2012, ജൂലൈ 12, വ്യാഴാഴ്‌ച


ലവ് ജിഹാദ് 
. ജിഹാദ് എന്നാല്‍ ദൈവ മാര്‍ഗത്തിലുള്ള പരിശ്രമം, ശരീരം കൊണ്ട് സമ്പത്ത് കൊണ്ട് നൈസര്‍ഗികമായി ദൈവം തന്ന സര്‍ഗ വാസനകള്‍ കൊണ്ട് . അത് ആയുധം എടുത്തു നടത്തുന്ന സായുധ സമരം എന്ന അര്‍ത്ഥത്തില്‍ അല്ല വിശുദ്ധ വേദ ഗ്രന്ഥം പരിജയപെടുതുന്നത് . അത്തരം പോരാട്ടത്തിനു കിതാല്‍ എന്നാണു പറയുക. കേരളത്തില്‍ ഇല്ലാത്ത ഒരു പ്രതിഭാസം "പ്രണയം നടിച്ചു അന്യ സമുദായ പെണ്‍കുട്ടികളെ മുസ്ലിം സമുദായത്തിലേക്ക് ചേര്‍കുന്നു" എന്ന ഇസ്ലാമോഫോബിയ ബാധിച്ച ചില കേന്ദ്രങ്ങളുടെ പ്രചരണം കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ കണ്ണും പൂട്ടി ഏറ്റെടുത്തപ്പോള്‍ കേരളം കേട്ടത് മുത്തശി കഥകളെ വെല്ലുന്ന അപ സര്‍പ്പ കഥകളാണ് . പതിനായിര കണക്കിന് അന്യ സമുദായ പെണ്‍കുട്ടികള്‍ മുസ്ലിം ചെരുപ്പകാരുടെ ബൈക്കും , മൊബൈല്‍ ഫോണും , ജീന്‍സും കണ്ടു വീട് വിട്ടിറങ്ങി മതം മാറി അവരെ കല്യാണം കഴിച്ചു. മുസ്ലിം ചെറുപ്പക്കാരില്‍ ഒരു വിഭാഗം ആസൂത്രിതമായി ജന സംഖ്യാ വര്ധിപ്പികുന്നതിനു ഇത് ഒരു ക്യാമ്പയിന്‍ പോലെ നടപ്പിലാകുന്നു. പ്രെതെകിച്ചു ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടികള്‍ ജാഗ്രതൈ നിങ്ങളെ റാഞ്ചാന്‍ കാക്കമാര്‍ ചെറുപ്പകാര്‍ തയാറായി നില്കുന്നു ... ഉദാഹരണത്തിന് പൊടിപ്പും തൊങ്ങലും ചേര്‍ത്ത പൈങ്കിളി കഥകള്‍ ... ഫീച്ചര്‍ പോലെ , കണീര്‍ സീരിയല് പോലെ വൈകാരിക മസാല ചേര്‍ത്ത് നെടുനീളന്‍ കഥാ കദനം .. എന്നിട്ട് ഒക്കെ കഴിഞ്ഞു കേരള പോലീസ് അത്തരം ആസൂത്രിത ശ്രമങ്ങള്‍ കേരളത്തില്‍ നടകുന്നില്ല എന്ന് തെളിവ് നിരത്തി സമര്തിച്ചപ്പോള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസ്തുത വാര്‍ത്ത‍ പ്രസിദ്ധീകരിച്ചില്ല .. പ്രതികൂട്ടില്‍ നിറുത്തി കുറ്റ വിചാരണ ചെയ്തു കുരിശിലേറ്റിയ സമുദായതിനോട് മാപ്പ് പറഞ്ഞില്ല ... ഇന്ന് പുതിയ അതെ മാധ്യമങ്ങള്‍ വേട്ടയിലാണ് "പച്ച വിരോധം " , പുതിയ അപസര്‍പ്പ കഥകള്‍ കേട്ട് കേരളം കോള്‍മയിര്‍ കൊളളുന്നു. പ്രത്യക്ഷത്തില്‍ ലീഗിനും മന്ത്രിക്കും എതിരിലാണ് എന്ന് തോന്നും എങ്കിലും ലക്ഷ്യമാക്കുന്നത് മുസ്ലിം സമുദായത്തിനെ തന്നെ ... ആരെങ്കിലും ഈ വിവേചനത്തിന് എതിരില്‍ ശബ്ദിച്ചാല്‍ അവര്‍ക്ക് നല്‍കാന്‍ തീവ്ര വാദി , വര്‍ഗീയ വാദി പട്ടങ്ങളും തയ്യാറാക്കി കാത്തിരിക്കുന്നു നമ്മുടെ സെക്കുലര്‍ കേരളം ... ഞാന്‍ കേരളീയന്‍ എന്ന് അഭിമാനത്തോടെ ഓരോ കേരളീയനും പറഞ്ഞ ഒരു സമയം ഉണ്ടായിരുന്നു , ഇന്ന് ഞാന്‍ കേരളീയനാണ് എന്ന് പറയാന്‍ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരുന്നു എങ്കില്‍ അതിനു സാക്ഷര കേരളമേ നീ കൂടി ഉത്തരവാദി ആണ്.

അഭിപ്രായങ്ങളൊന്നുമില്ല: