2012, മേയ് 22, ചൊവ്വാഴ്ച

ജിന്ന്ഫലിതങ്ങള്‍

ജിന്ന്ഫലിതങ്ങള്‍  

ഇറങ്ങി പോടാ അവിടന്ന് എന്ന് പറഞ്ഞെത്രെ ..സകരിയതന്നെ പറയട്ടെ ശ്രദ്ധിച്ചു കേള്‍ക്കുക .
പരിധി വിട്ടു പണ്ഡിതന്മാര്‍ തെരുവുകള്‍ മലീമാസമാക്കിയപ്പോള്‍ അരുത് എന്ന് പറയാതെ പ്രോത്സാഹനം നല്‍കിയ മുജാഹിദ് നേതാക്കള്‍ ഇപ്പോള്‍ വിരല് കടിക്കുകയാണ്.എന്തൊക്കെയാണ് ഇവര്‍ കേരളത്തിലെ തെരുവുകളില്‍ പറഞ്ഞു നടന്നിരുന്നത് .ലോക പ്രശസ്തരായ പണ്ഡിതന്മാരെ തെരുവില്‍ കൈകാര്യം ചെയ്തവര്‍ ഇപ്പോള്‍ സ്വന്തം നേതാക്കളുടെ പച്ചമാംസം കൊത്തി വലിക്കാന്‍ തുടങ്ങി.



പ്രധിരോധം തുടങ്ങി...എന്തായാലും അനസ് മൌലവിയെ എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണു .അവസര വാദത്തിന്റെ യഥാര്‍ത്ഥ രൂപം...ഇത് കേട്ട് നോക്കുക 
http://www.facebook.com/ajax/sharer/?s=11&appid=2392950137&p%5B0%5D=362624367146410&p%5B1%5D=0&p%5B2%5D


പടച്ചവനെ എന്തൊക്കെയാണ് ഈ കാണുന്നതും കേള്‍ക്കുന്നതും?!.. ഒരു നവോത്ഥാന പ്രസ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് സ്വയം നടന്നടുക്കുകയോ?!!!

അല്ലാഹുവില്‍ ശരണം... എന്തൊക്കെയാണ് ഈ കാണുന്നതും കേള്ക്കു ന്നതും?!. ഒരു നവോഥാന
പ്രസ്ഥാനം ഇത്രത്തോളം അധ:പതിക്കുകയോ?!. പത്ത്‌ വര്ഷം മുമ്പ്‌ നെടുകെ പിളര്ന്ന് രണ്ടായ മുജാഹിദ്‌ പ്രസ്ഥാനത്തിലെ AP ഗ്രൂപ്പ് വിഘടിച്ചു തമ്മ തമ്മില്‍ പോര്വി്ളികള്‍ പരസ്യമായി തുടങ്ങിയിരിക്കുന്നു!, സക്കരിയ സ്വലാഹിയെ പുറത്താക്കുന്നതിനു മുന്പ്ള തന്നെ ബെയ്ലക്സ് മെസ്സഞ്ചര്‍ ക്ലാസ് റൂം വിഘടിച്ചിരുന്നു, ആദ്യം ഉണ്ടായിരുന്ന മലയാളം ഇസ്ലാമിക് ക്ലാസ് റൂം 'ജിന്ന്' വിഭാഗം കയ്യടക്കിയതോടെ AP ഗ്രൂപ്പിലെ 'ഇന്സ്' വിഭാഗം KNM റൂം ആരംഭിച്ചു, അനന്തരം രണ്ടിലും ഒരേ സമയം പരസ്പര ആരോപണങ്ങളും മറുപടികളും!. 

ഇപ്പോഴിതാ നാട്ടില്‍ നാല്കെവലകളില്‍ വെച്ച് പരസ്പരം പരസ്യമായ വിഴുപ്പലക്കലുകളും വെല്ലുവിളികളും തുടങ്ങിയിരിക്കുന്നു!. ഒരു വിഭാഗം മറു വിഭാഗത്തെ 'ഹദിസ്‌ നിഷേധികളെ'ന്നും 'നവ മടവുരികള്‍' എന്നും ആക്ഷേപിക്കുമ്പോള്‍ അവര്‍ ഇവരെ 'ഖാല-ഖിലകളെ പിന്പകറ്റുന്നവര്‍' എന്നും 'നവ ഖുരാഫികള്‍' എന്നും വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു!. എല്ലാവരെയും 'ഖുറാഫി' എന്ന് വിളിച്ചുകൊണ്ടിരുന്ന സക്കരിയ്യാ സ്വലാഹിയെയും സംഘത്തെയും സ്വന്തം സംഘടന തന്നെ (നവ)ഖുറാഫികള്‍ എന്ന് മുദ്ര കുത്തി!!. വാളെടുത്തവര്‍ വാളാല്‍ എന്നല്ലാതെ ഇതിനെ കുറിച്ച് എന്തുപറയും?. (അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലുളള 'ഇന്സ്ൊ' വിഭാഗത്തെ കുറിച്ച് സകരിയ്യാ സ്വലാഹിയുടെ നേതൃത്വത്ത്തിലുള്ള 'ജിന്ന്' വിഭാഗത്തിലെ ഷാഫി സ്വലാഹി കഴിഞ്ഞ ദിവസം പറഞ്ഞത്‌ 'ഇസ്ലാഹി പ്രസ്ഥാനത്തെ തകര്ക്കാ ന്‍ കാന്തപുരത്ത്തില്‍ നിന്നും മറ്റും ഭിമമായ സംഖ്യ അച്ചാരം പറ്റിയവരാന് ഇക്കുട്ടര്‍' എന്നാണു!. തര്ക്കര വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ കൊഴികൊട്ടെ മുജാഹിദ്‌ സെന്റഴറില്‍ ചെന്ന അദ്ദേഹത്തെ അബ്ദുറഹ്മാന്‍ സലഫി സ്വികരിച്ചത് ഒരു പ്രശസ്ത ഗുണ്ടയുടെ സാന്നിദ്ധ്യത്തില്‍ ഭിഷണിപ്പെടുത്തിക്കൊണ്ടും പുറത്ത് പറയാന്‍ പറ്റാത്ത തെറിവാക്കുകള്കൊാന്ടുമാണത്രേ!. അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലുളള ഈ (ഔദ്യോഗിക)വിഭാഗം പണക്കാര്ക്കും പ്രമാണിമാര്ക്കുാമനുസരിച്ച് കാര്യങ്ങളെ വളച്ചോടിക്കുകയാനെന്നും സത്യം മുടി വെക്കുകയാനെന്നും ജിന്ന് വിഭാഗം വാദിക്കുന്നു. ഈ വിഭാഗങ്ങള്‍ തമ്മില്‍ ഏറണാകുളത്ത് വെച്ച് നടന്ന ഒരു മുഖാമുഖത്തെ കുറിച്ച് ജിന്ന് വിഭാഗത്തിന്റെച ബൈലക്സിയിലെ മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റുമില്‍ വന്ന ഒരു പരസ്യം ഇങ്ങനെ: 'പ്രമാണങ്ങളും പ്രമാണിമാരും ഏറ്റുമുട്ടുന്നു'!!!.. ഇങ്ങനെയെങ്കില്‍ ചോദിക്കട്ടെ, പ്രിയ മുജാഹിദുകളെ, നിങ്ങളെല്ലാവരും ഒന്നായിരിക്കെ കഴിഞ്ഞ കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങള്‍ മുഴുവന്‍ ആരില്നിവന്നോക്കെയോ അച്ചാരം വാങ്ങിക്കൊണ്ടുള്ളതും ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ളതും ആയിരുന്നു എന്ന് വ്യക്തമല്ലേ?!!!. ഈ ദുരാരോപണങ്ങള്‍ ഏറ്റവും മുര്ഛ്ചി ച്ചിരുന്നത് തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴായിരുന്നു എന്നത് അതിന്റൊ ഒന്നാന്തരം തെളിവല്ലേ?!)


മുജാഹിദുകള്ക്കിടയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ വിവാദങ്ങളും ജിന്നു-സിഹ്റുമായിമായി ബന്ധപ്പെട്ടുകൊണ്ടാണ് എന്നതാണ് ഏറെ രസകരം!. (പണ്ടേ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ല എന്ന് തിരുമാനിച്ചര്ക്ക് പിന്നെ പരസ്പരം വിഴുപ്പലക്കാനും വേണ്ടേ എന്തെങ്കിലും വിഷയം?!) എന്നിട്ട് പരസ്പരം കടിച്ചു കിറാന്‍ ഒരു ഹദിസും!. ( يا عباد الله أعينوني ). ഈ ഹദിസ് സ്വഹിഹ് ആണോ?. ആണെങ്കില്‍ അതില്‍ അഭൌതികമായ സഹായം തേട്ടം ഉണ്ടോ ഇല്ലെയോ?. വിജന പ്രദേശത്ത്‌ ഒറ്റപ്പെട്ടു പോയ ഒരാള്‍ ഈ ഹദിസ്‌ അനുസരിച്ച് 'ഇവിടെ എന്റെക ശബ്ദം കേള്ക്കു ന്നവര്‍ (ജിന്നോ മലക്കോ മറ്റാരെങ്കിലുമോ) ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സഹായിക്കണേ' എന്ന് വിളിച്ച് തേടിയാല്‍ അത് ശിര്ക്കാ കുമോ? -ഇതാണ് മുഖ്യമായ ഒരു തര്ക്കും !. തൌഹിദ്‌ പറയുന്നവര്‍ ഞങ്ങള്‍ മാത്രമാണ് എന്ന് നാഴികക്ക് നാല്പതത്‌ വട്ടം അവകാശപ്പെട്ടു നടന്നവര്ക്ക് , മറ്റുള്ളവരെ തൌഹിദ്‌ പറയാത്തവരെന്നും തൌഹിദ്‌ തിരിയാത്തവരെന്നും ആക്ഷേപിച്ചവര്ക്ക് ഇത്രയും കാലമായിട്ടും തൌഹിദു എന്താണെന്നോ അഭൌതികമായ സഹായ തേട്ടം എന്താണെന്നോ തിരിഞ്ഞിട്ടില്ലെന്നല്ലേ ഈ തര്ക്കംട സ്വയം വിളിച്ചു 
പറയുന്നത്?!.
‎'ദിന്‍ എളുപ്പമാണ്, ആര്‍ അതിനെ കുടുസ്സാക്കുന്നുവോ അതവനെ അതിജയിക്കാതിരിക്കില്ല' ( الدين يسر ولن يشادّ الدين الا غلبه ) എന്ന പ്രവാചക വചനമാണ് മുജാഹിദുകളുടെ ഈ പതനം കാണുമ്പോള്‍ ഓര്മ വരുന്നത്. 

ഇന്നലെ അറബിക് കോളേജും കഴിഞ്ഞിറങ്ങിയ ഓരോ പ്രഭാഷകരും തനിക്കറിയാവുന്ന ഏതാനും ഹദിസുകളുമായി രംഗത്തുവരികയും അതിനു അവര്‍ നല്കു്ന്ന വ്യാഖ്യാനത്തെ അനുകുലിക്കാത്തവരെ 'ഹദിസ്‌ നിഷേധി'കളായി മുദ്രകുത്തുകയും ചെയ്യുന്നു!. അനാവശ്യമായ പിടിവാശിയും മര്ക്കകട മുഷ്ടിയുമായി നടന്നു നിസ്സാര അഭിപ്രായ വ്യത്യാസങ്ങളെ പോലും ഊതി വിര്പ്പി ച്ച് തങ്ങള്‍ മാത്രമാണ് നേര്വിഴിയിലുള്ളവരെന്നും മറ്റുള്ളവരെല്ലാം വഴിപിഴച്ചവരാണെന്നും വരുത്തി തിര്ക്കു ന്നു!. കര്മപരമായ വിഷയങ്ങളിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളെ പോലും 'ആദര്ശോ വ്യതിയാന'മായി വ്യാഖ്യാനിക്കുന്നു!. സുന്നത്തായ കാര്യങ്ങളെ കുറിച്ച് നിര്ബിന്ധമെന്നു വിധിയെഴുതുന്നു!. കറാഹത്തായ കാര്യങ്ങളെ ഹറാമെന്നും!... എങ്ങും എവിടെയും തിവ്ര നിലപാടുകള്‍ മാത്രം!. ഇങ്ങനെ രംഗത്തുവന്നിട്ടുള്ള കുട്ടി പ്രാസംഗികരുടെ 'ആരാധകരായി' കുറെ സാധാരണക്കാരായ മുജാഹിദ്‌ പ്രവര്ത്ത കരും! (തഖ്‌ലിദിനെ ശക്തമായെതിര്ത്ത ഒരു പ്രസ്ഥാനം സുഫി ത്വരിഖത്തുകാരെ പോലും വെല്ലും വിധം ഏതാനും വ്യക്തികളെ തഖ്‌ലിദ്‌ ചെയ്യുന്ന ചെറു ഗൃപ്പുകളായി പരിണമിക്കുന്നു!)... കേരളിയ മുസ്ലിം സമുഹത്തില്‍ ഒരു ഘട്ടത്തില്‍ ചരിത്രപരമായ ദൗത്യം നിര്വെഹിച്ച ഒരു മഹത്തായ പ്രസ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് സ്വയം നടന്നടുക്കാന്‍ തിരുമാനിച്ചപോലെ!.... സ്വയം കൃതനാര്ഥ ങ്ങള്‍ കാരണമായുള്ള കുരിരുട്ടിലേക്കുള്ള ഈ പ്രയാണത്തെ കുറിച്ച് കുടുതലെന്ത്‌ പറയാന്‍?. അല്ലാഹുവേ, കേരളിയ മുസ്ലിം സമുഹത്തെ എല്ലാ വിധ ഫിത്നക്കാരില്‍ നിന്നും (അവര്‍ എതു സംഘടനയില്‍ പെട്ടവരാണെങ്കിലും) രക്ഷിക്കണേ...


"നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടു " ഇങ്ങനെ "ആഘോഷിക്കുമെന്ന് " നാം സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ! ഇനി ഈ സംഘങ്ങളില്‍ പെട്ട ഭൂരിപക്ഷത്തിനു ഒരു "സേവ് മുജാഹിദ് ഫോറം " ഉണ്ടാക്കി വേറൊരു കക്ഷി ആവാം ! അതാണല്ലോ , നമ്മുടെ സമുദായത്തിന്റെ "ഒരു വെപ്പ് " ! ഒരു കാലത്ത് "ഉറഞ്ഞു തുള്ളിയ "മുസ്ലിം കൊമാരങ്ങള്‍ക്കും , അന്ധവിശ്വാസത്തിന്റെ പേരില്‍ നാട് ഭരിച്ച " വ്യാജ മുല്ലമാര്ര്‍ക എതിരിലും, കാഹളം മുഴക്കി, പൊതു സമൂഹത്തിനു അല്പമെങ്കിലും ദിശാബോധം നല്‍കിയ , നന്മയുടെ നാമ്പുകള്‍ സമൂഹത്തില്‍ നട്ടു വളര്‍ത്തുന്നതില്‍ ഒരു പാട് പങ്കു വഹിച്ച ഒരു സമൂഹം (അല്ല ഒരു സംഘടന !) ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയതില്‍ മനം വേദനിക്കുന്ന " ജമാഅത്തെ ഇസ്ലാമിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ ആണ് ഞാന്‍ !. ഒരു പാട് കാലം "മറ്റുള്ളവരെ അധിക്ഷേപിക്കുന്നതില്‍ ഇസ്ലാമിക മര്യാദകള്‍ പോലും കാറ്റില്‍ പറത്തി, മുന്നോട്ടു പോയപ്പോള്‍, പലപ്പോഴും അവര്‍ അറിയാതെ "ഇസ്ലാമിന്റെ അടിത്തറകള്‍ " പോലും വിമര്‍ശിക്കുകയും , സ്വന്തം സഹോദരങ്ങളെ സകല ഇസ്ലാമിക "മര്യാദകളും " പുരതെരിഞ്ഞു "ആനന്ദം കണ്ടെത്തുകയും " അതൊക്കെ നടക്കുമ്പോഴും "നേതാക്കള്‍ " തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ "പരാജയപ്പെടുകയും " പണ്ഡിതന്മാര്‍ ക്രിയാത്മകമായി ഇടപെടുന്നതിനു പകരം "മറ്റു പല മുഖാ മുഖ കോമാളി വേഷത്തിലും " നിറഞ്ഞാടി ! സാധാരണ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ "നിരതം വെച്ച് ആടിപ്പാടി രസിച്ചു " നാട് നീളെ സി.ഡി. , എല്‍. സി. ഡി. വിപലവം "അരങ്ങു തകര്‍ത്തു " വിശുദ്ധ ഖുര്‍,ആനും, പ്രവാചകന്റെ വിശുദ്ധ ഹദീസുകളും "പൊതു നിരത്തുകളില്‍ " കുട്ടി കുരങ്ങന്മാരാല്‍ "അമ്മനമാടപ്പെട്ടു " . അതിലൊന്നും ഒരു വിഭാഗത്തിനും മസ്സാക്ഷികുത് അനുഭവപ്പെട്ടില്ല !
ഇതല്ലാത മറു ഭാഗം "യാഥാസ്ഥികര്‍ " പണത്തിന്റെ പിന്‍ബലത്തില്‍ "മുമ്പത്തേക്കാള്‍ " ആക്രമോല്സുകരായി ! നാട്ടിലെ ക്രിമിനല്‍ സ്വഭാവം "തങ്ങളുടെ " വളര്‍ച്ചക്ക് മുതല്കൂട്ടാക്കി , അന്ധ വിശ്വാസങ്ങളുടെ "തേര്‍വാഴ്ച " തന്നെ നടത്തി . പണ്ട് കുടിലുകളില്‍ നടന്നിരുന്ന , അല്ലെങ്കില്‍ "പണക്കാരുടെ പണം കണ്ടു നടത്തിയിരുന്ന "ചില പൊടിക്കൈകള്‍ " ഇസ്ലാമിന്റെ പേരില്‍ "വലിയ വലിയ അന്തവിശ്വാസത്തിന്റെ "കൂടാരങ്ങലായ " പുതിയ "സ്ഥാപനങ്ങളിലൂടെ " അവയോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ (തരപ്പെടുത്തിയ ) വലിയ ഗ്രൌണ്ട് കല്‍ , പാഠങ്ങള്‍ എന്നിവയിലൂടെ അന്ധ വിശ്വാസ്സങ്ങള്‍ "മൊത്തമായും , ചില്ലറയായും വില്പന നടത്തി പൊതു ജനത്തിന്റെ പണം " അടിച്ചു മാറ്റി സസുഖം നേതാക്കളും അനുയായികളും വിലസി ! അവിടെയും സി.ഡി. എല്‍. സി. ഡി. ബില്‍ഡിംഗ്‌ കോമ്പ്ലക്സ് (അതൊരു മാനസിക വിഭ്രാന്തി ആയി പന്തലിച്ചു ) ആയി മാറി. അപ്പോള്‍ , പിന്നെ നബിയോടുള്ള സ്നേഹം "മുടി" രൂപത്തില്‍ ! "എ. പി. നബിയെക്കാള്‍ "മഹാനാകുന്ന " സ്വപ്ന ജീവിയാകുന്ന " തരത്തില്‍ വളര്‍ന്നു. മുസ്ലിം സമൂഹത്തില്‍ അങ്ങനെ ആഘോഷം കെങ്കേമം !


അതിനിടയില്‍ മുന്‍ ചൊന്ന "ഇസ്ലാഹീ " വിഭാഗത്തില്‍ ഒരു കൂട്ടാം "കൂട്ടം തെറ്റി " ആടുകളുടെ പിന്നാലെ പോയി! കാട് കയറി "ആട്ടിടയന്മാരായി " കഴിയുന്നു. വേറൊരു വിഭാഗം "ജിന്നിനോട് " വല്ലാതെ "കമ്പം " കൂടി കൊണ്ട് നടക്കുന്നു ! മന്ത്രം , ഉറുക്കു ഒക്കെ വ്യവസായം ആക്കി അന്ഗീകരിപ്പിക്കാനുള്ള ശ്രമത്തിലും !
വേറൊരു വിഭാഗം ഇതിനിടയില്‍ എല്ലാവരും "ശങ്ടരാന് " ഇസ്ലാമിക കര്‍മങ്ങള്‍, ഉത്തര വാദിത്വങ്ങള്‍ നിരവൈക്കാന്‍ പര്യാപ്തരല്ല ! " എന്നൊക്കെ ഗീര്‍ വാനം മുഴക്കി , "അക്രമ വാസനയും, കൈക്രിയകലുമായി " നാട് നീളെ നടക്കുന്നു (ഇസ്ലാമിനോടുള്ള അടങ്ങാത്ത ആവേശം കൂടിയിട്ടു "ആക്രമണകാരികള്‍ ആയവര്‍ '),
അപ്പൊ പൊതു ജനം എന്തായെന്നോ? മൊല്ലാക്ക നിന്ന് മൂത്രമൊഴിച്ചപ്പോള്‍ , മക്കള്‍ മരത്തില്‍ കയറി ആ മൊല്ലാക്കയുടെ തലയിലേക്ക് മൂത്രിച്ചു ! എന്ന് പറഞ്ഞ പോലെ , എല്ലാ കുട്ടാ ക്രിത്യങ്ങളിലും "സമുദായ സംവരണം " ഉറപ്പു വരുത്തി , ജയിലില്‍ പോലും "സംവരണം " ഭദ്രം !.
ഈ കാര്യങ്ങള്‍ ഒക്കെ ഇത്തരത്തിലാണ് എന്ന് വിളിച്ചു പറഞ്ഞ ആളുകള്‍ "ഭീകരര്‍, സ്വാര്തന്മാര്‍ , രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകള്‍ , ഇസ്ലാമില്‍ നിന്ന് പുറത്തു പോയവര്‍, ദീനിനെ വികലമാക്കിയവര്‍ , തുടങ്ങിയ "ഓമന പ്പേരുകള്‍ " നല്‍കി , ഈ മുന്‍ ചൊന്ന എല്ലാ വിഭാഗങ്ങളും കാംപയിനുകള്‍ , ക്ലാസ്സുകള്‍, സമ്മേളനങ്ങള്‍ എല്ലാം നടത്തി !
ഇനി സമുദായം ചിന്തിക്കണം നാം എവിടെയാണെന്ന് . എന്ത് ചെയ്യണം എന്ന്, നാം എന്തിനു വേണ്ടി വന്നു എന്ന്. നമ്മെ ആരാണ് തെരഞ്ഞെടുത്തു ഈ ലോകത്ത് നിയോഗിച്ചത് എന്ന്, എന്തിനു വേണ്ടിയാണ് അങ്ങനെ നിയുക്തരായത് എന്ന്, എന്ത് ദൌത്യമാണ് , ചുരുങ്ങിയ കാലത്തും, ദീര്‍ഘ കാലത്തേക്കും നിര്‍വഹിക്കാന്‍ ഉള്ളത് എന്ന്, ഏതു രൂപത്തിലാണ്, അവസ്ഥയിലാണ് ഈ ലോകത്ത് നിന്ന് യാത്രയാവേണ്ടത് എന്ന് , പഠിക്കുക , പ്രയോഗവല്കരിക്കുക . എങ്കില്‍ ശാന്തി, സമാധാനം, രക്ഷ , പരലോക മോക്ഷം എന്നിവ ലഭിക്കും , അല്ലാതെ അതിനു വേറെ കുറക്കു വഴികളില്ല !


ജിന്നുകള്‍ കലാപം തുടങ്ങി ..ഇനി എല്ലാം കണ്ടറിയണം ,പടച്ചവന്‍ കാക്കട്ടെ.മറ്റു സംഘടനകളെ ഒരു ന്യായവുമില്ലാതെ തെരുവില്‍ കൈകാര്യം ചെയ്തപ്പോള്‍ പണ്ഡിതന്മാര്‍ മൌനികള്‍ ആയി. അതിന്റെ ശിക്ഷയാണ് മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് തോന്നുന്നു.ഇനിയെങ്കിലും പടച്ച തമ്പുരാനേ പേടിക്കുന്ന പണ്ഡിതന്മാര്‍ അതില്‍ ബാക്കിയുണ്ടെങ്കില്‍ പടച്ചവന്റെ കാവലുണ്ടാകും.അല്ലെങ്കില്‍ പടച്ചവന്റെ പരീക്ഷണങ്ങള്‍ ഇനിയും തുടരും എന്ന് അവര്‍ ഭയപ്പെടട്ടെ.



കെ.ജെ.യു ഇറക്കിയ 'ജിന്ന്, പിശാച് , റുഖ് യ : ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍' എന്ന പുസ്സ്തകം വിശധമായ ചര്‍ച്ചയിലൂടെ പുറത്തിറക്കിയതനെന്നും അതില്‍ സലഫിആദര്‍ശത്തിന് വിരുധമായ യാതൊന്നും ഇല്ലെന്നും അങ്ങനെ സംഘടനയില്‍ ആര്‍കും അഭിപ്രായമില്ലെന്നും നുണപറഞ്ഞു നടക്കുന്ന അഹമ്മദ് അനസിനേയും ഹനീഫ് കായക്കൊടിയെയും താങ്ങി നടക്കുന്നവരുടെ ശ്രദ്ധക്ക്.....
ആ പുസ്തകം അബ്ദുറഹ്മാന്‍ സലഫി പോലെയുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ ആശയമാണെന്നും
അതില്‍ സലഫിആദര്‍ശത്തിനെതിരായ ധാരാളം വസ്തുതകള്‍ ഉണ്ടെന്നു ആമയൂര്‍ അബ്ദുല്‍ ഹഖ് , സുഹൈര്‍ ചുങ്കത്തറ ,അബൂബക്കര്‍ സലഫി പോലെയുള്ള മുപ്പത് പണ്ഡിതന്മാര്‍ (ഇരുനൂറിലധികം പേരെ കാണിക്കാനാവും എന്ന് ഷാഫി സ്വലാഹി പറയുന്നു) ഒപ്പ് വച്ച കത്തുമായി സിഡി ടവറില്‍ ചെന്ന ഷാഫി സ്വലാഹി ചങ്ങലീരി തനിക്കുണ്ടായ അനുഭവം ഇന്ന് 'മലയാളം ഇസ്ലാമിക് ക്ലാസ് റൂമി'ല്‍ തുറന്നടിച്ചു....



ആരാണ് സലഫീ പച്ച കള്ളം പറയുന്നത്? ഇനിയെങ്കിലും കളവു പറയല്‍  നിര്‍ത്തിക്കൂടെ? മലയാളി മുസ്ലീംകളെ വെറുതെ പോട്ടന്മാരാക്കണോ? 


സകരിയയുടെ സി.ഡി ചികിത്സ ..ഇതൊന്നും സലഫി കണ്ടില്ലേ ആവോ 




അവസാനം തമ്മില്‍ തല്ലും തുടങ്ങി.മറ്റു സംഘടനക്കാരോട് ചെയ്ത നെറി  കേടുകള്‍ പരസ്പരം തുടങ്ങി....കഷ്ടം.



ഒടുവില്‍ തമ്മ തമ്മില്‍ വാദപ്രദിവാദം നടത്തി  തുടങ്ങി..കൂക്കി 

വിളികളും പൊട്ടിച്ചിരികളുമായി അണികള്‍ കൂടി തുടങ്ങിയാല്‍ 

ബഹു കേമം


സകരിയ ഉറചു തന്നെ 

സകരിയാ സ്വലാഹി ഉറച്ചു തന്നെ ജിന്നുകള്‍ വിട്ടു മാറുന്നില്ല ...അനസ് മൌലവിയെ യും  ഹനീഫ് കായക്കൊടിയെയും സകരിയ  വിമര്‍ശിക്കുന്നു ..മുജാഹിടുകളില്‍ ഒരു കുഴപ്പവുമില്ലെന്നും എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും ആയിരുന്നു ഷാര്‍ജയിലെ സലഫി അടിച്ചു വിട്ടിരുന്നത് .ഇനി സലഫിയും കുറച്ചു വിയര്‍ക്കേണ്ടി വരും 
http://www.youtube.com/watch?v=XzH_wLiCA-A&feature=player_embedded#!




ജിന്ന് വിഷയം ഇപ്പോള്‍ ശിര്‍ക്കായി തുടങ്ങി...
മുജാഹിദ് നേതാക്കളെ ജിന്ന് പിടി വിടുന്നില്ല 
ഹനീഫ് കായക്കൊടിയുടെ ചോദ്യത്തിന് അനസ് മൌലവിയുടെ ഉത്തരം 

http://www.youtube.com/watch?v=RWTEUmtUVy0&feature=player_embedded





ആരാ ജിന്നിനോട് തേടാമെന്നു പറഞ്ഞത്?..തേടിയാല്‍  ശിര്‍ക്ക് അല്ല എന്നെ പറയുന്നുള്ളൂ എന്നാ ന്യായം പറയുന്നു എന്ന്....



ദമ്മാമിലെ അബ്ദുല്‍ ജബ്ബാര്‍ മദീനി ജിന്നിനെ വിളിക്കാന്‍ തെളിവുകള്‍ നിരത്തുന്നു....ശ്രദ്ധിച്ചു കേള്‍ക്കുക...പക്ഷെ കേരള ജം ഇയ്യത്തുല്‍ ഉലമക്ക് നേരം വെളുക്കുന്നു എന്നത് ഭാഗ്യം തന്നെ.



സഹായം തേടല്‍ വിജന പ്രദേശത്തു മാത്രമോ? മരുഭൂമിയില്‍ മാത്രമാണോ ജിന്നുകളും മലക്കുകളും?



വലിയ നേതാവ് എ .പി അബ്ദുല്‍ കാടെര്‍ മൌലവി 
എന്ത് പറയുന്നു 
അന്തം കമ്മികളെ അവഗണിക്കുക..
http://www.youtube.com/watch?v=eHG2ir5yNFs&feature=related





ജിന്ന് ചികിത്സ സകരിയ 
http://www.youtube.com/watch?v=eMg15NDv2kE&feature=relmfu




ഒരു മിസ്റ്റെക്  ഉണ്ട്  പിന്നെ ഇരിവേറ്റി ഒരു പണ്ടിതനല്ല 
എത്ര അബദ്ധം പറ്റിയാലും പരസ്യമായി സമ്മതിക്കില്ല.
http://www.youtube.com/watch?v=pOkGymGVHw0&feature=relmfu



ജിന്ന് സിംഹാസനം  കൊണ്ട് വരും  സകരിയ 
http://www.youtube.com/watch?v=5ah9nVRTMDE&feature=related






ഇമാം അഹമദ്‌ മുശ്രിക്കയോ ?? ഇമാം നവവി 

മുശ്രിക്കയോ ?? അവരൊക്കെ ഇത് ചെയ്തിട്ടുണ്ട് 

....വിജനമായ മരുഭൂമിയില്‍ ഒറ്റപ്പെട്ടാല്‍ 

മലക്കുകലോടും ജിന്നിനോടും സഹായം തേടാം ...

http://www.youtube.com/watch?v=Mps3uT-yKPU&feature=relmfu




സകരിയയുടെ പൊട്ടത്തരത്തിനു  അക്ബറിന്റെ മറുപടി 

http://www.youtube.com/watch?v=vzNeoWKwa6A&feature=related






ജിന്ന് വിഷയം സുന്നികളോട് ഉത്തരം മുട്ടിയത്‌ ....മുജാഹിദ് പുസ്തകങ്ങളില്‍ ജിന്ന് വിഷയം  എങ്ങനെ ആയിരുന്നു തെളിവ് സഹിതം 
http://www.youtube.com/watch?v=NWxY67ISEBc





ഇസ്ലാഹി ജിന്ന് ..കേള്‍ക്കേണ്ട  ഫലിതം തന്നെ.
http://www.youtube.com/watch?feature=endscreen&v=P3uhQmUtakU&NR=1 



സുന്നി ജിന്നും ഉണ്ട് പോലും ..ഇസ്ലാഹി ജിന്നും ആയി 

ഇനി ജമാഅത്ത്  തബ്ലീഗ് ജിന്നുകള്‍ വരുമോ...?



എല്ലാവരും ഒന്ന് കേട്ട് മുജാഹിടുകളെ ഒന്ന് 

വിലയിരുത്തുക 





പാടില്ലെന്ന് കായക്കൊടി




അനസ് മൌലവി പറയുന്നു കേട്ട് നോക്കുക. പ്രാര്തനയാണോ എന്ന് ചോദിക്കുമ്പോള്‍ ഉരുണ്ടു കളിക്കുന്നു .കഷ്ടം. അല്‍ ഇസ്ലാഹില്‍ പച്ചമലയാളത്തില്‍ എഴുതിയത് എല്ലാവരും കണ്ടിട്ടും ഉണ്ട്.
ഉരുളല്‍ നാടകം..



ജബ്ബാര്‍ മൌലവി ഉരുളുന്നു.ശിര്‍ക്കാല്ല പോലും .തൌഹീദിലും മുജാഹിദുകള്‍ എകാഭിപ്രായക്കാര്‍ ആയിരിക്കില്ലെന്ന്.
വല്ലാത്ത മൌലവിമാര്‍ തന്നെ 



വേറെ ഒരു ജിന്ന് പ്രഭാഷണം 




ജിന്നിനെ കാണും എന്ന്.ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണും എന്ന് മലപ്പുറത്ത് പ്രസംഗിച്ചു പോലും. ചീലരൊക്കെ ചീത്ത പറയുന്നു എന്നും ...മാറ്റത്തിന്റെ നോവുകള്‍ എന്നാ നോവല്‍  എഴുതിയതും ഇസ്ലാഹി ചരിത്രം എഴുതിയതും ഇരു വേറ്റി  തന്നെ.നോവല്‍ മറ്റുള്ളവര്‍ക്ക് ഹറാം നമുക്ക് ഹലാല്‍...



ആദര്‍ശം ഏതായാലും കെ .എന്‍ .എം ആയാല്‍ മതി,



സംയുക്ത കൌണ്‍സില്‍ പറയട്ടെ 




കുഴപ്പമില്ലാത്ത ന്യായീകരണങ്ങള്‍ ...
അഞ്ചു എട്ടു ആളുകള്‍ കുഴപ്പക്കാര്‍.



പോക്ക് നേരത്തെ മനസ്സിലാക്കിയില്ല 

നിഅമത്തുള്ള ഫാറൂഖി 


ജിന്ന് 
നിഅമത്തുള്ള ഫാറൂഖി 

ജിന്ന്ക്ലിനിക്ക്
അറുപതു കൊല്ലം പോയി ..
നിഅമത്തുള്ള  ഫാറൂഖി 



ജ്ന്നു സിഹ്റ്...പിശാചു സേവ..ചുടുവെള്ളം.....പടച്ചോനെ..

http://youtu.be/BTAniU8wBg0

ഒടുവില്‍ മുജാഹിദുകള്‍ സ്വന്തം നേതാവിനെ തെറി 

പറയാന്‍ തുടങ്ങി !!! ഇനിയും ജിന്ന് വിഷയത്തിലെ 

ശിര്‍ക്കിലെത്തിയ മുജാഹിദ് അധപതനം സംശയ 

ലെശമന്യേ വ്യക്തമായി
 
http://www.youtube.com/
watch?v=cC8AasDQIRw&feature=upl






oademail


ജമീല ടീച്ചര്‍ നല്‍കുന്ന മറുപടി








സഹോദരന്മാരെ ഇതൊന്നു കേട്ട് നോക്കുക 

ശിര്‍ക്കിലെക്കും ബിദുഅത്തിലെക്കുമുളള 

തിരിച്ചു പോക്കോ ?. സാക്ഷാല്‍ 

ജോല്സ്യന്മാരെയും പനിക്കന്മാരെയും തങ്ങള്‍ 

ജാരങ്ങളെയും പച്ചയായി നിയായീകരിക്കുന്ന 

സലഫി പ്രഭാഷണമോ ? നൌഉദുബില്ല .






ജിന്നു സംരക്ഷണം അറിയേണ്ട കാര്യങ്ങൾ
------------------------------
--------------------

ചൂട് വെള്ളം മുറ്റത്തേക്ക് ഒഴിക്കുന്നതിന് മുമ്പ് 

ജിന്നുകൾ ഇല്ലാ എന്നു ഉറപ്പു വരുത്തുക, 

തേങ്ങയിടുന്നതിന് മുമ്പ് ജിന്നുകൾക്ക് 

സംരക്ഷണ വലയം തീർക്കണം, തെങ്ങിന്റെ 

ചുവട്ടിൽ കിടക്കുന്ന ജിന്നുകളെ 

വിളിച്ചുണർത്താൻ മറക്കരുത്, കല്ലുകൊണ്ടും 

വടികൊണ്ടും എറിഞ്ഞ് ജിന്നുകൾക്ക് 

പരിക്കേൽ‌പ്പിക്കതിരിക്കാ‍ൻ ശ്രദ്ധിക്കുക, 

തീപിടുത്തം ഉണ്ടായാൽ ജിന്നുകൾക്ക് 

പൊള്ളലേൽക്കാതിരിക്കുവാനുള്ള മുൻ 

കരുതലുകൾ സ്വീകരിക്കുക. കപ്പൽ മുങ്ങിയാൽ 

എത്ര ജിന്നുകൾ മരിച്ചിടുണ്ടെന്ന് 

എണ്ണിനോക്കാൻ മറക്കരുത് ജിന്നു 

സംരക്ഷണവുമായി കൂടുതൽ വിവരങ്ങൾക്ക് 

മുജാഹിദ് ജിന്നുഗ്രൂപ്പിലെ മൌലവിമരെ

സമീപിക്കുക.




റഷീദ് 

രിദയെയും 

തള്ളിപ്പറയുന്നു  

ശംസുദ്ധീന്‍ 

പാലത്ത് 

ഇത് കേള്‍ക്കുക 




മുജാഹിദ് നേതാക്കളോ സാദാരണക്കാരോ ?

അഭിപ്രായ ഭിന്നതകളുടെ പേരില്‍ നാടിലാകെ കാളപൂട്ട് 

മത്സരം പോലെ സംവാദങ്ങള്‍ നടത്തുന്ന മുജാഹിദുകള്‍ 

സ്വന്തം മുഖ പത്രത്തിലെ ഈ വരികള്‍ ഒന്ന് 

ശ്രദ്ധിക്കേണ്ടതാണ്.

"എന്നാല്‍ അഭിപ്രായ ഭിന്നതകളുടെ പേരില്‍ 
വഴക്കും വക്കാണവും ഉണ്ടാക്കുന്നവര്‍ ഏതു 
പാര്‍ട്ടിയില്‍ പെട്ടവരായാലും ഇമാം 
ബുഖാരിയെയോ  ഇമാം തുര്‍മുദി യെയോ 
ഹനഫിയെയോ അല്ലെങ്കില്‍ നബി (സ ) യെയോ 
സ്വഹാബത്തിനെയോ പിന്‍പറ്റിയവരല്ലെന്നും   
മറിച്ചു ഇബ്ലീസിനെയും അനുയായികളെയും 
പിന്‍പറ്റിയവരാണെന്നും സാദാരണ 
ജനങ്ങള്‍മനസ്സിലാക്കെണ്ടാതാകുന്നു." ( അല്‍മനാര്‍ 
1994 ഡിസംബര്‍ )
സാദാരണ ജനങ്ങളല്ല മുജാഹിട് നേതാക്കളാണ് ഇതൊക്കെ 

മനസിലാക്കെണ്ടാതെന്നു ഇന്ന് ഏതു സാടാരനക്കാരനും 

മനസിലാകുന്ന കാര്യമല്ലേ?


ജിന്നുകളില്‍ കുട്ടികള്‍ ഉണ്ടാകും 

ശംസുദ്ധീന്‍ പാലാത്ത്



ജിന്ന് വിവാഹം ചെയ്യും 

http://www.youtube.com/watch?v=2-MdReY7DSA&feature=relmfu





മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉള്ളില്‍ നടക്കുന്നത് എന്താണ് എന്ന് മടവൂര്‍ വിഭാഗം തുറന്നു കാണിച്ചത് ഒന്ന് ശ്രദ്ധിക്കുക 

ഈ വിളി ശിര്‍ക്കകുമോ ഇല്ലയോ ?

``പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരാള്‍ പരസിരത്ത്‌ ആരെയും കാണുന്നില്ല. ഇവിടെ എന്റെശബ്‌ദം കേള്‍ക്കുന്ന ആരെങ്കിലും (മനുഷ്യന്‍, ജിന്ന്‌, മലക്ക്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴി കാണിച്ചുതരണേ' എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറയുന്നുവെങ്കില്‍ അഭൗതികമാര്‍ഗത്തിലുള്ള സഹായതേട്ടം അതിലില്ല'' (ഇസ്‌ലാഹ്‌- 2007 ഏപ്രില്‍) 

 'ആ വിളി ശിര്‍ക്കാന്, അല്‍ ഇസ്ലാഹ് പറഞ്ഞത്‌ തെറ്റാണ്' - അടുത്ത 

കാലത്ത്‌ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തില്‍ മുജാഹിദ്‌ 

പണ്ഡിതന്‍ ഹനിഫ്‌ കായക്കൊടി!. (തൌഹിദിന്റെ മൊത്തം 

കുത്തക അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിനു എന്താണ് 

അഭൌതിക വിശ്വാസമെന്നോ ശിര്‍ക്കാകുന്ന പ്രാര്‍ത്ഥന 

എതൊക്കെയാണെന്നോ ഇനിയും തിരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല 

എന്നല്ലേ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഈ വിവാദം 

സ്വയം വിളിച്ചുപറയുന്നത്?.) എങ്കില്‍ ഇന്നലെ വരെ ഞങ്ങളോട് 

സംവാദം നടത്തുമ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്ന സകരിയ്യ 

സ്വലാഹിയും നിങ്ങളുടെ സ്റ്റേജില്‍ തലേകെട്ടും കെട്ടി ഇരുന്നിരുന്ന 

അബ്ദുല്‍ ജബ്ബാര്‍ മൌലവി തുറക്കലും മുശ്രിക്കായോ എന്ന് നൗഷാദ്‌ 

അഹ്സനി!. മറുപടി പറയാനാകാതെ മുജാഹിദ്‌ മൌലവിയും...!. 

ഗള്‍ഫ്‌ നാടുകളിലെ മുജാഹിദ്‌ പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന 

ബൈലക്സി മെസ്സഞ്ചര്‍ 'മലയാളം ഇസ്ലാമിക്‌' ക്ലാസ്‌ റുമില്‍ മിക്ക 

സമയത്തും ഇപ്പോള്‍ يا عباد الله أعينوني എന്ന ഹദിസും 

തട്സംബന്ധമായ വിഷയങ്ങളുമാണ് പ്രധാന ചര്‍ച്ച!. ഇപ്പോള്‍ ഞാന്‍ 

പ്രസ്തുത ക്ലാസ്‌ റുമില്‍ കയറിയപ്പോള്‍ കേട്ടതും അതുതന്നെ!. 

അബ്ദുല്‍ ജബ്ബാര്‍ മദിനീ ദമ്മാം അത് വിശദികരിച്ച്ചുകൊണ്ട് 

ചോദിക്കുന്നു: ഈ വിളി ശിര്‍ക്കായിരുന്നെങ്കില്‍ ഇബ്നുതൈമിയ്യ, 

ഇബ്നുല്‍ ഖയ്യിം തുടങ്ങിയ ശിര്‍ക്കിനെതിരെ പടവാളോങ്ങിയ, 

ഇസ്തിഗാസയെ ശക്തമായെതിര്ത്ത്ത പണ്ഡിതന്മാര്‍ അതെ കുറിച്ച് 

മൌനം പാലിക്കുമായിരുന്നോ എന്ന്!. ഈ ചോദ്യവും, 

'ഇസ്തിഗാസയുറെയും തവസ്സുലിന്റെയും വിഷയത്തില്‍ ഇമാം 

റാസിയും ഇമാം സുബ്കിയും ഇമാം റംലിയുമെല്ലാം 

ഇങ്ങനെയിങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേ' എന്ന സുന്നികളുടെ 

ചോദ്യവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?!. അല്പം മുമ്പ്‌ 

വരെ ഇസ്ലാമിനെ മനസ്സിലാക്കുക: പ്രമാണങ്ങളിലുടെ' എന്ന് 

ക്യാമ്പയിന്‍ നടത്തിയ മുജാഹിടുകളാണ് ഇന്നിപ്പോള്‍ ഇവ്വിധം 

തരംതാണിരിക്കുന്നത് എന്നത്‌ എന്തുമാത്രം സന്കടകരമല്ല?!





ജബ്ബാര്‍ മൌലവി അല ഇസ്ലാഹു മാസികയില്‍ 

വിജന പ്രദേശത്ത് 

വെച്ച് യാ ഇബാടല്ല അയീനൂനീ എന്ന് ജിന്നുകലോട് 

തേടിയാല്‍ അത് 

ശിര്‍ക് അല്ല എന്ന് പറഞ്ഞതിനെ അനസ്‌ മൌലവി  

ന്യായെകരിക്കുന്ന വീഡിയോ കാണുക . 

മുവാറ്റുപുഴ സംവാദത്തില്‍ 

ഹനീഫ്‌ കായകൊടി ഇത് തിരുത്തി 




ഇതാണ് മുജാഹിത് പ്രസ്ഥാനം.സ്വന്തം അണികളിലും 

നേതാക്കളിലും പെട്ടവര്‍ 

നുണപറയുന്നവരും വ്യാജ എ സ് എം എസ് 

അയക്കുന്നവരുമാണെന്നു ഇദ്ദേഹം 

തുറന്നു പറയുന്നു.പുതു തലമുറ മുജാഹിതുകള്‍ 

വ്യാജനിര്‍മതികളില്‍ 

അടയിരിക്കുന്നവരും ആരോപണങ്ങളില്‍ 

സത്യസന്തത കാണിക്കാത്തവാരുമാണെന്നു 

ആര്‍ക്കാണറിയാത്തത്.ഇപ്പോള്‍ എല്ലാം തിരിഞ്ഞു 

കൊത്തുന്നു. ദുനിയാവില്‍ ഇവര്‍ 

നേരിടുന്ന ഒരു ദുരന്തമാണ് അത്.






watch?v=Io27g5FVhd8&list=HL

1342037837&feature=mh_lolz







ഉമര്‍ പുതിയോട്ടില്‍

കോഴിക്കോട്: ജിന്ന്, സിഹ്റ് (മാരണം) വിഷയങ്ങളില്‍ മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ രൂപപ്പെട്ട ആശയപ്പോര് രൂക്ഷമായതോടെ സംഘടനയില്‍ അച്ചടക്ക നടപടികളും സ്വയം പുറത്തുപോവലും തുടരുന്നു.
പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ സക്കരിയ്യ സ്വലാഹി, തുറക്കല്‍ ജബ്ബാര്‍ മൗലവി, അബ്ദുറഹിമാന്‍ ഇരിവേറ്റി, മുജാഹിദ് ബാലുശ്ശേരി എന്നിവര്‍ക്കെതിരെയാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) നടപടിയെടുത്തത്.
സംഘടനയുടെ പ്രഖ്യാപിത ആദര്‍ശത്തിനും പ്രബോധന മര്യാദകള്‍ക്കും എതിരായ പ്രവര്‍ത്തനവും പ്രഭാഷണവും തുടരുന്നതിനാലാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.
കെ.എന്‍.എമ്മിന്റെ തീപ്പൊരി പ്രഭാഷകരായിരുന്ന സുബൈര്‍ മങ്കട, ഹിഫ്ളു റഹ്മാന്‍, ഡോ. സുബൈര്‍, എന്നിവര്‍ സംഘടനയുടെ ആശയങ്ങളിലും നിലപാടിലും വിയോജിപ്പ് അറിയിച്ച് സ്വയം പുറത്തുപോയവരാണ്. ഇവരില്‍ സുബൈര്‍ മങ്കട സംഘടന തന്നെ തിന്മയാണെന്ന് പ്രഖ്യാപിച്ച് ഒപ്പമുള്ളവരെയും ചേര്‍ത്ത് പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. സംഘടനയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചപ്പോഴാണ് ഈ തിന്മ ബോധ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
2002ല്‍ കെ.എന്‍.എം പിളരുന്ന സമയത്ത് ഔദ്യോഗിക വിഭാഗത്തിന്റെ പ്രധാന നാവായിരുന്നു സുബൈര്‍. ഇദ്ദേഹം നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ ആസ്ഥാനം നിലമ്പൂരിനടുത്ത് ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാടാണ്.
തീവ്ര ജിന്ന് വാദക്കാരെന്ന് അറിയപ്പെടുന്ന ഡോ. സുബൈറും ഹിഫ്ളു റഹ്മാനും നേതൃത്വം നല്‍കുന്ന വിഭാഗം കെ.എന്‍.എം നേതൃത്വവുമായി തുറന്ന പോരിലാണ്. പാണ്ടിക്കാട്, മഞ്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇവര്‍ കെ.എന്‍.എമ്മിനെ വെല്ലുവിളിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി വിശദീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരുകയാണ്. ഇതിന് മറുപടിയായി കെ.എന്‍.എം നേതൃത്വം ഖണ്ഡന സമ്മേളനങ്ങളും നടത്തിവരുന്നുണ്ട്.
സംഘടന അച്ചടക്ക നടപടിയെടുത്തവരില്‍ അബ്ദുറഹിമാന്‍ ഇരിവേറ്റിയൊഴിച്ച് മറ്റുള്ളവരെല്ലാം ജിന്ന്, പിശാച്, മാരണം, കണ്ണേറ് തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ ഔദ്യോഗിക കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായ നിലപാടെടുത്തവരാണ്. ഇവര്‍ക്കെതിരെ പ്രബോധന മര്യാദകള്‍ പാലിക്കാതെ പ്രതികരിച്ചതിനാണത്രെ അബ്ദുറഹിമാന്‍ ഇരിവേറ്റിക്കെതിരെ നടപടിയെടുത്തത്.
മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും രോഗം പരത്താനും ജിന്നുകള്‍ക്ക് കഴിയുമെന്നാണ് കെ.എന്‍.എമ്മിലെ ഈ വിഭാഗത്തിന്റെ വാദം. മാനസികാസ്വാസ്ഥ്യങ്ങള്‍ ജിന്നും പിശാചും മനുഷ്യരിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ഭൗതിക ചികിത്സ കൊണ്ട് ഇത് ഭേദമാക്കാനാവില്ല. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന രീതികളാണ് (ഖുര്‍ആന്‍ തെറപ്പി) പരിഹാരമാര്‍ഗമെന്നും ഇവര്‍ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ മാത്രമല്ല, മുജാഹിദ് പണ്ഡിത സഭയിലെയും യുവജന വിഭാഗത്തിലെയും നല്ലൊരു ഭാഗം ഇതേ നിലപാടുകാരാണ്. അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍, ബാദുഷ ബാഖവി, അബ്ദുല്ല സുല്ലമി, ഐ.എസ്.എം മുന്‍ ജനറല്‍ സെക്രട്ടറി സി.പി. സലീം, സാജിദ് തിരൂരങ്ങാടി, ശംസുദ്ദീന്‍ പാലത്ത്, ഹാരിസ് ബിന്‍ സലീം തുടങ്ങി നേതൃനിരയിലുള്ളവരും ഈ ദിശയില്‍ ചിന്തിക്കുന്നവരാണ്. അവസാനമായി നടപടിക്ക് വിധേയനായ മുജാഹിദ് ബാലുശ്ശേരി തന്റെ സസ്പെന്‍ഷനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
തനിക്ക് പറയാനുള്ളത് സംഘടനാ നേതൃത്വത്തോട് വിശദമാക്കിയതിന് ശേഷമേ പുറത്ത് പറയൂ എന്നാണ് അദ്ദേഹം അറിയിച്ചത്.
ഗള്‍ഫിലെ സലഫി ചിന്താധാരയുടെ സ്വാധീനമാണ് കേരള മുജാഹിദ് പ്രസ്ഥാനത്തില്‍ ഇപ്പോഴുണ്ടായ വിഭാഗീയതയുടെയും പ്രശ്നങ്ങളുടെയും അന്തര്‍ധാരയെന്ന് പറയപ്പെടുന്നു.
സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് സൗദിയും ഗള്‍ഫ് രാജ്യങ്ങളുമായതിനാല്‍ ഇതിനെ പാടേ തള്ളിപ്പറയാനാവാത്ത നിസ്സഹായാവസ്ഥയിലാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന കേരളത്തിലെ ഇസ്ലാമിക നവോത്ഥാന സംഘടന.
 

 മുജാഹിദ് പ്രസ്ഥാനത്തില്‍ സകരിയ സ്വലാഹി ഉണ്ടോ?
അബ്ദുറഹിമാന്‍ ഇരു വെറ്റി  എന്ന മുജാഹിദ് നേതാവ് പറയുന്നത് കേള്‍ക്കൂ .ജിന്ന് വിഷയം ആകെ ഒരു പ്രസ്ഥാനത്തെ തന്നെ കുള മാക്കുന്ന കാഴ്ച സങ്കടകരം തന്നെ.കണ്ണൂക്കും  കണ്ണേറും  നിസാരമാണ് എന്നും പറയുന്നു.പടച്ചവനെ പേടിയില്ലാത്ത സംഘടനകളെയും നേതാക്കളെയും പടച്ചവന്‍ തന്നെ ഇപ്പോള്‍ നിയന്ത്രിക്കുന്നു .കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നാണു ഇതിലെ പ്രധാന പാഠം.മറ്റു സംഘടനകളെ ചീത്തപറഞ്ഞു നടന്നപ്പോള്‍ ആരും ഇവരെ നിയന്ത്രിക്കാന്‍ വന്നില്ല.അത് അവസാനം സ്വന്തം നേതാക്കള്‍ക്ക് തന്നെ പാരയായി.പ്രായമായ നേതാക്കളുടെ തലയില്‍ ചവിട്ടി നടക്കുന്ന കുട്ടി നേതാക്കള്‍ വിലസാന്‍ തുടങ്ങി.ആരും ആരെയും നിയന്ത്രിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് പറയുന്ന അവസ്ഥ എങ്ങനെ മുജാഹിദ് പ്രസ്ഥാനത്തില്‍ വന്നു എന്ന് അവര്‍ ചിന്തിക്കട്ടെ.സഹോദര സംഘടനകളെ തീവ്രവാദികള്‍ ആക്കിയപ്പോള്‍ മൌനം പാലിച്ചവര്‍ ഇപ്പോള്‍ കപ്പല്‍ മുങ്ങാന്‍ സമയത്താണ് രംഗത്ത് വരുന്നത്.ഇനിയെങ്കിലും ഈ കപ്പല്‍ മുങ്ങാതെ നോക്കിയാല്‍ എല്ലാവര്ക്കും നല്ലത്.

http://www.youtube.com/watch?v=8DJ3U8mgE5Y&feature=relmfu


അവസാനം മുജാഹിദുകള്‍ അവരെകൊണ്ട് കുടുങ്ങി ...എന്തൊക്കെയാ ഈ കേള്‍ക്കുന്നത് ?
ഇത് പൂര്‍ണമായി കേള്‍ക്കുക. മറ്റു സംഘടനകളെ തെറിപറഞ്ഞു ശീലിച്ചവര്‍ക്ക് സ്വന്തം അനുയായികള്‍ പാരയായി മാറിയ കഥ ഇതില്‍ കേള്‍കാം.മുജാഹിടുകള്‍ക്ക് എസ്‌.എം .എസ്‌ അയക്കുന്നിടത്തു സലഫിയത്തു ഇല്ലേ എന്ന് പച്ചയായി  അനസ് മൌലവിക്കു ചോദിക്കേണ്ടി വന്നിരിക്കുന്നു.എന്തൊക്കെയോ ഇപ്പോഴും ചീഞ്ഞു നാറുന്നപോലെ എല്ലാം കേട്ടാലും ഏല്ലാവര്‍ക്കും തോന്നും.


ഒന്ന്     http://www.youtube.com/watch?v=6Ys9xjrmLow&feature=relmfu 







1 അഭിപ്രായം:

kmsidheeq പറഞ്ഞു...

ഇവര്‍ അവസാനം യുക്തി വാതികലാവുമോ എന്നാണെന്റെ സംശയം !എന്നാലും എന്റെ മുജാഹിതുകളെ ...നാണക്കേട് !