2012, മേയ് 29, ചൊവ്വാഴ്ച

ജമാഅത്തുകാര്‍ ആരാധനകളെ 'ട്രെയിനിംഗ്' ആക്കി 




ജമാഅത്തുകാര്‍ ആരാധനകളെ 'ട്രെയിനിംഗ്' ആക്കി എന്നത് 


മുജാഹിദുകളില്‍ നിന്ന് ഇപ്പോഴും കേള്‍ക്കാറുള്ള 


ആരോപണമാണല്ലോ. എന്നാല്‍ ഇബാടത്തുകള്‍ മനുഷ്യന്‍റെ സാമുഹ്യ 


ജിവിതത്തില്‍ വരുന്ന മാടങ്ങളെ കുറിച്ച് വിശദികരിക്കുമ്പോള്‍ 


ജമാഅത്തുകാര്‍ മാത്രമല്ല മുന്‍ കാലങ്ങളില്‍ മുജാഹിദുകളും 


അങ്ങനെയോക്കെത്തന്നെയാണ് (പലപ്പോഴും അതിനേക്കാള്‍ 


കടുപ്പത്തിലാണ്) എഴുതിയിട്ടുള്ളത് എന്നതാണ് വസ്തുത!. പക്ഷെ 


മാന്യതകൊണ്ട് ജമാഅത്തുകാര്‍ അതൊന്നും 


ആക്ഷേപഹേതുവാക്കാരില്ല എന്നുമാത്രം.) ആവശ്യമെങ്കില്‍ 


ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കാണുക: മര്‍ഹൂം അബുസ്സ്വബാഹ് 


അഹ്മദലി മൌലവി രചിച്ചതും ഐ.എസ്.എം കൊച്ചി ശാഖ 


പ്രസിദ്ധീകരിച്ചതുമായ 'നമസ്കാര ചൈതന്യം' എന്ന പുസ്തകത്തില്‍ 


സംഘടിത നമസ്കാരത്തെ കുറിച്ച് പറയുന്നതുകാണുക:

'ജമാഅത്ത് നമസ്കാരത്തില്‍ സാമുദായികവും സാമ്പത്തികവും 



രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ഥങ്ങള്‍ 


അടങ്ങിയിട്ടുണ്ട്... രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് 


മാതൃകാ യോഗ്യയമായ ഒരു ഗ്രാമപഞ്ചായത്ത് ആണ്... 


ഈഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനമാണ് ജമാഅത്തിന്റെ 


ഇമാം വഹിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് 


ഗ്രാമത്തിലെ പ്രായപൂര്‍ത്തി എത്തിയിട്ടുള്ള ആളുകളാകുന്നു... 


അതിനാലിതുകൊണ്ട് പ്രജായത്ത ഭരണ സമ്പ്രദായം പഠിക്കുവാന്‍ 


ഓരോ മുസ്ലിം പൌരനും അവസരം ലഭിക്കുന്നു... മറ്റൊരു 


വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്കാരം ഒരു പട്ടാള 


പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്റെ 


കീഴിലുള്ള ഭടന്മാര്‍ അണിനിരക്കുന്നതുപോലെയാണ് ഇമാമിന്റെ 


പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരക്കുന്നത്'.


(നമസ്കാര ചൈതന്യം, പേജ്: 28-31)

‘ഹജ്ജിന്റെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടില്‍ ഇ.വി മുഹമ്മദ് 


മൌലവി 1956 ആ•സ്റ്റ് 5 ന് അല്‍മനാറില്‍ എഴുതിയ ലേഖനത്തില്‍ 


ഇപ്രകാരം കാണാം: 'ഹജ്ജ് സമരാത്മകവും സൈനികാത്മകവുമായ 


ഒരു ചൈതന്യവിശേഷം മുസ്ലിംകളില്‍ ഉദ്പാദിപ്പിക്കുന്നു. 


എന്തെന്നാല്‍, ഹജ്ജില്‍ ഹജ്ജാജികളെല്ലാം ഒരേ യൂണിഫോമില്‍ ഒരേ 


രീതിയില്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നു. ആസകലരും 


ഒരേ സ്വരത്തില്‍ ദൈവനാം ഉച്ചരിക്കുന്നു. ഒന്നിച്ച് 


കഅ്ബാപ്രദിക്ഷണം ചെയîുന്നു. ഒരേ അവസരത്തില്‍ 


അതിവിശാലമായ അറഫാ മൈതാനിയില്‍ ഒരുമിച്ച് 


സന്നിഹിതരാകുന്നു...'


ഇവിടെ മുജാഹിദ്‌ സുഹൃത്തുക്കള്‍ വ്യക്തമാക്കേണ്ട 


കാര്യമിതാണ്: മേല്‍ വാചകങ്ങള്‍ എഴുതിയ മൌലാനാ 


അബുസ്സ്വബാഹ് അഹ്മദലി മൌലവിയും ഇ.വി മുഹമ്മദ് 


മൌലവിയുമെല്ലാം മതരാഷ്ട്രീയക്കാരും ആരാധനകളെ ട്രൈനിംഗ് 


കോഴ്സ് ആക്കിയ ആളുകളുമാണെന്ന് മുജാഹിദുകള്‍ക്ക് 


വാദമുണ്ടോ?. അവരുടെ ഈ ലേഖനങ്ങള്‍ പ്രസിദ്ധീ കരിച്ച 


മുജാഹിദ്‌ സംഘടന നമസ്കാരത്തെയും ഹജ്ജിനെയും 


ഗ്രാമപഞ്ചായത്തും സൈനിക പരിശീലനവുമൊക്കെയാക്കുന്ന 


സംഘട നയാണോ?. മൌദൂദിയുടെയും ജമാഅത്തിന്റെയും മേല്‍ 


ചാടിവീഴുന്നത് ഇതൊക്കെയൊന്ന് തീരുമാനിച്ചതിനുശേഷം പോരേ?. 

അഭിപ്രായങ്ങളൊന്നുമില്ല: