2012, ജൂലൈ 9, തിങ്കളാഴ്‌ച

ഈ വിളി ശിര്‍ക്കകുമോ ഇല്ലയോ ?

``പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരാള്‍ പരസിരത്ത്‌ ആരെയും കാണുന്നില്ല. ഇവിടെ എന്റെശബ്‌ദം കേള്‍ക്കുന്ന ആരെങ്കിലും (മനുഷ്യന്‍, ജിന്ന്‌, മലക്ക്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴി കാണിച്ചുതരണേ' എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറയുന്നുവെങ്കില്‍ അഭൗതികമാര്‍ഗത്തിലുള്ള സഹായതേട്ടം അതിലില്ല'' (ഇസ്‌ലാഹ്‌- 2007 ഏപ്രില്‍)


 ‎'ആ വിളി ശിര്‍ക്കാന്, അല്‍ ഇസ്ലാഹ് പറഞ്ഞത്‌ തെറ്റാണ്' - അടുത്ത കാലത്ത്‌ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തില്‍ മുജാഹിദ്‌ പണ്ഡിതന്‍ ഹനിഫ്‌ കായക്കൊടി!. (തൌഹിദിന്റെ മൊത്തം കുത്തക അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിനു എന്താണ് അഭൌതിക വിശ്വാസമെന്നോ ശിര്‍ക്കാകുന്ന പ്രാര്‍ത്ഥന എതൊക്കെയാണെന്നോ ഇനിയും തിരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നല്ലേ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഈ വിവാദം സ്വയം വിളിച്ചുപറയുന്നത്?.) എങ്കില്‍ ഇന്നലെ വരെ ഞങ്ങളോട് സംവാദം നടത്തുമ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്ന സകരിയ്യ സ്വലാഹിയും നിങ്ങളുടെ സ്റ്റേജില്‍ തലേകെട്ടും കെട്ടി ഇരുന്നിരുന്ന അബ്ദുല്‍ ജബ്ബാര്‍ മൌലവി തുറക്കലും മുശ്രിക്കായോ എന്ന് നൗഷാദ്‌ അഹ്സനി!. മറുപടി പറയാനാകാതെ മുജാഹിദ്‌ മൌലവിയും...!. ഗള്‍ഫ്‌ നാടുകളിലെ മുജാഹിദ്‌ പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന ബൈലക്സി മെസ്സഞ്ചര്‍ 'മലയാളം ഇസ്ലാമിക്‌' ക്ലാസ്‌ റുമില്‍ മിക്ക സമയത്തും ഇപ്പോള്‍ يا عباد الله أعينوني എന്ന ഹദിസും തട്സംബന്ധമായ വിഷയങ്ങളുമാണ് പ്രധാന ചര്‍ച്ച!. ഇപ്പോള്‍ ഞാന്‍ പ്രസ്തുത ക്ലാസ്‌ റുമില്‍ കയറിയപ്പോള്‍ കേട്ടതും അതുതന്നെ!. അബ്ദുല്‍ ജബ്ബാര്‍ മദിനീ ദമ്മാം അത് വിശദികരിച്ച്ചുകൊണ്ട് ചോദിക്കുന്നു: ഈ വിളി ശിര്‍ക്കായിരുന്നെങ്കില്‍ ഇബ്നുതൈമിയ്യ, ഇബ്നുല്‍ ഖയ്യിം തുടങ്ങിയ ശിര്‍ക്കിനെതിരെ പടവാളോങ്ങിയ, ഇസ്തിഗാസയെ ശക്തമായെതിര്ത്ത്ത പണ്ഡിതന്മാര്‍ അതെ കുറിച്ച് മൌനം പാലിക്കുമായിരുന്നോ എന്ന്!. ഈ ചോദ്യവും, 'ഇസ്തിഗാസയുറെയും തവസ്സുലിന്റെയും വിഷയത്തില്‍ ഇമാം റാസിയും ഇമാം സുബ്കിയും ഇമാം റംലിയുമെല്ലാം ഇങ്ങനെയിങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേ' എന്ന സുന്നികളുടെ ചോദ്യവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?!. അല്പം മുമ്പ്‌ വരെ ഇസ്ലാമിനെ മനസ്സിലാക്കുക: പ്രമാണങ്ങളിലുടെ' എന്ന് ക്യാമ്പയിന്‍ നടത്തിയ മുജാഹിടുകളാണ് ഇന്നിപ്പോള്‍ ഇവ്വിധം തരംതാണിരിക്കുന്നത് എന്നത്‌ എന്തുമാത്രം സന്കടകരമല്ല?!
വിജന പ്രദേശം ഹദീസ് ...ഹുസൈന്‍ സലഫി 


http://www.youtube.com/watch?v=wi19OQ7FC-0&feature=relmfu

അഭിപ്രായങ്ങളൊന്നുമില്ല: