2013, ഏപ്രിൽ 3, ബുധനാഴ്‌ച

സ്ത്രീ ജുമുഅ .. ഇമാം ഷാഫി 


ശാഫിഈ മദ്ഹബ് കാരാണെന്ന് സ്വയം വാദിക്കുകയും എന്നിട്ട് സ്ത്രീ പള്ളി പ്രവേശം ഹറാം ആക്കുകയും ജുമുഅക്ക് പോകുന്ന സ്ത്രീകളെ തടയുകയും ചെയ്യുന്നവർ ഇത് മനസ്സിലാക്കട്ടെ !..........സ്ത്രീ പള്ളി പ്രവേശനം ഹതീസുകള് ..
മുത്ത് റസൂല് (സ) തങ്ങള് കല്പ്പിക്കുന്നു:അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ ) നിങ്ങള് അല്ലാഹുവിന്റെ പള്ളികളില് നിന്നും തടയരുത് ..
ആയിഷ (റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില് ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്വ്വഹിക്കുമ്പോള് സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില് ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര് തിരിച്ചുപോകുമ്പോള് ആര്ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന് കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)
ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല് തന്റെ സ്ഥാനത്തുതന്നെ അല്പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ) പറയുന്നു. സ്ത്രീകള് എഴുന്നേറ്റ് പോകുവാന് വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള് ദര്ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല് സ്ത്രീകള് പിരിഞ്ഞുപോയി അവരുടെ വീടുകളില് പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)
ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാ...ം ചൊല്ലി നമസ്കാരത്തില് നിന്ന് വിരമിച്ചുകഴിഞ്ഞാല് ഉടനെ (പിന്നില് നമസ്കരിച്ചിരുന്ന) സ്ത്രീകള് എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്ക്കുന്നതിനുമുമ്പ് അല്പം അവിടെ ഇരിക്കും. ഇബ്നുശിഹാബ്(റ) പറയുന്നു: സ്ത്രീകള് പുരുഷന്മാര്ക്ക് മുമ്പായി എഴുന്നേറ്റ് പോകുവാന് വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ് ഞാന് ദര്ശിക്കപ്പെടുന്നത്. അല്ലാഹുവാണ് കൂടുതല് ജ്ഞാനി. (ബുഖാരി. 1. 12. 799)
സഹ്ല്(റ) നിവേദനം: കുട്ടികള് ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില് കെട്ടിക്കൊണ്ടു ചില ആളുകള് തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള് പുരുഷന്മാര് സുജൂദില് നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള് സുജൂദില് നിന്നും തല ഉയര്ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്പ്പിച്ചു. (ബുഖാരി : 1-8-358)
അബുഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില് ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള് നേരില് മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്ഹനായിത്തീരുന്നതുകൊണ്ടുംആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില് അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്സഫ്ഫുകളില് നില്ക്കലാകുന്നു)
ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള് മൈതാനത്തേക്ക് കൊണ്ടുവരാന് നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര് മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്ത്ഥനയിലും പങ്കെടുക്കും. ഋതുമതികള് നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില് ഒരുവള്ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില് നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347) —

അഭിപ്രായങ്ങളൊന്നുമില്ല: