2012, മേയ് 7, തിങ്കളാഴ്‌ച


ഇസ്ലാം വിരോധികളുടെ എണ്ണം വര്‍ധിക്കുന്നു: ഖറദാവി

ദോഹ: ഇസ്ലാം വിരോധികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പ്രസ്താവിച്ചു. കെയ്റോയില്‍ പണ്ഡിത സഭ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പല താല്‍പര്യങ്ങള്‍ക്കും ഈ പ്രബോധനം തടസ്സമാണെന്ന് കണ്ടാണ് ഇക്കൂട്ടര്‍ ജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മദ്യത്തിനും ചൂതാട്ടത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ അവയൊക്കെ നിഷിദ്ധമാക്കി സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുന്ന ആശയത്തോട് ശത്രുതാമനോഭാവം സ്വീകരിക്കുക സ്വാഭാവികമാണ്.
യഥാര്‍ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ലൂത്ത് തന്‍െറ സമൂഹത്തെ ക്ഷണിച്ചപ്പോള്‍ മ്ളേഛരായ ജനത അദ്ദഹേത്തെയും കുടുംബത്തെയും നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയാണുണ്ടായതെന്നും ഖറദാവി ചൂണ്ടിക്കാട്ടി.
ഇസ്ലാമിനെ കരിവാരിത്തേക്കാന്‍ കിഴക്കും പടിഞ്ഞാറുമുള്ള മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളും ഇതര സമുദായങ്ങളോട് ശത്രുത പുലര്‍ത്തുന്നവരും യുദ്ധങ്ങള്‍ വ്യപിപ്പിക്കുന്നവരുമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
സയണിസ്റ്റ് ലോബിയുമായി ചേര്‍ന്ന് ഇസ്ലാമിനോട് പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുകയാണ് പടിഞ്ഞാറ് ചെയ്തുകൊണ്ടിരിക്കുന്നത്.
നിഷ്ക്രിയമായ, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കന്ന ഇസ്ലാമിനെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഇക്കൂട്ടരുടെ രോഗത്തിന് ചികില്‍സയില്ലെന്നും ഖറദാവി കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല: