2012, ജൂലൈ 4, ബുധനാഴ്‌ച


നോമ്പിന്റെ ചൈതന്യം

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
വിശ്വസിച്ചവരെ നിങ്ങൾക്ക് മുമ്പുള്ളവർക്കെന്നപോലെ   നിങ്ങൾക്കും   നോമ്പ്നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു അതുവഴിനിങ്ങൾ മുത്തഖികളായേക്കാം (അൽബഖറ:183)

നോമ്പ് നിർബ്ബന്ധമാക്കിയത് കൊണ്ട് ഉദേശിച്ചിട്ടുള്ളത് അതുവഴി നാം മുത്തഖികളായി തീരുകയെന്നതാണ്.എന്താണ് നോമ്പ് ആരാണ് മുത്തഖി ?  നോമ്പുകൊണ്ട് മനുഷ്യൻ മുത്തഖിയാകുന്നത് എങ്ങിനെ? ഈ മൂന്ന് പ്രശ്നങ്ങൾ സംബന്ധിച്ച് ബോധപൂർവ്വമായ ഒരു കാഴ്ച്ചപ്പാടൂണ്ടായെങ്കിലേ നോമ്പിന്റെ ലക്ഷ്യം നേടാൻ നമുക്ക് കഴിയൂ.
 പ്രഭാതം മുതൽ പ്രദോശം വരെ അന്ന- പാനിയ-സംയോഗങ്ങളുപേക്ഷിക്കുക എന്നതാണ് നോമ്പെന്നു പൊതുവെ ധരിക്കപ്പെടുന്നുണ്ട് എങ്കിൽ ഇതുകൊണ്ട് മനുഷ്യൻ മുത്തഖി
യാവുന്നതെങ്ങനെ?വെറും വിശപ്പും ദാഹവും സംയോഗവർജ്ജനവും തഖവയുണ്ടാക്കുന്ന കാര്യങ്ങളാണോ? മുത്തഖിഎന്നാൽ വിശന്നു ദാഹിച്ചു വലഞ്ഞ ഭോഗത്യാഗി എന്നാണോ? അല്ലെന്നു തീർച്ച എങ്കിൽ പിന്നെ?

മുത്തഖി

നമസ്ക്കാരം,നോമ്പ്, സകാത്ത് ഹജ്ജ് തുടങ്ങിയ ഇബാദത്തുകൾ ക്രിത്യമായി അനുഷ്ഠിക്കുന്നവൻ എന്നോരു ഭാവനയാണ് മുത്തഖി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽപൊതുവെ ഉയർന്നു വരുന്നത്. എന്നാൽ വികലമായ ഒരു ഭാവനയാണിത് മുത്തഖിയെ സംബന്ധിച്ച ഖുർആനിക സങ്കൽ‌പ്പം  വിശാലവും ഭദ്രവുമായ മറ്റൊന്നാണ് എന്താണത് അല്പം വിശദീകരിക്കാം.
:
1. നോമ്പ് നിർബന്ധമാക്കിയത് മുത്തഖിയാകാൻ വേണ്ടിണയാണെന്ന് നാം കണ്ടല്ലോ. അതായത് നാം നോമ്പനുഷ്ഠിക്കണം.അതുവഴി മുത്തഖിയാവുക എന്ന മറ്റൊരു കാര്യം നേടണം എന്നർഥം.
2.സൂറ അൽഅൻആമിൽ ഇങ്ങനെ വായിക്കാം പ്രവാചകരെ അവരോട് പറയുക വരുവിൻ നിങ്ങളുടെ റബ്ബ് നിങ്ങളുടെ മേൽ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന്,   ഞാൻ നിങ്ങളെ കേൾപ്പിക്കാം.ഒന്നിനെയുംഅവന്റെ പങ്കാളിയാക്കരുത് മാതാപിതാക്കളോട് നന്നായി വർത്തിക്കുക ദാരിദ്രിം ഭയന്ന് സന്താനങ്ങളെ കൊല്ലരുത്, നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത്,നീചവ്രിത്തികളോട് അടുക്കരുത്-അത് തെളിഞ്ഞതാവട്ടെ ഒളിഞതാവട്ടെ.അല്ലാഹു ആദരണിയമാക്കിയ ഒരുജീവനെയും അന്യായമായി വധിക്കരുത് ഈകാര്യങ്ങൾ അവൻ നിങ്ങളോടുപദേശിച്ചിരിക്കുകയാണ് നിങ്ങൾ ശ്രദ്ധിച്ചു പ്രവർത്തിച്ചങ്കിലോ അനാഥയുടെ മുതലിനോട് അടുത്ത് പോകരുത്-നല്ലരീതിയിലല്ലാതെ-അവനുതന്റേടത്തിന്റെപ്രായമാകുന്നതുവരെ. അളവു-തൂക്കങ്ങളിൽ നീതിപാലിക്കുക. ഓരോമനുഷ്യന്റെ മേലും അവന് സാധ്യമാകുന്ന ഉത്തരവാദിത്വങ്ങളെ നാംചുമത്തുകയുള്ളൂ.നിങ്ങൾ ഒരു കാര്യം പറയുമ്പോൾ നീതി പൂർവ്വം പറയുക പ്രശ്നം സ്വന്തം ബന്ധുക്കളുടേത് തന്നെയാണെങ്കിലുംഅള്ളഹുവിന്റെ പ്രതിജ്ഞ പാലിക്കുക. ഈ സംഗതികൾ അള്ളാഹു നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു.നിങ്ങൾ ഉപദേശം സ്വീകരിച്ചെങ്കിലോ ഇതുതന്നെയാണ് തന്റെ നേരായ മാർഗമെന്നും അവൻ അറിയിച്ചിരിക്കുന്നു.അതിനാൽ നിങ്ങൾ അതിലൂടെനടക്കണം മറ്റു മാർഗങ്ങളിലൂടെ നടക്കരുത് അവ നിങ്ങളെ അവന്റെ മാർഗത്തിൽ നിന്നും വ്യതിചലിപ്പിച്ചു ശിഥിലീകരിക്കുന്നതാണ്.ഇവയാകുന്നു നിങ്ങളുടെ നാഥൻ നിങ്ങൾക്ക് നൽകിയിട്ടുള്ള ഉപദേശങ്ങൾ.അതുവഴി നിങ്ങൾ മുത്തഖികളായേക്കും
(സൂറ: അൽ അൻആമം 151-153)

ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന കുറെ കാര്യങ്ങൾ ഇവിടെ പറഞ്ഞു. അവ അനുഷ്ഠിക്കുകവഴി മുത്തഖിയാവുയാവുക എന്ന അവസ്ഥ നേടിയെടുക്കണമെന്നാണ് ഇവിടെയും
ഉദേശിച്ചിട്ടുളത്.

3.ഇസ്രായീൽ സന്തതികളോട് അവരുടെ മേൽ തൂർ പർവ്വതം ഉയർത്തിപ്പിടിച്ചുകൊണ്ട് അള്ളാഹു ഒരുകരാർ വാങ്ങിയല്ലോ തൌറാത്ത് മുറുകെ പിടിക്കുക,അതിലുള്ളത് ശരിക്കും ഓർക്കുക എന്നായിരുന്നു ആ കരാറിന്റെ ഉള്ളടകം. വിശ്വാസം മുതൽരാഷ്ട്രീയവും അന്താരാഷ്ട്രപരവുമായ പ്രശ്നങ്ങൾ വരെയുണ്ട് തൌറാത്തിൽ.അതെല്ലാം അംഗീകരിച്ചുകൊണ്ട് മുത്തഖി എന്നഗുണം നേടിയെടുക്കണം എന്നുതന്നെയാണവിടെയും അല്ലാഹു പറയുന്നത്.

4.മനുഷ്യവംശത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഖുർആന്റെ മറ്റൊരു പ്രഖ്യാപനമിതാ: ഓ മനുഷ്യരെ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സ്രഷ്ടിച്ച നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക, അതുവഴി നിങ്ങൾ മുത്തഖികളായേക്കും.ഇവിടെ ഇബാദത്തിലെ ഒന്നോ അതിലധികമോ കര്യങ്ങൾ പ്രത്യേകം എടുത്ത് പറയാതെ ഇബാദത്തിനെ ഒട്ടാകെയാണ്
ഉദേശിച്ചിട്ടുള്ളത്.ഇബാദത്തുകളഖിലം-അത് ഏതു തരത്തിൽപെട്ടതായലും-മുത്തഖിയാകനുള്ള ഉപാധിയാണ്.അതായത്ഇബാദത്തുകൾ അനുഷ്ഠിക്കുക വഴി മുത്തഖിയായിതീരണം. ഇബാദത്തുകൾക്ക് പുറമെയുള്ള,ഇബാദത്തുകൾ വഴി ഉണ്ടാവേണ്ട മറ്റൊരു അവസ്ഥയാണ് മുത്തഖി എന്നതെന്നു ഈ സുക്തവും കുറിക്കുന്നു. മറ്റൊരു ഭാഷയിൽ,ഈമാൻ കാര്യങ്ങളെല്ലാം
ഉൾകൊള്ളുന്നത് കൊണ്ടുമാത്രം ഒരാൾ മുത്തഖിയാകുന്നില്ല.ഇസ്ലാം കാര്യങ്ങളെല്ലാംഅനുഷ്ഠിക്കുന്നത്കൊണ്ട് മാത്രവും ഒരാൾ മുത്തഖിയാകുന്നില്ല. ഈമാൻ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളുമെല്ലാം അംഗീകരിച്ച ഒരാൾ കച്ചവടത്തിൽ ക്രിത്രിമം കാണി
ക്കുകയെന്നത് അദേഹത്തിന്റെ ശീലമാണെങ്കിൽ മുത്തഖിയല്ല.ഒരാളുടെ ജീവിതം മറ്റു മേഖലളിലെല്ലാം ശരി പക്ഷെ രാഷ്ട്രീയത്തിൽ അദേഹം അള്ളാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കുന്നില്ലങ്കിൽ അദേഹവും മുത്തഖിയല്ല.എങ്കിൽ പിന്നെആരാണ് മുത്തഖി? ജീവിതത്തിന്റെ സകല തുറയിലും അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിച്ചുകൊണ്ട് മുഴുവൻ ജീവിതത്തെയു അവനിഷ്ടപെടും വിധത്തിൽ രൂപപെടുത്തുകയും ജീവിതത്തിന്റെ ഒരു കോണിലും അവനിഷ്ടപെടാത്തതൊന്നുംസംഭവിക്കാനനുവദിക്കതെ സൂക്ഷമതയോടും ഭയഭക്തിയോടും കൂടി ജീവിതം നയിക്കുകയും ചെയ്യുക-ഇതാണ് തഖവ.
അങ്ങിനെ ജീവിക്കുന്നവരാണ് മുത്തഖി എന്ന് മേൽ ഉദ്ധരിച്ച സുക്തങ്ങളൂടെയും ഖുർആനിലെ മറ്റു പരാമർശങ്ങളുടെയും വെളിച്ചത്തിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നു.വൈകാരികമായോ മറ്റോ വല്ല അബദ്ധവും ഇടക്ക് സംഭവിച്ചു പോയാൽ ഉടനെപാശ്ചാത്തപിച്ചു മടങ്ങുക എന്ന സ്വഭാവം നിലനിൽക്കുന്നുവെങ്കിൽ ആ ബന്ധം തഖ് വയെ ഹനിക്കുന്നില്ല. മുത്തഖി എന്ന
അവസ്ഥക്കത് കോട്ടം തട്ടിക്കുന്നുമില്ല എന്നു കൂടി ഗ്രഹിക്കുക.
ആകയാൽ മനുഷ്യന്റെ മുഴുവൻ ജീവിതത്തെയും ഒരു പോലെ ചുഴുന്നു നിൽക്കുന്ന ഭദ്രവുംസമഗ്രവുമായ ഒരാശയമാണ് മുത്തഖിഎന്നപദത്തിനുള്ളതെന്നു വ്യക് തം. ഇത്രയും സമഗ്രമായ ഒരാശയം അതിനുള്ളതുകൊണ്ടാണ് പ്രവാചകൻമാരുടെ പ്രഥമ പ്രഖ്യപനങ്ങളിൽ തന്നെ الا تتقون, افلا تتقون എന്നിങ്ങനെയുള്ള ലക്ഷ്യ സൂചകവും പ്രേരണാത്മകവുമായ ചോദ്യങ്ങൾ
നമുക്ക് കാണുവാൻ കഴിയുന്         قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۚ أَفَلَا تَتَّقُونَ ﴿ الأعراف٦٥

إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ﴿ الشعراء ١٠٦  

അള്ളാഹു മുത്തഖികളെ സ്നേഹിക്കുന്നു
فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ﴿   آل عمران ٧٦
അള്ളാഹു മുത്തഖികളോടൊപ്പമാണെന്ന് അറിഞ്ഞുകൊള്ളുക.

وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ﴿التوبة ٣٦
അന്തിമവിജയം മുത്തഖികൾക്കാണ്
ഖുർആൻ മുത്തഖികൾക്കാണ് മാർഗദർശകമാകുന്നത്
هُدًى لِّلْمُتَّقِينَ ﴿  البقرة  ٢
എന്നെല്ലാം ഖുർആൻ പ്രഖ്യാപിക്കുമ്പോൾ മുത്തഖിയുടെ ഗൌരവം നമുക്ക് ബോധ്യപ്പെടേണ്ടതാണ്.

വിശ്വസിച്ചവരെ, നിങ്ങൾ അള്ളാഹുവിനോട് തഖവയുള്ളവരാവുകയാണെങ്കിൽ ശരി-തെറ്റുകളെ വേർതിരിച്ചറിയാനുള്ള വിവേചനശക്തി നിങ്ങൾക്കവൻ നൽകുന്നതാണ്.നിങ്ങളുടെ തിന്മകളെ ദുരീകരിക്കുകയും പാപങ്ങൾ പൊറുത്തുതരികയുംചെയ്യും.അള്ളാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ  ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ ﴿الأنفال٢٩

ആർ അള്ളാഹുവെ സൂക്ഷിച്ചു ജീവിക്കുന്നുവോ അവന്(എല്ലാവിധ) വിഷമങ്ങളിൽനിന്നും മോചനംനേടാനുള്ള മാർഗ്ഗം അള്ളാഹു ഒരുക്കിക്കൊടുക്കും.അവൻ ഊഹിക്കുകപോലും ചെയ്യാത്ത
മാർഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا, وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ  (  الطلاق٢ 

ആർ അള്ളാഹുവിനോട് ഭയഭക്തി പുലർത്തിക്കോണ്ടു ജീവിക്കുന്നുവോ അയാളുടെ കാര്യത്തിൽ
അള്ളാഹു ആശ്വാസമുണ്ടാക്കികൊടുക്കും.

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴿الطلاق٤
നാടുകളിലെ നിവാസികൾ വിശ്വസിക്കുകയും തഖ് വയുടെ പാത സ്വീകരിക്കുകയുമാണെങ്കിൽ നാമവർക്ക് ആകശത്തു നിന്നുംഭൂമിയിൽ നിന്നും അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്നുകൊടുക്കുന്നതാണ്.
     وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ
മുത്തഖികൾ അവിടെ ഉദ്യാനങ്ങളിലും സൌഭാഗ്യങ്ങളിലുമായിരിക്കും.അവരുടെ നാഥൻ അവർക്കു
നൽകിയ വിഭവങ്ങളിൽആനന്ദിച്ചുകൊണ്ടിരിക്കും
               إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ  فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ     
മുത്തഖികൾക്കാണ് പരലോകത്തിൽ സ്വർഗീയസുഖാനന്ദങ്ങളെന്നു ഖുർആൻ പല വിധത്തിലായി ധാരാളം ഇടങ്ങളിൽ വിവരിച്ചിടുണ്ട്.എത്രത്തോളമെന്നാൽ ഒരിടത്ത് അള്ളാഹു ഇങ്ങിനെത്തന്നെ
പറയുകയുണ്ടായി:പരലോകം നിന്റെ നാഥങ്കൽ മുത്തഖികൾക്ക് മാത്രമുള്ളതത്രെ.
 وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴿٣٥الزخرف
വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണിപ്പറഞ്ഞതൊക്കെ. ഒന്നുകൂടി ചുരുക്കിപ്പറയട്ടെ: ഒരാൾ മുത്തഖിയാവുകയാണെങ്കിൽ തന്റെ തിന്മകൾ മായ്ക്കപ്പെടും പാപങ്ങൽ പൊറുത്ത്കിട്ടും ഏതു പ്രശ്നത്തിന്റെയും ന്യായന്യായങ്ങളും ശരി-തെറ്റുകളും വേർതിരിച്ചറിയാനുള്ള ഒരു വിവേചനശക്തി ലഭ്യമാകും പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. പ്രതിസന്ധികൾക്ക് തുറസ്സ്കിട്ടും ഊഹിക്കപോലും ചെയ്യാത്ത മാർഗങ്ങളിലൂടെ വിഭവങ്ങൽ ലഭ്യമാകും നാട്ടുകാർ മൊത്തത്തിൽ മുത്തഖികളായികഴിഞ്ഞാൽ ആകശത്തുനിന്നും ഭുമിയിൽനിന്നും അളവറ്റ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകിട്ടും പരലോകാനുഗ്രഹങ്ങളാവട്ടെ മുത്തഖികൾക്ക് മാത്രമുള്ളതും.അള്ളാഹു അറീയിച്ചതാണിതൊക്കെ.ഇതിൽ കവിഞ്ഞ് മറ്റെന്തൊരു നേട്ടമാണ് മനുഷ്യന് കൊതിക്കുവാനുള്ളത് മുത്തഖിയുടെമാഹാത്മ്യവും ഗാംഭീര്യവും ഇപ്പോൾ വ്യക്തമായി ബൊധ്യപ്പെട്ടിരിക്കുമല്ലോ. ആഴച്ചതോറും വെള്ളിയാഴ്ച്ച ഖുതുബയിൽ തഖവകൊണ്ടുപദേശിക്കൽ നിർബന്ധമാക്കിയതിലടങ്ങിയരഹസ്യവുംഇപ്പോൾമനസിലായിരിക്കുമെന്നുകരുതുന്നു.നോമ്പുകൊണ്ട് മനുഷ്യന് ഇത്തരം ഒരു മുഅത്തഖിയായി ഉയരാൻ കഴിയണം എന്നും നോമ്പ് അതിനു പറ്റിയ ആയുധമാണ്എന്നും വെച്ചുകൊണ്ടാണ് അള്ളാഹു നമുക്ക് നോമ്പു നിർബന്ധമാക്കിയിട്ടുള്ളത്,ഇത്രയു കരുത്തുറ്റ നോമ്പിനെ ശരിക്കൊന്ന്പഠിക്കാം.(ഇത് എടുത്തത് ഇവിടെ നിന്ന് )

അഭിപ്രായങ്ങളൊന്നുമില്ല: