2012, മേയ് 6, ഞായറാഴ്‌ച


ഞായര്‍, 06 മെയ് 2012 07:52
വാഷിങ്ടണ്‍: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ അവഹേളനം നേരിട്ട അമേരിക്കന്‍ വനിതയ്ക്ക് 50 ലക്ഷം ഡോളര്‍ നല്‍കാന്‍ കോടതി ഉത്തരവ്. കന്‍സാസ് സ്വദേശിയായ സൂസന്‍ ബഷീര്‍ എന്ന 41കാരിയാണു തൊഴില്‍ചെയ്ത സ്ഥാപനത്തിലെ മേലധികാരികളുടെ വിവേചനപൂര്‍ണമായ പെരുമാറ്റത്തിനെതിരേ നല്‍കിയ കേസില്‍ അനുകൂല വിധി നേടിയത്. ക്രിസ്തുമതവിശ്വാസിയായിരുന്ന സൂസന്‍ ഇസ്‌ലാംമതം സ്വീകരിച്ചത് ഇഷ്ടപ്പെടാതിരുന്ന മേലധികാരികള്‍ വിവേചനത്തോടെ പെരുമാറാന്‍ തുടങ്ങിയതായാണു പരാതി.
ഹിജാബ് ധരിക്കുന്നതും പ്രാര്‍ഥനയ്ക്ക് മസ്ജിദില്‍ പോവുന്നതും എതിര്‍ക്കുകയും പേരിനോടൊപ്പം ഭീകരവാദിയെന്ന് അഭിസംബോധനചെയ്യുകയും ചെയ്തതായി സൂസന്‍ ബഷീര്‍ പരാതിയില്‍ പറയുന്നു. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ഭീമന്‍മാരായ എ.ടി ആന്റ് ടി കമ്പനിക്കെതിരേയാണു കോടതി വിധി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. പ്രതികാര നടപടിയായി ജോലിയില്‍നിന്നു പിരിച്ചുവിട്ടതായ സൂസന്റെ ആരോപണം പക്ഷേ കോടതി തള്ളി.

അഭിപ്രായങ്ങളൊന്നുമില്ല: