2012, ജൂലൈ 2, തിങ്കളാഴ്‌ച


മ്യാന്‍മാര്‍: പ്രതിരോധവുമായി ജമാഅത്തെ ഇസ്ലാമി

Monday, July 2nd, 2012
Mynmar
മ്യാന്‍മാറില്‍ ഒരു മാസത്തോളമായി തുടരുന്ന സംഘര്‍ഷാവസ്ഥക്കും മുസ്ലിം കൂട്ടക്കൊലക്കുമെതിരെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ നടത്തിയും പ്രതിരോധ യോഗങ്ങള്‍ സംഘടിപ്പിച്ചും പ്രതിരോധം തീര്‍ക്കുകയാണ് മ്യാന്‍മാറിലെ ജമാഅത്തെ ഇസ്്‌ലാമി. നിഷ്‌കളങ്കരായ ജനതയെ കൂട്ടക്കൊല ചെയ്യുന്ന സാഹചര്യത്തിനെതിരെ ജമാഅത്ത് അമീര്‍ സയ്യിത് മുനവ്വര്‍ ഹസന്‍ പ്രമേയം പാസാക്കി.
മ്യാന്‍മാറിലെ ബുദ്ധവിഭാഗമാണ് കൂട്ടക്കൊലക്ക് നേതൃത്വ നല്‍കിക്കൊണ്ടികരിക്കുന്നത്. വിഷയം ലോക ശ്രദ്ധയില്‍ പെടുത്തുന്നതിനും സത്വരനടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനുമായ നീക്കങ്ങളും ജമാഅത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി നിസ്സഹായരായ മ്യാന്‍മാറിലെ മുസ്്‌ലികള്‍ക്ക് വേണ്ടി ഐക്യരാഷ്ടസഭ, ഒ.ഐ.സി എന്നീ സംഘടനകളുടെ ശ്രദ്ധ ക്ഷണിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം മ്യാന്‍മാറിലെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയില്‍ അറാകാന്‍ പ്രദേശത്താണ് നൂറുകണക്കിന് മുസ്‌ലിംകള്‍ കൂട്ടക്കൊലക്ക് വിധേയരായത്. ജുമുഅ ഖുതുബകളില്‍ മുസ്‌ലിംകളെ സഹായിക്കാന്‍ സന്നദ്ധരാവാന്‍ ഖത്തീബുമാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: