2012, മേയ് 16, ബുധനാഴ്‌ച

സുഊദി സ്കുള്‍ പാഠപുസ്തകത്തിലെ 'ഇബാദത്ത്' വിശദീകരണം:
********************************************** 

സുഊദി അറേബ്യയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന, ശൈഖ് മന്നാല്‍ ഖലീല്‍ അല്‍ ഖത്ത്വാന്റെ الحديث والثقافة الإسلامية (ഹദീസും ഇസ്ലാമിക സംസ്കാരവും) എന്ന പുസ്തകത്തില്‍ ഇബാദത്തിന്റെ വിശദീകരണം (മുജാഹിദുകളുടെ ഭാഷയില്‍ 'മതരാഷ്ട്ര വ്യഖ്യാനം') ഇപ്രകാരം വായിക്കാം:
فعبادة الله بهذا المعنى تسع الحياة كلها، وتنتظم أمورها قاطبة، من السعي للكسب وأدب الأكل والشرب، الى بناء الدولة وسياسة الحكم، ونظام المال، وشؤون المعاملات والعقوبات وأصول العلاقات الدولية في السلم والحرب. (ص: 183)
(അപ്പോള്‍ അല്ലാഹുവിനുള്ള ഇബാദത്ത് ജീവിതത്തിന്റെ സകല മേഖലകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. സമ്പത്ത് സമ്പാദിക്കാനുള്ള പരിശ്രമവും ഭക്ഷണ പാനീയ മര്യാദകളും തുടങ്ങി രാഷ്ട്ര സംസ്ഥാപനവും ഭരണ രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയും പെരുമാറ്റ കാര്യങ്ങളും ശിക്ഷാമുറകളും യുദ്ധ-സമാധാന വേളകളില്‍ പാലിക്കേണ്ട അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാനങ്ങളും വരെ ഇബാദത്തിന്റെ പരിധിയില്‍ പെടുന്നു).

അഭിപ്രായങ്ങളൊന്നുമില്ല: