജീവമല്ലാതിരുന്ന കഴിഞ്ഞ ദശകത്തിലെ മധ്യ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതി.
മുഖ്യ മന്ത്രി രക്ഷപ്പെടുവാന്‍ വേണ്ടി തട്ടി ക്കൂട്ടി പറഞ്ഞത് പോലെ " സിമി" എന്ന വാക്കുപോലും അബദ്ധമായി എഴുതിയതല്ല. അബദ്ധത്തില്‍ ഒരു വാക്ക് എഴുതുമ്പോള്‍ വിട്ടു പോകാം. അല്ലെങ്കില്‍ ഒരു വാക്ക് തെറ്റി വായിച്ചു ടൈപ്പ് ചെയ്തു പോകാം. എങ്ങനെയാണ്, ഇല്ലാത്ത ഒരു വാക്ക് അബദ്ധത്തില്‍ കടന്നു വരിക?! അതും എഴുത്തില്‍?
ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തില്‍ ഇല്ലാത്ത ഇ-മെയില്‍ സംഘടനകളായ അല്‍-ഖൈദയും ലഷ്കറെ തൈബയും, ഹിസ്ബുള്‍ മുജഹിദീനും ഹര്കതുല്‍ മുജാഹിദീനും വെച്ച് മുസ്ലിം കളെ ഉദ്ദേശിക്കുന്ന രൂപത്തില്‍ വേട്ടയാടാന്‍ സാധിക്കാത്ത ഭരണ കൂടം അവരെ വെട്ടയാടുവാന്‍ വേണ്ടി ഒരു പ്രതീകം തേടുന്നത്തിന്റെ സൂചനയാണ് ഈ "സിമി" പ്രയോഗത്തിലൂടെ പുറത്തു വരുന്നത്. "സിമി" യുടെ പേരില്‍ നേരെത്തെ ആരോപിക്കപ്പെട്ടിരുന്ന സ്പോടനങ്ങള്‍ പോലും ഹൈന്ദവതയുടെ പേരില്‍ വെറിയും വൈര്യവും വിദ്ദ്വേശവും പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് വെതാളന്മാര്‍ രചിച്ചു സംവിധാനിച്ചു അഭിനയിച്ച ഭീകര നാടകങ്ങള്‍ ആണെന്ന് തെളിഞ്ഞ ശേഷമാണ് അതേ പ്രതീകത്തെ വെച്ച് കൊണ്ട് ചാണ്ടിയുടെ വണ്ടി ലീഗിനെ പിന്നില്‍ ഇരുത്തി വേട്ടക്കു പുറപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റ് ഏതോ ഒരു തീവ്ര വാദിയെ പിടിച്ചു അവനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് എന്നതും സത്യമാകനിടയില്ലാത്ത ചില പുകമറ സൃഷ്ടിക്കുവാന്‍ ഉദ്ദേശിച്ചുള്ള വാദാമാകാനാനിട. കാരണം, ഒരേ തൂവല്‍ പക്ഷിക ളാണ് സാധാരണ ഗതിയില്‍ ഒന്നിച്ചു നില്‍ക്കുക. ഒരു വ്യക്തിക്ക് സാധാരണക്കാരുമായും , ബിസിനസ്‌ കാരുമായും, പ്രോഫശ്യനലുകള് മായും, രാഷ്ട്രീയക്കാരുമായും, എന്‍. ജി. ഓ കളുമായും പത്ര പ്രവര്‍ത്തകരുമായും, വിദ്യാര്‍ത്ഥികള് മായും, മുസ്ലിം സമൂഹത്തിലെ ഭിന്ന വിരുദ്ധ ധ്രുവങ്ങളില്‍ കിടക്കുന്ന എല്ലാ സംഘടനകളുമായും, നവ സാമൂഹ്യ പ്രസ്ഥാനങ്ങളുമായും മുസ്ലിം പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന അമുസ്ലിം വ്യക്തിത്ത്വങ്ങള് മായുംഒരേ സമയം ബന്ധമുണ്ടാവുക തികച്ചും അസ്വാഭാവികമാണ്. മാത്രവുമല്ല, ഇങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവന്‍ ചില്ലറക്കാരനാകുവാന്‍ ഇടയില്ല. ഇങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടാങ്കില്‍ അത് പ്രധാനപ്പെട്ട വാര്‍ത്ത ആകേണ്ടതായിരുന്നു. ഡി. ജി. പി. യും മുഖ്യ മന്ത്രിയും പറഞ്ഞത് ശരിയാണങ്കില്‍, കൂടുതല്‍ ഭീതിതവും ഭയാനകവും ആയ ചിലത് കൂടി കേരളത്തില്‍ നടക്കുന്നു വെന്നു വേണം കരുതാന്‍. യു. ഡി. എഫ്ഫ്. ഭരണകൂടത്തിന്റെ കീഴില്‍ രാജ്യ സുരക്ഷയുടെ പേര് പറഞ്ഞു പൌരന്മാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ഒരു കോടതിയിലും മീഡിയയിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത മിനി ഗ്വാണ്ടിനാമോകള്‍ നില നില്കുന്നു വെന്നതാണ്‌ അത്. 268 പേരുടെ ലിസ്റ്റ് ഒരു സാമ്പിള്‍ ആയിട്ടാണ് പോലീസ് ഉപയോഗിച്ചത് എങ്കില്‍, ആ സാമ്പിള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന്നു മുമ്പ് കൃത്യമായ ഹോം വര്‍ക്ക്‌ ചെയ്തിട്ടുണ്ട് എന്ന് ആ ലിസ്റ്റിലെ സാമൂഹ്യവും ഭൂമി ശാസ്ത്രപരവുമായ വ്യാപ്തി ദ്യോതിപ്പിക്കുന്നുണ്ട്. ആനുപാതികമായി മലപ്പുറത്ത് ഉള്ളവരാണ് കൂടുതലെങ്കിലും കേരളത്തിന്നുള്ളിലെ കേരളെതര പ്രദേശമായ മാഹിയുല്പാടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകള്‍ക്കും ഈ ലിസ്റ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഇതിലൂടെ ഭരണ കൂടം നല്‍കുന്ന സൂചന എന്താണ്? വടക്കനാനന്കിലും, തെക്കനാനന്കിലും, മധ്യ കേരളക്കാരനാനെങ്കിലും, മുസ്ലിം അവന്‍ എവിടെ ആയിരുന്നാലും ഭീകരന്‍ തന്നെ. മുസ്ലിം പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന അമുസ്ലിമ്കളും ഈ "ഭീകര വാദ" സിന്ട്രം ബാധിച്ചവരാണ്. ഈ ലിസ്റ്റില്‍ കേരളീയ മുസ്ലിം സമൂഹത്തിലെ ഏതാണ്ടെല്ലാ മുഖ്യ ധരാ സംഘടനകള്‍ക്കും അങ്ങത്വം ലഭിച്ചിട്ടുണ്ട്. മുസ്ലിംകള്‍, സാമുദായിക സംഘടനയായ ലീഗിലായാലും, മതത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്ന മുജാഹിദ് സംഘടനയില്‍ ആയാലും യാദാസ്ഥിതിക വിഭാഗമായ സുന്നികളിലായാലും, രാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രാന്റിലോ, പി.ഡി.പി. യിലോ ഐ. എന്‍. എല്ലിലോ ആയാലും, സമഗ്രത അവകാശപ്പെടുകയും മത സൌഹാര്ദത്തിന്നു സാംബ്രദായികതക്കപ്പുറത്ത് നിന്നുകൊണ്ട് ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നു വെന്നു അവകാശപ്പെടുന്ന ജമാ അത്തെ ഇസ്ലാമിയിലോ, നവ സാമൂഹ്യ പ്രസ്ഥാനമായ സോളിടാരിറ്റിയിലോ, എന്‍. ജി. ഓ. കളായ മെക്കയിലോ സിജിയിലോ എന്തിലോ ആയിക്കൊള്ളട്ടെ, ഭീകരരാകുവനുള്ള സാധ്യതെയെയാണ് ഉമ്മന്‍ ചാണ്ടിയുടെ ലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍പരമായി നിങ്ങള്‍ ലെബാരോ ലോയറോ, ഡോക്ടറോ എന്ജിനീയരോ, പത്ര പ്രവര്‍ത്തകനോ ഫിലാന്ത്രഫിസ്ടോ, അധ്യാപകനോ വിദ്യാര്തിയോ, വ്യാപാരിയോ വിതരണക്കാരനോ, ചാര്‍ത്റെര്ദ് അക്കൌന്ടന്ടോ, വിശകലന വിശാദരനോ, സാമൂഹ്യ പ്രവര്‍ത്തകനോ സാധാരണക്കാരനോ ആരുമാകട്ടെ മുസ്ലിമാ ണെങ്കില്‍ ഭീകരനാവാനുള്ള സാധ്യതെയെ തളിക്കളയാന്‍ ആവില്ലന്നാണ് ലിസ്റ്റിലെ കരിയര്‍ തല ആഴം വ്യക്തമാക്കുന്നത്. കേരളെതര സംസ്ഥാനങ്ങളില്‍ ഫാസിസ്റ്റുകളുടെ ഒത്താശയോടെ ഭരണകൂടം തയ്യാറാക്കുന്ന സാമ്പിള് കളെക്കാള്‍ ആഴവും പരപ്പും ഉണ്ട് ഈ ലിസ്ടിന്നു. കേരളത്തിലാകട്ടെ പോലീസിലും ഉദ്യോഗസ്ഥ മേഘലകളിലും ഹൈന്ദവ ഫാസിസത്തിന്റെ അനുരണനങ്ങള്‍ കാണുവാന്‍ സാധിക്കുമെങ്കിലും ഇതുവരെയും അവര്‍ക്ക് നേരിട്ട് ഭരണത്തില്‍ പങ്കാളികളാകുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ പോലീസിലും ഉദ്യോഗസ്ഥ മേഘലകളിലും നേരത്തെ ബ്രിട്ടീഷ് സാമ്രജ്യത്തത്തിന്റെ തണലില്‍ ചീര്തുവീര്‍ത്തു ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആണ്ടു-പൂണ്ടിറങ്ങിയ പ്രബല മുന്നോക്ക-ന്യൂനപക്ഷത്തിനാണ് ശക്തിയും സ്വാധീനവും. കണ്ണൂരില്‍ ഐ ഗ്രൂപിന്റെ നേതാവിനെ അവഹെളിച്ചുവെന്നു ആരോപണമുള്ള മുന്നോക്ക ന്യൂനപക്ഷ്ക്കാരനായ എസ്‌. പി. യെ ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നതിന്റെ രസതന്ത്രം അതുകൊണ്ട് തന്നെ മനസ്സിലാക്കവുന്നതെയുള്ളൂ.. കേരള പോലീസ് ഈ സ്വഭാവത്തില്‍ സാമുദായിക വല്കരിക്കപ്പെടുന്നത് അതിനെ പി.എ. സി.യുടെ കേരള നിലവാരത്തിലേക്ക് താഴുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഈ ഒരു സാഹചര്യം കേരള പോലീസില്‍ രൂപപ്പെടുവാനുള്ള ഒരു കാരണം, യു.ഡി. എഫ്ഫ്. അധികാരത്തില്‍ വന്നപ്പോഴല്ലാം കരുണാകരനും വയലാര്‍ രവിയും കൈകാര്യം ചെയ്തത് ഒഴിച്ച് നിര്‍ത്തിയാല്‍ മുഖ്യ മന്ത്രിയായും അല്ലാതെയും ഹോം മിനിസ്ട്രി കൈകാര്യം ചെയാപ്പെട്ടത്‌ കേരള പിറവിക്കു ശേഷമുള്ള ആദ്യ മന്ത്രി സഭയിലെ പി. ടി. ചാക്കോ മുതല്‍ കെ. എം. മാണി, ഉമ്മന്‍ ചാണ്ടി, പി. ജെ. ജോസഫ്‌, എ. കെ. ആന്റണി എന്നിവരാലായിരുന്നു എന്നതാണ്. യു. ഡി. എഫിന്റെ ഈ മന്ത്രി സഭയിലും കഴിഞ്ഞ യു. ഡി. എഫ്ഫ്. മന്ത്രി സഭയിലും ആഭ്യന്തരം കൈകാര്യം ചെയ്തത് അന്തോണിയും ചാണ്ടിയും തന്നെയായിരുന്നു. ലീഗ് യു. ഡി. എഫ്ഫ്. മന്ത്രി സഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്തത് 40 വര്‍ഷങ്ങള്‍ക്കു മുമ്പ് അച്യുതമേനോന്‍ മന്ത്രി സഭയില്‍ സി. എച്ച്. വിദ്യാഭ്യാസത്തോടൊപ്പം വളരെ ചുരിങ്ങിയ കാലം ആഭ്യന്തരം കൂടി കൈകാര്യം ചെയ്തപ്പോഴായിരുന്നു. ഒരു പക്ഷെ യു. ഡി എഫ് മന്ത്രി സഭയില്‍ ലീഗിന്നു അലിഖിത രൂപേണ നിഷിദ്ധമായ രണ്ടു വകുപ്പുകളാണ് ആഭ്യന്തരവും ധനകാര്യവും. അതുകൊണ്ട് തന്നെ ഇ-മെയില്‍ വിവാദം ദേശീയതലത്തിലെ കേവലമായ ഹൈന്ദവ ഫാസിസ്റ്റു അനുരണങ്ങള്മായി ഇക്വേയ്ട്ടു ചെയ്തു മാത്രം മതിയാക്കെണ്ടാതല്ല. അല്പം പൂര്‍വാപര ബന്ധത്തോടുകൂടി, നേരെത്തെ മുസ്ലിം കളെ കേന്ദ്രീകരിച്ചു നടന്ന സര്‍വ്വേ യുടെയും ലവ് ജിഹാദിന്റെയും മറ്റുമൊക്കെയുള്ള പശ്ചാത്തലത്തില്‍ സാമ്രജ്യത്തതോടും അതിന്റെ അധിനിവേഷത്തോടും കേരളത്തിലെ പ്രബല മുന്നോക്ക വിഭാഗങ്ങള്‍ക്ക് ചരിത്രപരമായി തന്നെയുള്ള ബന്ധവും സമീപനവും മുസ്ലിംകള്‍ പൊതുവെയും കേരള മുസ്ലിംകള്‍ പ്രത്യേകിച്ചും ചരിത്രപരമായും വിശ്വാസപരമായും സാമ്രജ്യത്തതോട് കാണിച്ചതും കാണിക്കുന്നതുമായ പോരാട്ട വീര്യവുമായുമൊക്കെ ബന്ധപ്പെട്ടുകൂടി കിടക്കുന്ന കാര്യമാണ്. പ്രാദേശികമായി ഇത് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്ലിം ലീഗ് നിലവി ലുണ്ടായിരുന്നിട്ടില്ലാത്തതോ അല്ലങ്കില്‍ അവര്‍ പാകിസ്ടാനിന്നു വേണ്ടി നിലകൊള്ളുകയായിരുന്നു എന്നതിനാല്‍ പങ്കില്ലാതിരുന്നതോ ആയ മലബാരിന്നും തിരുവിതാന്കൂരിന്നും ഇടയിലെ അന്തരം ആയാണ് പ്രതിഫലിച്ചത്. വെറുതെയല്ലല്ലോ കേരളത്തിലെ നിലവിലെ കോണ്‍ഗ്രസ്‌ നെത്ര്ത്വത്തിലെ ഏതാണ്ടെല്ലാ നേതാക്കളുടെയും പൂര്‍വികരാരും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായിരുന്നു വെന്നു കോണ്‍ഗ്രെസ്സിന്നു തന്നെ അവകാശപ്പെടുവാന് സാധിക്കാത്തത്. എന്നാല്‍ അങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടുവാന്‍ അര്‍ഹതയുള്ള അബ്ദു റഹ്മാന്‍ സഹിബിന്റെയും മൊയ്ദു മൌലവിയുടെയും സമുദായം കോണ്‍ഗ്രെസ്സില്‍നിന്നും അന്യവല്‍കരിക്കപ്പെട്ടുകൊന്ടെയിരിക്കുന്നു. എന്നും അധികാര കേന്ദ്രീക്ര്തമായി പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഒറ്റു പണിയെടുത്തവര്‍ സ്വാതന്ത്ര്യാനെന്തരം കോണ്‍ഗ്രസിന്റെ അമരക്കാരായി മാറുന്നതാണ് കേരള ചരിത്രത്തില്‍ നാം കാണുന്നത്. കേരളീയ മുസ്ലിംകളിലാകട്ടെ എന്നും അധികാര കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു എന്നതിനേക്കാള്‍ വിഭജനത്തിനു വേണ്ടി നിലകൊണ്ടിരുന്ന മുസ്ലിം ലീഗ് മലബാറിലെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ വിഭജനാനന്തരം മത യാഥ സ്ഥിതികതയും സങ്കുചിത സാമുദായികതയും ഉള്ചെര്‍ത്ത ഒരു ഫോര്മുലയിലൂടെ ശക്തിപ്പെടുകയും ചെയ്തു.
ഈ e-മെയില്‍ ചോര്തലിന്നും ലോഗ്-ഇന്‍ ദീടയ്ല്സ് ശേഖരിക്കുന്നതിന്നും സ്വീകരിച്ച സാമ്പിള്‍ നേരത്തെ കേരള മുസ്ലിംകളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍ വേ യുമായുള്ള ബന്ടത്തെ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ ലിസ്റ്റ് വര്‍ത്തമാനകാല കേരളീയ മുസ്ലിം സമൂഹത്തിന്റെ പ്രാദേശികവും, സാമൂഹ്യവും, സാമ്പത്തീകവും, തൊഴില്‍പരവും, സംഘടനാപരവുമായ ഒരു പരിച്ചേദം ആകുന്നതു. ഈ ലോഗ്-ഇന്‍ ദീടയ്ല്സ് നാളെ മറ്റെന്തല്ലാം ഗൂഡവും ദുരൂഹവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് കേരളീയ മുസ്ലിം സമുദായത്തെ ഭീകരരായി ചിത്രീകരിക്കാന്‍ ശ്രമിച്ചുകൂട എന്നത് മ അദനി വിഷയത്തില്‍ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു നിരവധി കേസുകളില്‍ ദേശീയ തലത്തിലും ആഗോള തലത്തിലും ഇതേ രംഗത്ത് നടന്നു വരുന്ന ഇതര ഉപജാപ നാടകങ്ങളുമായി ചേര്‍ത്ത് വായിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. . ഇ-മെയില്‍ ലിസ്റ്റിന്റെ ആഴവും പരപ്പും വ്യാപ്തിയും വെറും ആറു മാസത്തിനുള്ളില്‍ അത് നടപ്പിലാക്കിയതും സൂചിപ്പിക്കുന്നത് ഇതിനു വേണ്ടുന്ന ഹോം വര്‍ക്ക്‌ ബന്ധപ്പെട്ട ബാഹ്യ കക്ഷികള്‍ ഈ ഭരണകൂടം വരുന്നതിനു മുമ്പേ ചെയ്തുവെന്നും അത് അടിയന്തിര സ്വഭാവത്തില്‍ മുന്തിയ മുന്‍ഗണന നല്‍കി നടപ്പിലാക്കുവാന്‍ ഭരണം മാറുന്നതുവരെ കാത്തിരുന്നു വെന്നുമാണ്. കുറ്റം പറയരുതല്ലോ ഇതിലും സര്‍ക്കാര്‍ അമിത വേഗത്തില്‍ ചില നടപടികള്‍ എടുത്തിന്ട്ടുണ്ട്. അതില്‍ ഒന്ന് സാമുദായിക ദൃവീകരണം നടത്തിയ മാധ്യമത്തിന്നെതിരെ കേസെടുക്കും എന്ന് പറഞ്ഞപ്പോഴായിരുന്നു. പക്ഷെ പറഞ്ഞതിലും വേഗത്തിലാണ് ആ വിഷയത്തില്‍ മുഖ്യമന്ത്രി തിരിന്നോടിയത്. പിന്നെ, മാധ്യമത്തിന്നു വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് ബിജു സലിം എന്ന പോലീസുകാരനെ അന്വേഷണ വിധേയനായി സസ്പെന്റു ചെയ്തപ്പോഴായിരുന്നു. എന്നാല്‍ ഇ-മെയിലും ലോഗ്-ഇന്‍ വിശദാംശങ്ങളും ചോര്‍ത്താന്‍ ശ്രമിച്ച പോലീസുദ്യോഗസ്തന്മാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ അനങ്ങാ പാറ നയത്തില്‍ ബാബറി തകര്‍ക്കുമ്പോള്‍ നരസിംഹ റാവു സഞ്ചരിച്ച അത്രയോ അതിലേറയോ ബഹു ദൂരം മുഖ്യ മന്ത്രി മുന്നേറി. അറിയാവുന്ന പന്ത്രണ്ടു ഭാഷകളിലും മൌനം പാലിച്ച നരസിംഹ റാവുവിന്നു വേണ്ടത്ര സപ്പോര്‍ട്ട് കൊടുത്ത സമുദായ പാര്‍ടി ഇപ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ പച്ച മലയാളാത്തില്‍ വാചാലമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കും ആവശ്യമായ മുഴുവന്‍ പിന്തുണയും പരസ്യമായും രഹസ്യമായും നല്‍കുന്നു. വിത്യാസം, ഭീഷണി ലീഗിന്റെ അടുക്കളപ്പുരത്തുവരെ എത്തിയെന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല: